ലാലിസത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിനയന്‍

ഒരു ഷോ പോലും അവതരിപ്പിച്ചിട്ടില്ലാത്ത ലാലിസത്തിന് രണ്ട് കോടിക്കുള്ള യോഗ്യത ഉണ്ടോ, പണം വാങ്ങാതെ പങ്കെടുക്കുന്ന സച്ചിനോട് ബഹുമാനവും തിരുവഞ്ചൂരിനോട് സഹതാപവും ഇങ്ങനെയാണ് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡായ ലാലിസത്തിന് രണ്ട് കോടി രൂപ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. പലപ്പോഴും പല നടന്‍ന്മാര്‍ക്കെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഫെയ്‌സ് ബുക്കിലൂടെ ഉന്നയിക്കാറുള്ള വിനയന്‍ ലാലിസത്തിനെതിരെയും ഫെയ്‌സ് ബുക്കിലൂടെ തന്നെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഇതുവരെ ഒരു പരിപാടി പോലും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു ബാന്‍ഡിന് ഇത്രയധികം രൂപ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് എടുത്ത് നല്‍കുന്നതില്‍ ആശ്ചര്യം തോന്നുന്നെന്നും പറഞ്ഞ വിനയന്‍ ജനങ്ങളുടെ നികുതിപ്പണം ഇതിനായി ചിലവഴിക്കുന്ന സര്‍ക്കാരിനെയും വിമര്‍ശിച്ചു. അഴിമതിയില്‍ മുങ്ങിക്കിടക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ലെന്നും വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ച് നിരവധി ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ഇത്തരമൊരു ദുര്‍ചെലവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha