ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..

വരുന്നു ഇന്ത്യയുടെ മറ്റൊരു കരുത്തൻ .പ്രതിരോധ നിരയിലേക്ക് മറ്റൊരു വജ്രായുധം ഭാരതത്തിന്റെ ആണവായുധ വാഹകശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിജയകരമായി പരീക്ഷിച്ചെന്ന് പ്രതിരോധ മന്ത്രാലയം. ഒഡിഷയിലെ ചാന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചത്. ഭാരതത്തിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അഗ്നി -5.
ചൈനയുടെ വടക്കേ അറ്റത്തുള്ള ഭാഗങ്ങൾ ഉൾപ്പെടെ ഏഷ്യയിലെ എല്ലാ ഭാഗവും ആക്രമണപരിധിയിൽ കൊണ്ടുവരാൻ ഈ മിസൈലിന് സാധിക്കും. മിസൈലിന്റെ സാങ്കേതികവും പ്രായോഗികവുമായ എല്ലാ കഴിവുകളും വിക്ഷേപണത്തിൽ സ്ഥിരീകരിച്ചു. സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം നടന്നത്. ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളെ ഒരേസമയം ഭേദിക്കാൻ ഈ മിസൈലിന് കഴിയും.ചൈനയ്‌ക്കും പാകിസ്ഥാനുമെതിരായ ഇന്ത്യയുടെ ആണവ പ്രതിരോധം വർദ്ധിപ്പിക്കുന്ന
ലക്ഷ്യമിട്ടാണ് അഗ്നി-5 ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ വർഷം അഗ്നി-5 മിസൈലിന്റെ ആദ്യ പറക്കൽ പരീക്ഷണം നടത്തിയിരുന്നു. അഗ്നി-1 മുതൽ 4 വരെയുള്ള മിസൈലുകൾക്ക് 700 കിലോമീറ്റർ മുതൽ 3,500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. അവ ഇതിനകം വിന്യസിച്ചിട്ടുണ്ട്. ബങ്കർ ബസ്റ്റർ പോർമുന വഹിക്കാൻ ശേഷിയുള്ള പുതിയ ബാലിസ്റ്റിക് മിസൈൽ ആണിത് .
ആണവ പേർമുനകൾ വഹിക്കാൻ ശേഷിയുള്ളനിലവിലെ അഗ്നി -5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻ്റെ ദൂരപരിധി 5000 കിലോമീറ്ററോളാണ്. ഇതിൽ നിന്നും വ്യത്യസ്തമായി 7500 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ പോർമുന വഹിക്കാൻ കഴിവുള്ള ഒരു പരമ്പരാഗത മിസൈലാണ് ഡിആർഡിഒ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്
https://www.facebook.com/Malayalivartha