മഹാരാഷ്ട്രയിലെ ഫാര്‍മ കമ്പനിയിലുണ്ടായ വാതകചോര്‍ച്ചയില്‍ നാല് പേര്‍ മരിച്ചു

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് നാലു തൊഴിലാളികള്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരം. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. കമ്പനിയില്‍ നിന്ന് ചോര്‍ന്ന നൈട്രജന്‍ വാതകം ശ്വസിച്ചാണ് തൊഴിലാളികള്‍ മരിച്ചത്. മുംബയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ ബോയ്‌സോര്‍ വ്യാവസായിക മേഖലയിലെ മെഡ്‌ലി ഫാര്‍മയിലാണ് അപകടം ഉണ്ടായത്.
ഉച്ചയ്ക്ക് 2.30 നും 3 നും ഇടയില്‍ കമ്പനിയുടെ ഒരു യൂണിറ്റിലാണ് നൈട്രജന്‍ വാതകം ചോര്‍ന്നത്. ആറ് തൊഴിലാളികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേര്‍ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha