വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി കൈക്കലാക്കിയ യുവാവ് പിടിയില്‍

വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി അയപ്പിച്ച ചേവായൂര്‍ ഇരിങ്ങാടന്‍പള്ളി സ്വദേശി താഴെക്കളത്തില്‍ വീട്ടില്‍ അശ്വിന്‍ അരവിന്ദാക്ഷനെ (26) മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളാണ് ഇയാള്‍ കൈക്കലാക്കിയത്. തുടര്‍ന്ന് മാവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മാവൂര്‍ പൊലീസ് സ്‌റ്റേഷന്‍ എസ്‌ഐമാരായ വിഎം രമേഷ്, എന്‍കെ രമേഷ്, എസ്പിഒ റിജീഷ് ആവിലോറ, ഹോംഗാര്‍ഡ് ഗോപാലകൃഷ്ണന്‍, മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍ഡ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ ദീപക്, വിഷ്‌ലാല്‍ എന്നിവരടങ്ങുന്ന സംഘം ഇരിങ്ങാടന്‍പള്ളിയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha