സുരേഷ്‌ഗോപി മമ്മൂട്ടിയുടെ ഉപദേശം സ്വീകരിച്ചു

ഐ യില്‍ നായകന്‍ വിക്രത്തിന്റെ ഇടി കൊള്ളാത്ത വില്ലനായി സുരേഷ്‌ഗോപി മാറിയതിന് പിന്നില്‍ മമ്മൂട്ടിയുടെ ഉപദേശം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഐ സിനിമയില്‍ വില്ലനാകാന്‍ സുരേഷ്‌ഗോപിയെ ക്ഷണിച്ചപ്പോള്‍ സുരേഷ്‌ഗോപി ചില നിബന്ധനകള്‍ വച്ചിരുന്നു. ഇവ മമ്മൂട്ടിയുടെ കൂടി ഉപദേശത്തിന്റെ പുറത്തായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശങ്കറിന് മുന്നില്‍ സുരേഷ്‌ഗോപി വെച്ച നിബന്ധനകളില്‍ ഒന്ന് നായകന്റെ തല്ലു കൊള്ളുന്ന വില്ലനാക്കരുതെന്നായിരുന്നു. ഇക്കാര്യം ശങ്കര്‍ സമ്മതിക്കുകയും ചെയ്തു. ഐയില്‍ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ സുരേഷ്‌ഗോപിയെ മമ്മൂട്ടി വിളിച്ചിരുന്നു. തമിഴില്‍ പോയി നായകന്റെ ചവിട്ടും തൊഴിയും കൊള്ളരുതെന്നും നേരത്തേ ശിവാജിയില്‍ വില്ലനാകാന്‍ മോഹന്‍ലാലിനെ ശങ്കര്‍ ക്ഷണിച്ചതാണെന്നും എന്നാല്‍ ലാല്‍ നിഷേധിച്ചത് കൊണ്ടാണ് സുമന്‍ വന്നതെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ഈ ഉപദേശം കൂടി സ്വീകരിച്ചാണ് സുരേഷ്‌ഗോപി തന്നെ നായകന്റെ തല്ലു കൊള്ളിക്കരുതെന്ന് ശങ്കറിന് മുന്നില്‍ നിബന്ധന വെച്ചതെന്നാണ് കരുതുന്നത്.
സുരേഷ്‌ഗോപി വച്ച മറ്റൊരു നിബന്ധന രാത്രി എട്ടുമണിക്ക് മുമ്പ് ഷൂട്ടിംഗ് തീര്‍ക്കണം എന്നായിരുന്നു എന്നാല്‍ പല ദിവസങ്ങളിലും ഷൂട്ടിംഗ് വളരെ വൈകിയാണ് കഴിഞ്ഞിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha