വീട്ടിലെ കാര്യങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചതിന് പൂച്ചക്കൊരു മൂക്കുത്തി പുറത്തിറങ്ങിയതിന് ശേഷം രണ്ട് ദിവസത്തോളം അമ്മ എന്നോട് മിണ്ടാതിരുന്നുവെന്ന് പ്രിയദര്‍ശന്‍

ഒരു പ്രമുഖ പത്രം നടത്തിയ പരിപാടിയില്‍ സംസാരിക്കവേ തന്റെ എക്കാലത്തെയും ഹിറ്റായ പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലെ കഥാപാത്രങ്ങളായി എത്തിയത് സ്വന്തം മാതാപിതാക്കളുടെ പ്രതിരൂപങ്ങളായിരുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. ജീവിതത്തിന്റെ ഭാഗമായ വ്യക്തികള്‍ സിനിമകളില്‍ പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
പ്രിയദര്‍ശന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു:
പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന് പ്രചോദനമായത് ചാള്‍സ് ഡിക്കന്‍സിന്റെ സ്ട്രെയിഞ്ച് ജെന്റില്‍മാന്‍ എന്ന നാടകമാണ്. ഒരിക്കല്‍ അത് ഓള്‍ ഇന്ത്യ റേഡിയോയിക്ക് വേണ്ടി അവതിരിപ്പിക്കുകയും ചെയ്തിരുന്നു. പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തില്‍ പപ്പ് ചേട്ടന്റെ കഥാപാത്രം വന്നത് അങ്ങനെയാണ്.
തമാശകള്‍ എനിക്ക് പൊതുവേ ഇഷ്മാണ്. ചാര്‍ലി ചാപ്ലിന്‍, ടോം ആന്റ് ജെറി, മിക്കി മൗസ് ഇതെല്ലാം ഇഷ്ടമാണ്. ടോം ആന്റ ജെറി ഇപ്പോഴും കാണാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധി പുറത്ത് വെച്ച് എന്റെ സിനിമ കാണാന്‍ വന്നാല്‍മതിയെന്ന് ഞാന്‍ എല്ലാരോടും പറയാറുണ്ട്.
പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന് പിന്നീട് എനിക്ക് പ്രചോദനമായത് എന്റെ അച്ഛനും അമ്മയുമാണ്. ഇരുവരും തമ്മില്‍ എന്നും വഴക്കായായിരിക്കും. അത് കണ്ടാല്‍ തോന്നും അടുത്ത ദിവസം ഇവര്‍ മിണ്ടില്ലെന്ന്. എന്നാല്‍ പിന്നീട് അവര്‍ ഒന്നിച്ച് നടക്കുന്നത് കാണാം.
അച്ഛന് ശാസ്ത്രീയ സംഗീതം വളരെ ഇഷ്ടമാണ്. രാത്രിയില്‍ കിടക്കാനുള്ള സമയം ആകുമ്പോഴേക്കും അച്ഛന്‍ എന്നും പാട്ട് വെക്കും. എന്നാല്‍ അമ്മയ്ക്ക് ഇത് ഇഷ്ടമില്ല. അമ്മയ്ക്ക് നേരത്തെ കിടക്കണം. കാരണം രാവിലെ എണിറ്റിട്ട് ജോലി ചെയ്യാന്‍ ഉള്ളതാണ്. ഈ കരച്ചില്‍ ഒന്ന് നിര്‍ത്താവോ എന്ന് അമ്മ ചോദിക്കും.
സുകുമാരി ചേച്ചിയുടെയും നെടുമുടി വേണു ചേട്ടന്റെയും കഥാപാത്രങ്ങള്‍ പിറന്നത് അങ്ങനെയാണ്. ചിത്രം ഇറങ്ങിയതിന് ശേഷം രണ്ട് ദിവസത്തോളം അമ്മ എന്നോട് മിണ്ടിയില്ല. വീട്ടിലെ കാര്യങ്ങള്‍ സിനിമയില്‍ കാണിച്ചു എന്നായിരുന്നു പരാതി.
അമ്മ മരിച്ച് കൃത്യം മുപ്പതാം ദിവസം അച്ഛനും മരിച്ചു. അതിന് ശേഷമാണ് അവരുടെ ആത്മബന്ധം എത്രയെന്ന് ഞാന്‍ തിരിച്ചറിയുന്നത്. ആ വഴക്ക് ഇല്ലാതെയായപ്പോള്‍ അച്ഛനും പോയി.
എന്റെ ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ജീവിതത്തില്‍ നിന്നുള്ളതാണ്. കിലുക്കത്തിലെ ജഗതിയുടെ കഥാപാത്രത്തിന് പ്രചോദനമായത് എന്റെ സുഹൃത്താണ് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
https://www.facebook.com/Malayalivartha