ദിലീപ്-മഞ്ജു ദമ്പതികളുടെ വിവാഹമോചന ഹര്‍ജിയില്‍ വിധി ശനിയാഴ്ച

താരദമ്പതികളായ ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹമോചന ഹര്‍ജിയില്‍ വിധി പറയുന്നത് എറണാകുളം കുടുംബ കോടതി ശനിയാഴ്ചത്തേക്ക് മാറ്റി. ഇരുവരും ഇന്ന് രാവിലെ 9.15 ഓടെ കോടതിയില്‍ ഹാജരായി. കേസ് പരിഗണിച്ച കോടതി ശനിയാഴ്ച വിധി പറയുമെന്ന് അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ഇരുവരും സംയുക്ത വിവാഹമോചന ഹര്‍ജി നല്കിയത്. കേസിന്റെ വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കണമെന്നും ഇരുവരും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും കോടതി അംഗീകരിച്ചിരുന്നു. തനിക്ക് ദിലീപില്‍ നിന്ന് ജീവനാംശം ആവശ്യമില്ല എന്നും സ്വത്തില്‍ അവകാശവാദം ഉന്നയിക്കില്ലെന്നും മഞ്ജു കോടതിയെ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha