ഫഹദ് 4 ലക്ഷം വാങ്ങി കബളിപ്പിച്ചെന്ന് നിര്‍മ്മാതാവ്

ഫഹദ് ഫാസിലിനെതിരെ സുനിത പ്രൊഡക്ഷന്‍സ് ഉടമയായ നിര്‍മാതാവ് അരോമ മണി രംഗത്ത്. ഫഹദ് 4 ലക്ഷം വാങ്ങി കബളിപ്പിച്ചെന്നാണ് ആരോപണം. ചിത്രത്തില്‍ അഭിനയിക്കാന്‍ നാല് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ട ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചെന്നും, സിനിമ മുടങ്ങിയതോടെ തനിക്ക് ലക്ഷങ്ങള്‍ നഷ്ടം സംഭവിച്ചെന്നും അരോമ മണി ആരോപിക്കുന്നു. സിനിമ പൂര്‍ത്തിയാകാതെ നാല് വര്‍ഷം കഴിഞ്ഞിട്ടും ഈ സംഭവത്തില്‍ തനിക്ക് നീതി ലഭിക്കുന്നില്ലെന്നും അരോമ മണി പറഞ്ഞു.
സിനിമയെ വെല്ലുന്ന തരത്തിലുള്ള ചതിവാണ് തന്നോട് ഫഹദ് കാണിച്ചതെന്നും മണി ആരോപിച്ചു. എന്നാല്‍ ഇതു ചൂണ്ടിക്കാട്ടി ആറ് തവണ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും അമ്മ സംഘടനയ്ക്കും പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് മണി പറഞ്ഞു. സിനിമയുടെ കഥ ഇഷ്ടപ്പെട്ട ഫഹദ് തന്നെയാണ് ഈ ചിത്രം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയത്. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല. മലയാളത്തിലെ പ്രമുഖ നടന്‍മാരെയെല്ലാം വെച്ച് സിനിമ എടുത്തിട്ടും ഇത്തരമൊരനുഭവം തനിക്കാദ്യമാണെന്നും മണി പറഞ്ഞു.
എല്ലാത്തിനും കൈയ്യില്‍ തെളിവുണ്ടെന്നും അരോമ മണി വ്യക്തമാക്കി. രണ്ട് ലക്ഷം വീതമുള്ള രണ്ട് ചെക്കുകള്‍ 1-6-2012ല്‍ ( ചെക്ക് നമ്പര്‍- 562080, 562081 എസ്‌ഐബി ലിമിറ്റഡ് ട്രിവാന്‍ഡ്രം )അഡ്വാന്‍സായി നല്‍കുകയും പല തവണ സിനിമയുടെ ഡയറക്ടര്‍ ഫഹദിനോട് വണ്‍ലൈന്‍ പറയുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല 2012 ഡിസംബര്‍ 15 മുതല്‍ 2013 ജനുവരി 30 വരെ ചിത്രത്തില്‍ സഹകരിക്കാമെന്ന് പറയുകയും ചെയ്‌തെന്ന് മണി പറയുന്നു.
എന്നാല്‍ പിന്നീട് പല സിനിമകളുടെ തിരക്കു കാരണം ഫഹദ് ഫാസില്‍ ഈ ചിത്രം മാറ്റിവക്കുകയായിരുന്നു. ഇതിനിടയിലും ചിത്രം തുടരാമെന്നും ഷൂട്ടിങ് തിയതി മാറ്റണമെന്നും പറഞ്ഞ് ഫഹദ് ഫ്‌ളാറ്റില്‍ വരുകയും അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം തിയതി വീണ്ടും മാറ്റുകയുണ്ടായെന്നും മണി പറഞ്ഞു.
കലാഭവന്‍ തിയേറ്ററില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ചിത്രത്തിന്റെ പൂജ നടത്തിയിരുന്നു. ഇതില്‍ ഫഹദും പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം ശേഷം 20-3-2013ല്‍ ആണ് ഫഹദിന്റെ മാനേജര്‍ മിസ്റ്റര്‍ ശ്രീകുമാര്‍ എന്റെ മാനേജറെ വിളിച്ച് ഫഹദിന് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് വിളിച്ചു പറയുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹം തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായിട്ടില്ല. തന്റെ പണം മടക്കിത്തരാനുള്ള സാമാന്യ മര്യാദപോലും നടന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും മണി ആരോപിച്ചു. പരാതി നല്‍കിയിട്ടും ആരുടെ ഭാഗത്തുനിന്നും ഒരനക്കവും ഇല്ലാത്തത് തന്നെ കൂടുതല്‍ വിഷമത്തിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന് വേണ്ടി ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യസിനുമൊക്കെ അഡ്വാന്‍സ് തുക കൊടുത്തതൊക്കെ മണിയ്ക്ക് നഷ്ടമായി. ഒരു വര്‍ഷത്തോളം ചിത്രത്തിനായി പ്രയത്‌നിച്ചു. 2012 ല്‍ അഡ്വാന്‍സ് കൊടുത്ത പണത്തിനായി മൂന്നര വര്‍ഷമായി ഞാന്‍ അസോസിയേഷന്‍ ഭാരവാഹികളെ നേരില്‍ ഫോണ്‍ വിളിച്ച് സംസാരിച്ചിട്ടൊന്നും തനിക്ക് നീതി ലഭിച്ചില്ല. അരോമ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha