കുട്ടികള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫണ്‍ ട്യൂറ ഉദ്ഘാടനം ചെയ്ത് നടന്‍ അര്‍ജുന്‍ അശോകന്‍

കുട്ടികള്‍ക്കായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോഫ്റ്റ് പ്ലേ ഏരിയ ഒരുക്കി ലുലു ഫണ്‍ട്യൂറ. 30,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കൊച്ചി ലുലുമാളിലെ മൂന്നാം നിലയിലായി ഒരുക്കുന്ന ഫണ്‍ലാന്‍ഡ് കുട്ടികള്‍ക്ക് ഇനി ഇഷ്ട വിനോദ ഇടമായി മാറും. ഫണ്‍ലാന്‍ഡ് നടന്‍ അര്‍ജുന്‍ അശോകന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഭാര്യ നികിതയ്ക്കും മകള്‍ ആന്‍വിക്കുമൊപ്പമാണ് താരം ഉദ്ഘാടനത്തിന് എത്തിയത്. ഫണ്‍ലാന്‍ഡില്‍ ഒരുക്കിയ ഓരാ റൈഡും അര്‍!ജുനൊപ്പം മകള്‍ ആന്‍വിയും സന്ദര്‍ശിച്ചു.
മകള്‍ക്കൊപ്പം താരവും റൈഡുകളും ഗെയിമിങ്ങ് സോണുകളും ഓടി നടന്ന് കണ്ടു. ഓരോ ഗെയിമുകളിലും ഗെയിമിങ്ങ് ഏരിയയിലും മകള്‍ കയറുമ്പോഴും അര്‍ജുനും പിന്നിലെയുണ്ടായിരുന്നു. നൂറിലധികം ഗെയിം ആക്ടിവിറ്റികളും ഗെയിം സോണുമൊരുക്കിയാണ് ഫണ്‍ലാന്‍ഡ് വേറിട്ട വിനോദ കേന്ദ്രമായി മാറാനൊരുങ്ങുന്നത്. ഷോപ്പിങ്ങിനൊപ്പം കുട്ടികളുടെ വിനോദവും മാളില്‍ ഒരുക്കുകയാണ് ഫണ്‍ലാന്‍ഡ് ലക്ഷ്യമിടുന്നത്. ലുലു മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും മറ്റു സ്‌റ്റോറുകളിലും കുട്ടികള്‍ക്കൊപ്പം ഷോപ്പിങ്ങിന് എത്തുന്നവര്‍ക്ക് കുട്ടികളെ ഫണ്‍ലാന്റില്‍ സ്വതന്ത്രമായും സുരക്ഷിതമായും കളിക്കാന്‍ വിട്ട് ഷോപ്പിങ്ങ് നടത്തി തിരിച്ചു പോകാം.
കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പങ്കുചേരാവുന്ന ഗെയിം ഏരിയയും ഫണ്‍ലാന്‍ഡിലുണ്ട്. അഞ്ച് നിലകളിലായി ഒരുങ്ങുന്ന ഫണ്‍ലാന്‍ഡിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ മൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി കിഡ്‌സ് സോണ്‍ ഒരുക്കിയിരിക്കുന്നത്. ഇവിടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഗെയിമില്‍ പങ്കെടുക്കാന്‍ സാധിക്കും. നാല് നിലകളിലായി ഒരുങ്ങിയ സൂപ്പര്‍ ഫണ്‍ ഏരിയയില്‍ 99 മുതല്‍ 155 സെന്റീമിറ്ററിനുള്ളില്‍ ഉയരമുള്ള കുട്ടികള്‍ക്കുള്ള കളിയിടമാണ്.
സ്‌പ്പൈഡര്‍ വെബ്, പത്തോളം സ്ലൈഡുകള്‍, കുട്ടികള്‍ക്കായുള്ള സ്‌പേസ് ഷിപ്പ്, പല വിധത്തിലുള്ള ഗെയിം ആന്‍ഡ് ആക്ടിവിറ്റി സോണുകള്‍, മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്‍സ്, ബാസ്‌ക്കറ്റ് ബോള്‍, ബോളിങ്ങ്, ഹാമര്‍, ഫയറിങ്ങ്, റോപ്പ് ക്ലൈംബിങ്ങ്, തുടങ്ങി പലവിധത്തിലുള്ള ഗെയിമുകളും ഒരുങ്ങുന്നു. ലുലു ഫണ്‍ ട്യൂറയുടെ ഗെയിം കാര്‍ഡ് ഉപയോഗിച്ചും റീചാര്‍ജ് ചെയ്തും ഫണ്‍ലാന്‍ഡില്‍ പ്രവേശിക്കാം. ഒരുമണിക്കൂറാണ് ഫണ്‍ലാന്‍ഡിലെ പ്രവേശന പരിധി. ഗെയിം കാര്‍ഡ് റീചാര്‍ജ് ചെയ്തും ശേഷവും ഗെയിം കളിക്കാനും സാധിക്കും. ചടങ്ങില്‍ കൊച്ചി ലുലു റീജണല്‍ ഡയറക്ടര്‍ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, ലുലു ഇന്ത്യ ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു ഫണ്‍ട്യൂറ ഇന്ത്യ ജനറല്‍ മാനേജര്‍ അംബികാപതി, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ് , ഓപ്പറേഷന്‍സ് മാനേജര്‍ ഒ. സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha