സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടറിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി

മലയാളത്തില്‍ മാത്രമല്ല, അന്യഭാഷകളിലും ചര്‍ച്ചചെയ്യപ്പെട്ട മമ്മൂട്ടിയുടെ അധോലോക നായക ചിത്രമായ സാമ്രാജ്യത്തിന്റെ രണ്ടാംഭാഗം ചെന്നൈയില്‍ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി.സാമ്രാജ്യം 2, സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്നു പേരിട്ടിട്ടുള്ള ഈ ചിത്രം സംവിധാനംചെയ്യുന്നത് വിജയ് സൂപ്പര്‍ ഹിറ്റ് ചിത്രമായ ശിവകാശി, തിരുപ്പാച്ചി എന്നിവയിലൂടെ ശ്രദ്ധേയനായ പേരരശ് ആണ്. മലയാളത്തില്‍ ആദ്യമായി പേരരശ് അരങ്ങേറ്റം കുറിക്കുന്ന സണ്‍ ഓഫ് അലക്‌സാണ്ടറില്‍ മമ്മൂട്ടിയില്ല, പകരം മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടറിന്റെ മകന്‍ ജോര്‍ദാനായി ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഗോഡ്‌സണ്‍ ആന്‍ഡ് അഥീന ഫിലിംസിന്റെ ബാനറില്‍ അജ്‌മല്‍ ഹസന്‍, ബൈജു ആദിത്യന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച് മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായ അംഗഷാപുരിയാണ് നായികയായി പ്രത്യക്ഷപ്പെടുന്നത്. അംഗഷാപുരിയുടെ രണ്ടാമത്തെ ചിത്രമാണ് സണ്‍ ഓഫ് അലക്‌സാണ്ടര്‍. ആദ്യചിത്രമായ സാമ്രാജ്യത്തില്‍ അഭിനയിച്ച മധുവും വിജയരാഘവനും അതേ കഥാപാത്രങ്ങലെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. മനോജ് കെ. ജയന്‍, സുരാജ് വെഞ്ഞാറമ്മൂട്, റിയാസ് ഖാന്‍, ദേവന്‍, കലാശാല ബാബു, ശരത്, രാഹുല്‍ മേനോന്‍, കെ.ഡി. ശങ്കര്‍, നേമത്ത് ഖാന്‍, ശ്രുതി പൊപ്പട്ട്, ശ്രുതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha