രമ്യാകൃഷ്ണന്‍ മടങ്ങിവരുന്നു

പ്രശസ്ത ദക്ഷിണേന്ത്യന്‍ താരം രമ്യാകൃഷ്ണന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. \'അപ്പവും വീഞ്ഞും\' എന്ന ചിത്രത്തിലൂടെയാവും രമ്യയുടെ രണ്ടാം വരവ്. സണ്ണി വെയ്ന്‍, പ്രതാപ് പോത്തന്‍ എന്നിവരോടൊപ്പം ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരിക്കും രമ്യയുടെ മടക്കം. വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാമപ്രസാദിന്റെ \'ഒരേ കടല്‍\' എന്ന ചിത്രത്തിലാണ് രമ്യ മലയാളത്തില്‍ അവസാനം അഭിനയിച്ചത്. ഇതിലെ അഭിനയത്തിന് പ്രേക്ഷകരുടെയും നിരൂപകരുടേയും പ്രശംസ സ്വന്തമാക്കാന്‍ താരത്തിനു കഴിഞ്ഞു.
തുടര്‍ന്ന് മലയാളത്തില്‍ നിന്ന് ഒരു പിടി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും മറ്റു ഭാഷകളിലെ തിരക്കുമൂലം അവയൊന്നും സ്വീകരിക്കാന്‍ കഴിഞ്ഞില്ല. മനോജ് പാലോടന്‍ സംവിധാനം ചെയ്ത \' െ്രെഡവര്‍ ഓണ്‍ ഡ്യൂട്ടി\'യില്‍ രമ്യാ കൃഷ്ണന്‍ അഭിനയിക്കുമെന്നായിരുന്നു അവസാനം പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍, തിരക്കു മൂലം താരത്തിന് ആ ഓഫറും നിരസിക്കേണ്ടി വന്നു. ചിത്രത്തിലെ അരുന്ധതി വര്‍മ്മ എന്ന ഇന്‍സ്‌പെക്ടറുടെ വേഷം പിന്നീട് അഭിരാമിക്ക് ലഭിക്കുകയായിരുന്നു.
ഒരു കാലത്ത് തമിഴിലെ മുന്‍ നിരനായകന്‍മാരുടെ നടിയായിരുന്നു രമ്യ. വിവാഹത്തെ തുടര്‍ന്ന് ഇടയ്ക്ക് അവര്‍ അഭിനയത്തില്‍ നിന്നും വിട്ടു നിന്നിരുന്നു.
അനുരാഗി, അഹം, ആര്യന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച രമ്യ സുരേഷ്‌ഗോപിക്കൊപ്പം മഹാത്മയിലും മുകേഷിനൊപ്പം മാന്യന്‍മാരിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha