രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പൊന്തി വന്നിട്ടും വിഷയത്തില്‍ ഷാഫി പറമ്പിലിന് മൗനം

യുവ നടിക്ക് അശ്‌ളീല സന്ദേശം അയച്ചതും മാധ്യമ പ്രവര്‍ത്തകയെ അബോര്‍ഷന്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചതും ഉള്‍പ്പെടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ തെളിവുകളോടെ പുറത്ത് വന്നിട്ടും ഷാഫി പറമ്പില്‍ മൗനം പാലിക്കുന്നതില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പൊന്തി വന്നിട്ടും വിഷയത്തില്‍ ഷാഫി പറമ്പില്‍ മൗനം തുടരുകയാണ്. ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാന്‍ ഷാഫി പറമ്പില്‍ തയ്യാറായിട്ടില്ല.
ഷാഫിയുടെ അരുമ ശിഷ്യനാണ് രാഹുല്‍. വടകര പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്ന് ഷാഫി ജയിച്ചതിനെ തുടര്‍ന്ന് പാലക്കാട് നിയമസഭാ സീറ്റ് ഒഴിവു വന്നപ്പോള്‍ അവിടെ രാഹുലിനെ മത്സരിപ്പിച്ചത് ഷാഫിയാണ്. പാലക്കാട്ട് തന്നെയുള്ള അര്‍ഹരായ നിരവധിപേരെ ഒതുക്കിയാണ് ഷാഫി രാഹുലിന് സീറ്റ് വാങ്ങി കൊടുത്തത്.
പാലക്കാട്ടെ വോട്ടര്‍മാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാഹുലിനെ പരിചയപ്പെടുത്തിയതും ഷാഫിയുടെ നേതൃത്വത്തിലായിരുന്നു
തെരഞ്ഞെടുപ്പ് സമയത്ത് രാഹുലിനെ വിജയിപ്പിക്കാന്‍ കളത്തില്‍ സദാസമയം സന്നദ്ധനായിരുന്നു ഷാഫി പറമ്പില്‍.
എന്നാല്‍ താന്‍ അവതരിപ്പിച്ച രാഹുലിനെതിരെ സ്ത്രീകളെ ദുരുപയോഗം ചെയ്തത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഷാഫി ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങള്‍ പ്രതികരണങ്ങള്‍ക്കായി ഷാഫിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയില്ല.
https://www.facebook.com/Malayalivartha