പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രാഹുല്‍ മാകൂട്ടത്തിന്റെയും കോലം കത്തിച്ചു

സ്ത്രീകള്‍ക്കെതിരെ അപമര്യാദയായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതീഷേധ മാര്‍ച്ച് നടത്തി.
മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ധാര്‍മിക പ്രസംഗിക്കുന്ന കോണ്‍ഗ്രസുകാര്‍ രാഹുലിനോട് എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടണമെന്ന് ഗോകുല്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എ. എസ് അഖില്‍, സംസ്ഥാന മീഡിയ കണ്‍വീനര്‍ എസ്. നന്ദു എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.സംസ്ഥാന ട്രഷര്‍ ഋഷഭ് മോഹന്‍ , വിഷ്ണു നേമം, അഭിലാഷ് വട്ടിയൂര്‍കാവ് , അഖില്‍ , സൂരജ് വെള്ളനാട് , നന്ദഭാര്‍ഗവന്‍ , തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha