നിക്കി ഗല്‍റാണി തടിവയ്ക്കുന്നു

തൊട്ടതെല്ലാം സൂപ്പര്‍ ഹിറ്റാക്കിയ നടി നിക്കി ഗല്‍റാണി തടിവയ്ക്കുന്നു. സുരേഷ് ഗോപിയുടെ നായികയായി അഭിനയിക്കുന്ന രുദ്രസിംഹാസനത്തിലെ ഹൈമവതി തമ്പുരാട്ടിയാകുന്നതിനാണ് താരം തടിവയ്ക്കുന്നത്. ഇവന്‍ മര്യാദരാമന്‍ എന്ന ചിത്രത്തില്‍ മെലിഞ്ഞ നാഗരിക പെണ്‍കുട്ടിയായാണ് അഭിനയിച്ചത്. അവിടെ നിന്ന് നേരെ രുദ്രസിംഹാസനത്തിന്റെ സെറ്റിലെത്തുകയായിരുന്നു. ഇതുവരെ ഒരു ഭാഷയിലും അഭിനയിക്കാത്ത കഥാപാത്രമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് നിക്കി പറഞ്ഞു. നീണ്ട മുടിയും സാരിയും പ്രത്യേകിച്ച് മേക്കപ്പ് ഇല്ലാത്തതുമാണ് വേഷം.
സ്ത്രീകേന്ദ്രീകൃത സിനിമയായതിനാല്‍ അതിയായ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ശ്വേതാമേനോന്‍, കനിഹ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ഷിബു ഗംഗാധരന്റെ നിര്‍ദ്ദേശപ്രകാരമാണ് തടി കൂട്ടിയത്. എന്നാല്‍ എത്ര കിലോ കൂടിയെന്ന് നോക്കിയിട്ടില്ല. ചോറും ദാലും ചപ്പാത്തിയും പോലുളള കൊഴുപ്പുള്ള ഭക്ഷണമാണ് കഴിക്കുന്നത്. വള്ളുവനാടിന്റെ പ്രത്യേക ഭാഷയാണ് ചിത്രത്തിലുള്ളത്. 1983യില്‍ അഭിനയിക്കാന്‍ വന്നതിനേക്കാള്‍ മലയാളം പഠിക്കാനും മനസിലാക്കാനും കഴിഞ്ഞെന്നും താരം പറഞ്ഞു.
സുരേഷ് ഗോപിയെ പോലൊരു സീനിയര്‍ താരത്തിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. മലയാളത്തില്‍ യുവതാരങ്ങളുടെ ഒപ്പമാണ് കൂടുതലും അഭിനയിച്ചത്. സീനിയറായ ദിലീപിനൊപ്പം മാത്രമാണ് അഭിനയിച്ചത്. തമിഴിലും കന്നടയിലും ധാരാളം അവസരങ്ങള്‍ ഉണ്ടെങ്കിലും മലയാളത്തിലെ തിരക്ക് കഴിഞ്ഞിട്ടേ മറ്റ് ഭാഷകളില്‍ അഭിനയിക്കൂ താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha