നടന്‍ മാളാ അരവിന്ദന്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയിട്ട മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ഷനവുമായി നാദിര്‍ഷ

സിനിമാ നടന്‍ മാളാ അരവിന്ദന്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത ചാനലുകളിലും, ഫെയ്‌സ് ബുക്കിലും, വാട്‌സ് ആപിലും പ്രചരിച്ചതിനെതിരെ മാള അരവിന്ദന്റെ സുഹൃത്തും കൊമേഡിയനുമായി നാദിര്‍ഷാ രംഗത്തെത്തി. മാള അരവിന്ദന്‍ മരണപ്പെട്ടുവെന്ന് വാര്‍ത്ത നല്‍കിയവരെ രൂക്ഷമായി വിമര്‍ശിച്ചാണ് നാദിര്‍ഷാ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് നാദിര്‍ഷായുടെ വിമര്‍ശനം.
\'ക്ഷമിക്കണം, ചെന്നായ്ക്കളെ, മാള അരവിന്ദന്‍ ചേട്ടനും മരിച്ചിട്ടില്ല. നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ട് അദ്ദേഹം വെന്റിലേറ്റര്‍ വരെ എത്തിയിട്ടുണ്ട്. ദയവു ചെയ്ത് ഈ ക്രൂരത അവസാനിപ്പിക്കുക\' എന്നായിരുന്നു നാദിര്‍ഷയുടെ ആദ്യപോസ്റ്റ്. മാള അരവിന്ദന്‍ മരിച്ചുവെന്ന് കാണിച്ചത് രണ്ടു പ്രമുഖ ചാനലുകള്‍ നല്‍കിയപ്പോഴാണ് നാദിര്‍ഷാ ഇങ്ങനെ പറഞ്ഞത്.
വാര്‍ത്ത കണ്ടതിന് ശേഷം നാദിര്‍ഷ തന്നെ മാളയുടെ അനിയന്റെ മകനെ വിളിച്ചു. അദ്ദേഹത്തിന് കുഴപ്പമില്ലെന്ന് അറിഞ്ഞതിന് ശേഷമാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. നാദിര്‍ഷയുടെ രണ്ടാമത്തെ പോസ്റ്റ് ഇങ്ങനെ, \'എനിക്ക് അരവിന്ദന്‍ ചേട്ടന്റെ അനിയന്റെ മകന്‍ മുകിലിനെ ലൈനില്‍ കിട്ടി. അരവിന്ദേട്ടന്‍ ഇപ്പോള്‍ കോവൈ മെഡിക്കല്‍ കോളേജില്‍ ഐ.സിയുവിലാണ്. കുഴപ്പമൊന്നുമില്ല. ഇനിയിപ്പോ മാദ്ധ്യമങ്ങളായിട്ട് അദ്ദേഹത്തെ കൊല്ലാതിരുന്നാല്‍ മാത്രം മതി.\'
ബ്രേക്കിംങിന് വേണ്ടിയുള്ള പരക്കം പാച്ചിലാണ് ചാനലുകളെ ഇത്തരത്തില്‍ കൊണ്ടെത്തിക്കുന്നതെന്ന് നാദിഷായുടെ പക്ഷം. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടാല്‍ ഉടന്‍തന്നെ അത് അന്വേഷിക്കാതെ വാര്‍ത്തിയാക്കും. അവരുടെ കുടുംബത്തിനുണ്ടാകുന്ന വേദനയോ മറ്റുള്ളവരുടെ വേദനയോ ഇത്തരത്തില്‍ വാര്‍ത്തകൊടുക്കുന്നവര്‍ കാണുന്നില്ലെന്നും നാദിര്‍ഷ പ്രതികരിച്ചു.
നേരത്തെ നടന്‍ സലിംകുമാര്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെയും നാദിര്‍ഷ പ്രതികരിച്ചിരുന്നു. പത്ത് തവണയിലേറെ മാധ്യമങ്ങള്‍ തന്നെ കൊന്ന പരേതനാണ് താനെന്നാണ് ഇതേക്കുറിച്ച് സലിംകുമാര്‍ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha