അല്ലു കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി വെള്ളിത്തിരയിലേക്ക്

അല്ലു കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി നായകനാകുന്നു. തെലുങ്കു സിനിമയിലെ യുവ നായക നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷാണ് ഗൗരവം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. രാധാ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്‌ത നടനും നിര്‍മ്മാതാവുമായ പ്രകാശ് രാജാണ്.ഒരേ സമയം തമിഴിലും തെലുങ്കിലുമായാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. യാമി ഗൗതമിയാണ് സിരിഷിന്റെ നായികയായി എത്തുന്നത്. പ്രകാശ് രാജും പ്രധാന റോളില്‍ അഭിനയിക്കുന്നുണ്ട്. നാഗചൈതന്യയെ പരിഗണിച്ച റോളിലാണ് സിരിഷ് എത്തുന്നത്.
തെലുങ്ക് സിനിമാ നിര്‍മാതാവും, രാഷ്ട്രീയക്കാരനുമായ അല്ലു അരവിന്ദിന്റെ മക്കളാണ് അല്ലു സഹോദരന്‍മാര്‍. തെലുങ്ക് ഹാസ്യ നടന്‍ പത്മശ്രീ അല്ലു രാമ ലിങ്കയ്യയുടെ മകനാണ് അല്ലു അരവിന്ദ്. ഇതു കൂടാതെ തമിഴ് സൂപ്പര്‍ താരം ചിരഞ്ചീവിയുടെ ഭാര്യ അല്ലു അരവിന്ദിന്റെ സഹോദരിയാണ്. ഇവരുടെ മകന്‍ രാം ചരണ്‍ തേജയും തെലുങ്കില്‍ തിരക്കുള്ള നായക നടനാണ്. ആന്ധ്രക്കും, തമിഴ് നാട്ടിനുമൊപ്പം കേരളത്തിലും ചിത്രം വെള്ളിയാഴ്‌ച പ്രദര്‍ശനത്തിനെത്തും
https://www.facebook.com/Malayalivartha