ഐശ്വര്യയും അഭിഷേക് ബച്ചനും തങ്ങുന്നത് ഒരു ദിവസം 10 ലക്ഷം രൂപ വാടകയുടെ റിസോര്‍ട്ടില്‍; മകളുടെ ജന്മദിനം ആഘോഷിക്കാന്‍

മകളുടെ പിറന്നാളിന് ഐശ്വര്യയും അഭിഷേക് ബച്ചനും തങ്ങുന്നത് ഒരു ദിവസം 10 ലക്ഷം രൂപ വാടകയുടെ റിസോര്‍ട്ടില്‍; ആരാധ്യയുടെ ജന്മദിനം ഏറ്റവും സന്തോഷമാകാൻ മാലിദ്വീപ് ഒരുക്കി വെച്ചിരിക്കുന്നത് ഏറ്റവും സന്തോഷകരമായ ഒരു ദിവസമോ??
ബോളിവുഡിൽ അറിയപ്പെടുന്ന താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. ലോകസുന്ദരി ആയിരുന്ന ഐശ്വര്യക്കും ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആയ അഭിഷേക് ബച്ചനും നിരവധി ആരാധകരാണ് ലോകം മുഴുവനും ഉണ്ടായിരുന്നത്.
കല്യാണത്തിന് ശേഷം ഇരുവരും സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും തങ്ങളുടെ സന്തോഷകരമായ വാര്‍ത്തകളെല്ലാം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കുന്നവരാണിത്. മകളായ ആരാധ്യയോടൊപ്പം വളരെ സന്തോഷത്തോടെ കഴിയുകയാണ് ഇപ്പോള്‍ ബച്ചന്‍ കുടുംബം. ആരാധ്യയോടൊപ്പമുള്ള ചിത്രങ്ങളുംവീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ആരാധകർ നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായത്.
ഇപ്പോഴിതാ മകള്‍ ആരാധ്യയുടെ 10മത്തെ ജന്മദിനം ആഘോഷിക്കാന്‍ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും മാലിദ്വീപില്‍ എത്തിയത്. നവംബര്‍ 16ന് ആരാധ്യയുടെ ജന്മദിനം ആഘോഷിക്കാന്‍ എത്തിയതാണ്
ഇരുവരും. മാലിദ്വീപിലെ ഏറ്റവും ആകര്‍ഷകമായ പ്രീമിയം റിസോര്‍ട്ടുകളിലൊന്നായ അമില്ലയിലെ ഗംഭീരമായ വില്ലയിലാണ് കുടുംബംതാമസിക്കുന്നത്.
അഭിഷേക് ബച്ചനും ഐശ്വര്യയും അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ വില്ലയുടെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇരുവര്‍ക്കും സന്തോഷകരമായ ഒരു ദിവസമാണ് മാലിദ്വീപ് കരുതിവച്ചത്. ആരാധ്യയുടെ ജന്മദിനം ആഘോഷിക്കാനുള്ള ഏറ്റവും പ്രിയപ്പെട്ട സ്ഥലമായാണ് അവര്‍ മാലിദ്വീപിനെ തിരഞ്ഞെടുത്തത്.
നവംബര്‍ ഒന്നിന് ഐശ്വര്യയുടെ ജന്മദിനം ആഘോഷിക്കാന്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് അവര്‍ ദ്വീപ് സന്ദര്‍ശിച്ചിരുന്നു. ആ യാത്രയിലെ താമസവും ആഘോഷവും അവര്‍ വെളിപ്പെടുത്തിയില്ലെങ്കിലും ഇത്തവണ ആരാധ്യയുടെജന്മദിനം അമില്ല ആഡംബര റിസോര്‍ട്ടില്‍ ആഘോഷിക്കുന്നതായി അവര്‍ വ്യക്തമാക്കി.
വിവിധ പ്രീമിയം അപ്പാര്‍ട്ട്‌മെന്റുകള്‍ വാഗ്ദാനം ചെയ്യുന്ന മനോഹരമായ ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത് വെളുത്ത മണല്‍ത്തരികളുള്ളമാലിദ്വീപ് ബീച്ചിലാണ്.
സണ്‍സെറ്റ് വാട്ടര്‍ പൂള്‍, ലഗൂണ്‍ വാട്ടര്‍ പൂള്‍, റീഫ്, വാട്ടര്‍ പൂള്‍ വില്ലകള്‍, മള്‍ട്ടി ബെഡ്‌റൂം റെസിഡന്‍സ്‌എന്നിവ അവരുടെ വില്ല ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഭൂരിഭാഗം വില്ലകളിലും ഒരു പ്രൈവറ്റ് പൂളും ആകര്‍ഷകമായ സൂര്യാസ്തമയകാഴ്ചയും ഉണ്ടായിരിക്കും.
റിസോര്‍ട്ടിന്റെ വെബ്‌സൈറ്റ് വെളിപ്പെടുത്തുന്ന വില്ലകളുടെ ചെലവുകള്‍ അനുസരിച്ച് ഒരു രാത്രിക്ക് 76,000 രൂപ (ഏറ്റവും കുറഞ്ഞ വില്ല ഓപ്ഷന്‍)മുതല്‍ ഒരു രാത്രിക്ക് 10.33 ലക്ഷം രൂപ (ഏറ്റവും ചെലവേറിയ വില്ല ഓപ്ഷന്‍) വരെ ഉള്‍പ്പെടുന്നു.
എന്നാല്‍ ഐശ്വര്യയും അഭിഷേകുംതാമസിക്കുന്ന വില്ലയുടെ വില അവര്‍ വെളിപ്പെടുത്തിയിട്ടില്ല. സൈറ്റിലെ വിവരം അനുസരിച്ച് ഏറ്റവും വിലയേറിയ താമസ സ്ഥലം ഒരു ആഡംബര എസ്റ്റേറ്റ് ആണ്. ആറ് കിടപ്പുമുറികളുള്ള എസ്റ്റേറ്റിലെ ഒരു രാത്രിക്ക് ഏകദേശം 14.9 ലക്ഷം രൂപയാണ് വില.
https://www.facebook.com/Malayalivartha