ഇയാള്‍ക്ക് വട്ടാണോ... സിനിമാക്കാരെല്ലാം മണ്ടന്മാരാണെന്ന് പറഞ്ഞ ബിജെപി നേതാവിന് നടന്‍ ഫര്‍ഹാന്റെ ചുട്ടമറുപടി, എല്ലാ സിനിമാക്കാരും തന്നെപ്പോലെയല്ല, വിവരമില്ലാതെ സംസാരിക്കരുത്

ബി.ജെ.പി വക്താവ് ജി.വി.എല്‍.നരസിംഹ റാവുവിന് ചുട്ടമറുപടി കൊടുത്ത് ഫര്‍ഹാന്‍ അക്തര്‍. ഇന്ത്യയിലെ സിനിമാ താരങ്ങളില്‍ ഭൂരിഭാഗം പേരും ബുദ്ധിയില്ലാത്തവരും പൊതുവിജ്ഞാനം ഇല്ലാത്തവരുമാണെന്ന് പറഞ്ഞതിനാണ് നടന്‍ മറുപടി നല്‍കിയത്.
എല്ലാ സിനിമാക്കാരും തന്നെപ്പോലെയാണെന്നാണ് അദ്ദേഹം കരുതുന്നതെന്നും ഇത് നാണക്കേടാണെന്നും ഫര്‍ഹാന്‍ അക്തര്‍ ട്വീറ്റ് ചെയ്തു. ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ നരസിംഹ റാവുവിന് എങ്ങനെ ധൈര്യം വന്നെന്നും ഫര്‍ഹാന്‍ ചോദിച്ചു.
തന്റെ ട്വീറ്റ് നരസിംഹ റാവുവിന് ടാഗ് ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ രോഷപ്രകടനം. വിജയ് ചിത്രം മെര്‍സലിനെ സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നരസിംഹ റാവു സിനിമാ പ്രവര്‍ത്തകരെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. ഇതിന് മറുപടിയായാണ് താരത്തിന്റെ ട്വീറ്റ്.
ആറ്റ്‌ലീ സംവിധാനം ചെയ്ത വിജയ് ചിത്രമായ മെര്‍സലില്‍ ജി.എസ്.ടിക്ക് എതിരായ പരാമര്‍ശങ്ങളുള്ളത് ഒഴിവാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതോടെയാണ് വിവാദം തുടങ്ങിയത്. ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കേണ്ടതില്ലെന്നാണ് നിലപാടെന്നു നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.
https://www.facebook.com/Malayalivartha