Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

എന്റെ മൂത്ത മകൾ എന്നെ ചതിച്ചു; അവളെന്റെ വീടിന്റെ ആധാരം കൊണ്ടുപോയി; അച്ഛന്റെ ഈ വാക്കുകൾ എനിക്ക് സഹിക്കാനായില്ല; അച്ഛനായിരുന്നു എന്റെ ലൈഫ്; ബിഗ് ബോസ്സിൽ പൊട്ടിക്കരഞ്ഞ് ആര്യ

11 JANUARY 2020 11:12 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ട് മെല്ലെ ഓടിത്തുടങ്ങിയിരിക്കുന്നു. കളിചിരികളും തമാശകളുമൊക്കെയായി ആരംഭിച്ച ദിനങ്ങളിൽ നിന്ന് ഇപ്പോൾ അന്തരീക്ഷം ഇരുണ്ടുമൂടി തുടങ്ങി. ബിഗ് ബോസ്, മത്സരാർത്ഥികൾക്ക് നൽകുന്ന ടാസ്ക്കുകളാണ് ഏവരെയും കണ്ണീരണിയിക്കുന്നത്.കഴിഞ്ഞ ദിവസം സോമദാസ്‌ തന്റെ ജീവിതത്തിലെ കയ്പ്പേറിയ ദിനങ്ങൾ ഓർത്ത് കണ്ണീരണിഞ്ഞിരുന്നു.ഇന്നലത്തെ ബിഗ് ബോസ് എപ്പിസോഡിൽ മത്സരാത്ഥികളിൽ ഒരാളായ ആര്യയാണ് തന്റെ ജീവിതത്തിൽ അനുഭവിച്ച ദുരിത ദിനങ്ങളെ ഓർത്ത് പൊട്ടിക്കരഞ്ഞത്.

ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത സംഭവങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും, ദാമ്പത്യജീവിതത്തിൽ ഉണ്ടായ താളപ്പിഴകളെപ്പറ്റിയും ഒക്കെ മറ്റു മത്സരാർത്ഥികളോട് പങ്കു വെക്കാനായിരുന്നു ആര്യയ്ക്ക് ബിഗ് ബോസ് നൽകിയ നിർദേശം . തുടർന്ന് ആര്യ തന്റെ ജീവിതത്തിലെ കയ്പ്പേറിയ നിമിഷങ്ങൾ ഓർത്തെടുക്കുകയായിരുന്നു.

9 ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആര്യ പ്രണയത്തിലേക്ക് കടക്കുന്നത്. പത്താം ക്ലാസ്സിലെത്തിയപ്പോൾ പ്രണയവിവരം രണ്ടുപേരും വീട്ടിൽ അറിയിച്ചു. എന്നാൽ വീട്ടുകാർക്ക് എതിർപ്പില്ലായിരുന്നു. എന്നാൽ ഇടക്കുവെച്ച് വിദേശത്തു ജോലി നോക്കുകയായിരുന്ന അച്ഛന് സ്ട്രോക്ക് വരുകയും ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലാകുകയും ചെയ്തു. അതിനെത്തുടർന്ന് കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ച് തുടങ്ങി. അച്ഛനെ വിദേശത്തു ഒറ്റക്ക് നിർത്താനാകാത്തതുമൂലം തങ്ങൾ നാട്ടിലേക്ക് തിരികെ വിളിച്ചു. എന്നാൽ തിരികെ എത്തിയ അച്ഛന് ജോലി ഒന്നും ലഭിക്കാത്തതുമൂലം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത വീണ്ടും തകർന്നു. കുറച്ച് നാളുകൾക്ക് ശേഷം അച്ഛന് ഒരു പുതിയതായി തുടങ്ങിയ ആശുപത്രിയില്ജോലി ലഭിച്ചു. ഇതിനിടയിലായിരുന്നു തന്റെ വിവാഹം. പതിനെട്ടാം വയസ്സിൽ ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് താൻ വിവാഹിതയായത്. രണ്ടു വർഷത്തിന് ശേഷം മകൾ ലഭിച്ചു.അച്ഛനെ വീണ്ടും വയ്യാത്ത അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ പരിശോധനയിൽ അച്ഛന് ജന്മനാ ഒരു കിഡ്‌നി മാത്രമേ ഉള്ളുവെന്ന് കണ്ടെത്തി. അതിന്റെ ഫലമായി പല ആരോഗ്യ പ്രശ്നങ്ങളും അച്ഛന് നേരിടേണ്ടി വന്നു.

ഇതിനിടയിൽ അച്ഛന് അറ്റാക്ക് വന്നു. വീണ്ടും ആശുപത്രി വാസം. ആശുപത്രി അധികൃതർ അച്ഛന് ആരോഗ്യത്തിന് ഹാനികരമായ ചില മരുന്നുകൾ നൽകി. കിഡ്‌നി രോഗമുള്ളവർക്ക് നൽകാൻ   പാടില്ലാത്ത മരുന്നുകൾ നല്കിയതുമൂലം അച്ഛൻ വീണ്ടും ആശുപത്രിയിലായി. ചികിത്സകൾക്ക് ശേഷം വീട്ടിൽ വന്ന് കുറച്ച് നാളുകൾക്ക് ശേഷം അച്ഛന് തലയിൽ രക്തം കട്ടപിടിച്ചിട്ടുള്ളതായി കണ്ടെത്തി. തുടർന്ന് അച്ഛന് ഓർമ്മ ശക്തി നഷ്ടമായി. വീണ്ടും കുറെ നാൾ ആശുപത്രിയിൽ. എന്നാൽ മരുന്നുകൾ ഓവർ ഡോസ് ആയതും ഹാർട്ട് പേഷ്യൻസിനു നല്കാൻ പാടില്ലാത്ത മരുന്നുകൾ നൽകിയതുമൂലം വീണ്ടും അച്ഛന്റെ ആരോഗ്യ നില വഷളായി. തുടർന്ന് അവിടെ നിന്ന് ഡിസ്ചാർജ് വാങ്ങി അച്ഛൻ ജോലി ചെയ്യ്തിരുന്ന ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് അച്ഛൻ വീണ്ടും പഴയ നിലയിലേക്ക് മടങ്ങി വന്നു. ഡയാലിസിസ് മാത്രം മതിയെന്ന അവസ്ഥയിലെത്തി. എന്നാൽ ഓർമ്മ ഇല്ലാതിരുന്ന അവസ്ഥയിൽ അച്ഛൻ പറഞ്ഞൊരു വാചകം തനിക്ക് സഹിക്കാനായില്ല. ബഡായി ബംഗ്ലാവിലെ ജോലി അവസാനിച്ചപ്പോൾ ഇനി എന്ത് എന്ന അവസ്ഥയിലായി. തുടർന്ന് തന്റെ അടുത്ത സുഹൃത്തുക്കളുമൊത്ത് ഒരു ബുട്ടീക്ക് തുടങ്ങാൻ തീരുമാനിച്ചു. എന്നാൽ അതിനാവശ്യമായ പൈസ തന്റെ കയ്യിലില്ലായിരുന്നു. അപ്പോൾ അച്ഛൻ തങ്ങളുടെ വീടിന്റെ ആധാരം തന്നിട്ട് ലോൺ എടുത്ത് ബിസിനസ്സിനാവശ്യമായ പണം അതിൽ നിന്ന് കണ്ടെത്താൻ പറഞ്ഞു. എന്നാൽ പിന്നീട് ഓർമ്മ നഷ്ടമായപ്പോൾ തന്റെ മൂത്ത മകൾ തന്നെ ചതിച്ചെന്നും വീടിന്റെ ആധാരം എടുത്തുകൊണ്ടു പോയെന്നും പറഞ്ഞു. ഇത് തനിക്ക് സഹിക്കാനായില്ല. തുടർന്നും അച്ഛന്റെ നില ഗുരുതരമായി. താൻ അച്ഛനെ കാണാൻ ചെല്ലുമ്പോൾ അച്ഛൻ തന്നോട് വെള്ളം ആവശ്യപ്പെടുമെന്നും എന്നാൽ നഴ്‌സുമാർ അതിനു അനുവദിച്ചിരുന്നില്ല എന്നും ആര്യ പറയുന്നു. ഒരു ദിവസം അച്ഛനെ കാണാൻ ചെന്നപ്പോൾ കൈകൾ തണുത്ത് വിറച്ച നിലയിലായിരുന്നു. ബിപി 24 ആയിരുന്നു കാണിച്ചത്. സംശയംതോന്നിയ  താൻ നഴ്സിനോട് ചോദിച്ചപ്പോൾ അത് കുഴപ്പമില്ല എന്നാണ് അവർ പറഞ്ഞത്. കുറച്ച് കഴിഞ്ഞപ്പോൾ ഡോക്റ്റർ തങ്ങളെ വിളിച്ച് അച്ഛൻെറ നില അതീവ ഗുരുതരമാണ് എന്ന് അറിയിച്ചു. അമ്മയും തന്നോട് അച്ഛനെ അവസാനമായി ചെന്ന് കാണാൻ പറഞ്ഞു. അച്ഛനെ മോർച്ചറിക്കുള്ളിൽ കാണേണ്ട അവസ്ഥ തനിക്കുണ്ടാകുമെന്നു താനൊരിക്കലും ചിന്തിച്ചിട്ടില്ല എന്നും ആര്യ പറഞ്ഞു. ഒന്ന് രണ്ടു വർഷം തന്റെ അമ്മ വീട്ടിൽ കയറിയിട്ടില്ല. ഓരോ ആശുപത്രിയിലും മാറി മാറി ജീവിക്കുകയായിരുന്നു.പൊട്ടിക്കരഞ്ഞു കൊണ്ട് ആര്യ തന്റെ ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങൾ പങ്കുവെക്കുകയായിരുന്നു 

ആര്യ തന്റെ ജീവിതാവസ്ഥകൾ വിവരിക്കുമ്പോൾ മത്സരാർത്ഥികളായ മഞ്ജു പത്രോസും വീണ നായരും അലക്സന്ദ്രയുമൊക്കെ പൊട്ടി കരയുകയായിരുന്നു. വികാര നിർഭരമായ നിമിഷങ്ങളായിരുന്നു ബിഗ് ബോസ്സിൽ ഇന്നലെ. ഇനി എന്തൊക്കെ നിമിഷങ്ങളാണ് ബിഗ് ഹവ്‌സിൽ സംഭവിക്കുക എന്ന് കാത്തിരുന്ന് തന്നെ അറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (23 minutes ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (27 minutes ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (37 minutes ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (43 minutes ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (48 minutes ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (50 minutes ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (1 hour ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (1 hour ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (1 hour ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (2 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (6 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (6 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (7 hours ago)

Malayali Vartha Recommends