ടൈറ്റാനിക് നടൻ അന്തരിച്ചു, ഡേവിഡ് വാർണർ ദീര്‍ഘനാളായി ക്യാൻസർ ബാധിതൻ, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി ഹിറ്റുചിത്രങ്ങളില്‍ വേഷമിട്ടു...!
ടൈറ്റാനിക് നടൻ ഡേവിഡ് വാർണർ അന്തരിച്ചു.80 വയസായിരുന്നു. യുകെയിലെ നോര്‍ത്ത്‍വുഡ് ഡെന്‍വില്ലെ ഹാളില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
1997-ൽ പുറത്തിറങ്ങിയ ടൈറ്റാനിക്കിൽ വില്ലനായ ബില്ലി സെയ്‌നിന്‍റെ അസിസ്റ്റന്‍റ് സ്‌പൈസർ ലവ്‌ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഡേവിഡ് വാർണർ ആണ്.
ദി ബല്ലാഡ് ഓഫ് കേബിൾ ഹോഗ്, സ്ട്രോ ഡോഗ്സ്, ക്രോസ് ഓഫ് അയൺ, ദ ശകുനം, ഹോളോകോസ്റ്റ്, തേര്‍ട്ടി നൈന്‍ സ്റ്റെപ്സ്, ടൈം ആഫ്റ്റർ ടൈം (ജാക്ക് ദി റിപ്പർ ആയി), ടൈം ബാൻഡിറ്റുകൾ, ട്രോൺ, എ ക്രിസ്മസ് കരോൾ എന്നിവയാണ് പ്രധാന സിനിമകള്‍. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതത്തില്‍ നിരവധി ഹിറ്റുചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha