റിമയ്‌ക്കെതിരായ ഫിലിം ചേംബറിന്റെ വിലക്ക് പിന്‍വലിച്ചു

ഫിലിം ചേംബര്‍ റിമയ്‌ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ഈ വിഷയത്തില്‍ റിമ തൃപ്‌തികരമായ മറുപടി നല്‍കിയതിനെ തുടര്‍ന്നായിരുന്നു വിലക്ക് പിന്‍വലിച്ചതെന്നാണു സൂചന. പ്രമുഖ മലയാളം ടെലിവിഷനില്‍ റിമ ഒരു ഷോ അവതരിപ്പിക്കുന്നുണ്ട്. അനുമതിയില്ലാതെ ടെലിവിഷന്‍ ഷോ അവതരിപ്പിക്കുന്നതിന് ജനുവരി 23 നാണ് അസോസിയേഷന്‍ റിമയെ വിലക്കിയത്. വിലക്കിനെ തുടര്‍ന്ന് റിമ അഭിനയിക്കുന്ന സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചിരുന്നു.
നേരത്തേ ഈ വിഷയത്തില്‍ ഫിലിം ചേംബര്‍ വിശദീകരണം തേടിയിരുന്നു. റിമ തൃപ്‌തികരമായ വിശദീകരണം നല്‍കിയാല്‍ വിലക്ക് പിന്‍വലിക്കാമെന്നായിരുന്നു ഫിലിം ചേംബറിന്റെ നിലപാട്. കഴിഞ്ഞ മാസമാണു ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന സിനിമാ താരങ്ങള്‍ക്കെതിരേ കടുത്ത നടപടിയുമായി ഫിലിം ചേംബര്‍ രംഗത്തു വന്നത്. മേയ് 15 നു മുമ്പായി ചാനല്‍ ഷോകളില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ ഇവരെ സിനിമയുമായി സഹകരിപ്പിക്കേണെ്‌ടന്നാണു ചേംബര്‍ തീരുമാനം.
ചാനല്‍ ഷോ അവതരിപ്പിക്കുന്നതില്‍ നിന്നു സിനിമ താരങ്ങള്‍ പിന്മാറണമെന്നു ജനുവരിയില്‍ ഫിലിം ചേംബര്‍ ആവശ്യപ്പെട്ടിരുന്നു. ഇതു കാണിച്ച് സുരേഷ് ഗോപി, റിമ കല്ലിങ്കല്‍, സായ്‌കുമാര്‍, ലാല്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ബാബുരാജ്, അര്‍ച്ചനാ കവി തുടങ്ങിയവര്‍ക്കു നോട്ടീസ് അയച്ചിരുന്നു. താരങ്ങള്‍ ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതു തിയറ്റര്‍ കളക്‌്‌ഷനെ ബാധിക്കുമെന്നാണു ചേംബറിന്റെ നിലപാട്.
https://www.facebook.com/Malayalivartha