ദിലീപിനെ കമല്‍ പറഞ്ഞുവിട്ടതെന്തിന്

മിമിക്രി കളിച്ച് നടന്നിരുന്ന കാലത്ത് കമലിന്റെ സംവിധായ സഹായിയായും ദിലീപ് പ്രവര്‍ത്തിച്ചിരുന്നു. വിഷ്ണുലോകം മുതല്‍ ഭൂമിഗീതം വരെയായിരുന്നു അത്. ഭൂമീഗിതത്തിന്റെ ലൊക്കേഷനില്‍ ഒരിക്കല്‍ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. അവരെ ഒഴിപ്പിക്കാന്‍ ദിലീപിനെയാണ് ചുമതലപ്പെടുത്തിയത്. മെഗാഫോണിലൂടെ ദിലീപ് പറഞ്ഞിട്ടും ആളുകള്‍ മാറിയില്ല. ഒടുവില്‍ ഇന്നസെന്റിന്റെ ശബ്ദം അനുകരിച്ച് ആളുകളോട് മാറി നില്‍ക്കാന്‍ പറഞ്ഞു. ഇതോടെ ലൊക്കേഷനില്‍ കൂട്ടച്ചിരി പടര്‍ന്നു. ഇന്നസെന്റിനെ കളിയാക്കിയത് ഇഷ്ടപ്പെടാഞ്ഞത് കൊണ്ടാണോ എന്നറിയില്ല അടുത്ത ദിവസം കമല്‍ ദിലീപിനെ പറഞ്ഞ് വിട്ടു.
വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ദിലീപിനെ നായകനാക്കി ഈ പുഴയും കടന്ന് എന്ന ചിത്രമൊരുക്കി. അത് സൂപ്പര്‍ഹിറ്റായി. പിന്നീട് ഗ്രാമഫോണ്‍, പച്ചക്കുതിര, ആഗതന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ കമല്‍ ദിലീപിനെ നായകനാക്കി. വിഷ്ണുലോകത്തിന്റെ ലൊക്കേഷനില്‍ മോഹന്‍ലാലിനും മറ്റും സ്റ്റണ്ട് നടത്താനുള്ള ചെളിക്കുണ്ട് ഒരുക്കിക്കൊണ്ടിരുന്ന ദിലീപിനെ അദ്ദേഹത്തിന്റെ കൂടെ മിമിക്രി കളിച്ചുകൊണ്ടിരുന്നവര്‍ കളിയാക്കി. നായകന് അടികൂടാന്‍ ചെളിക്കുണ്ട് കുഴിക്കാന്‍ നാണമില്ലേ, അതിനേക്കാള്‍ നല്ലതാണ് അമ്പലപ്പറമ്പില്‍ മിമിക്രികളിക്കുന്നതെന്ന് പറഞ്ഞായിരുന്നു കളിയാക്കല്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് നടനായി. അന്ന് കളിയാക്കിയവരില്‍ പലര്‍ക്കും തന്റെ ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ കൊടുത്തു. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കളിയാക്കിയ സുഹൃത്തിന് ലാല്‍ജോസിന്റെ സിനിമയിലാണ് വേഷം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha