ഞാൻ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല; പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു, പോകാൻ പറ പറ്റങ്ങളോട്; അതാണെന്റെ റിയാക്ഷൻ; വിമർശിച്ചവരോട് പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

അഭിനയം, രാഷ്ട്രീയം, അവതാരകൻ എന്നീ മേഖലകളിൽ തന്റേതായ ഇടംകണ്ടെത്തിയ താരമാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളിലൂടെയും സ്ഫുടമായ ഇംഗ്ലീഷുമൊക്കെയായ് പ്രേക്ഷകരുടെ കരുത്തുറ്റ താരമായി മാറിയ നടൻ. പോലീസ് വേഷങ്ങളിലാണ് താരം കൂടുതലായും തിളങ്ങിയത്. ബാലതാരമായി സിനിമയിലെത്തിയ അദ്ദേഹം മോഹൻലാൽ നായകനായ രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ വില്ലനായാണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. ജനപ്രിയ ചിത്രങ്ങളായ ഏകലവ്യൻ,മാഫിയ, കമ്മീഷണർ , ലെലം, പത്രം എന്നിവ സുരേഷ് ഗോപിക്ക് മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം പുതിയ മലയാളത്തിലെ സൂപ്പർസ്റ്റാർ പദവി നൽകി. കളിയാട്ടം എന്ന ഒറ്റ ചിത്രം മതി സുരേഷ് ഗോപിയെന്ന അദ്ഭുത നടനെ തിരിച്ചറിയാൻ. മണിച്ചിത്രത്താഴ്,കാശ്മീരം, ലേലം,അപ്പോത്തിക്കിരി തുടങ്ങിയവ അദ്ദേഹത്തിനെ അഭിനയ മികവ് തെളിയിച്ച ചിത്രങ്ങളാണ് .
രാഷ്ട്രീയം രംഗത്തേക്ക് ചുവടുവച്ച സുരേഷ് ഗോപി പിന്നീട് രാജ്യസഭാംഗവുമായി. കാരുണ്യ പ്രവർത്തനിങ്ങളിലും താരം ഏർപ്പെടുന്നുണ്ട്. സുരേഷ് ഗോപി അവതാരകനായെത്തുന്ന ഏഷ്യാനെറ്റിലെ നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന റിയാലിറ്റി ഷോ സൂപ്പർ ഹിറ്റാണ്. ഇപ്പോഴും നിരവധി ആരാധകരുള്ള സൂപ്പർ താരം തന്നെയാണ് സുരേഷ് ഗോപി.
രാഷ്ട്രീയത്തിലെ പ്രവേശനത്തിന് ശേഷം താരം നിരവധി പാസ്റരിഹാസങ്ങൾക്കും ട്രോളുകൾക്കും ഇരയായിരുന്നു. താരം അടുത്തിടെ നടത്തിയാൽ പ്രസംഗത്തിലെ തൃശ്ശൂരിനെ കുറിച്ചുള്ള പരാമർശം ഏറെ ട്രോളുകൾക്ക് വഴി വെച്ചിരുന്നു. തൃശൂർ എനിക്ക് വേണം, തൃശൂർ ഞാനിങ് എടുക്കുവാ എന്നുള്ള അദ്ദേഹത്തിന്റെ പരിഹാസം പിന്നീട് ട്രോളുകാർ ഏറ്റെടുക്കുകയായിരുന്നു. ഇതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നു വന്നിരുന്നു . എന്നാൽ തന്നെ പരിഹസിച്ചവരോട് നടന് ഒരുമറുപടിയേ പറയാനുള്ളൂ. "പോകാൻ പറ പറ്റങ്ങളോട്" എന്നുമാത്രം." പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു, പോകാൻ പറ പറ്റങ്ങളോട്, അത്രയേ ഉള്ളൂ. അതാണെന്റെ റിയാക്ഷൻ. അവരൊക്കെ വിമർശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത്? അവരോടുള്ള ഉത്തരം അതാണ്. അവരോടുള്ള താക്കീതുമതാണ്. ഞാൻ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാൻ എന്റെ ഡിസ്പൻസേഷനിൽ നിന്നുണ്ടാക്കിയതാണ്. അത് ആക്ടറായിട്ടോ, ഒരു ആംഗർ ആയിട്ടോ, എന്റെ കുഞ്ഞുങ്ങൾക്കും വേണ്ടി സമ്പാദിച്ച് കൂട്ടിയതാണ് . ഇതൊന്നും പറയാനെനിക്ക് ഇഷ്ടമേ അല്ല. എങ്കിലും കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആൾക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ. നല്ലതാ"-ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി തന്റെ രോഷം വെളിപ്പെടുത്തുന്നു.
മലയാളികളുടെ തീപ്പൊരി താരം രാഷ്ട്രീയത്തിലെ രംഗപ്രവേശത്തിനുശേഷമാണ് പരിഹാസപാത്രമായത്. സിനിമ മേഖലയിൽ ഉള്ളവർ പോലും താരത്തിനെ പരിഹസിച്ചിരുന്നു. ഇതിനെല്ലാമുള്ള ഉത്തരമായാണ് താരം പ്രതികരിച്ചത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം താരം അഭിനയിച്ച ചിത്രം തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ് . സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. വർഷങ്ങൾക്ക് ശേഷം ശോഭന- സുരേഷ് ഗോപി എന്നിവർ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
https://www.facebook.com/Malayalivartha