നായകനും നായികയും വില്ലനുമില്ലാതെ അയ്യപ്പനും കോശിയും

പൃഥ്വിരാജ് ബിജുമേനോന്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. സംവിധായകന്‍ സച്ചി പറയുന്നത് രണ്ട് വ്യക്തികളായ അയ്യപ്പനും കോശിയും തമ്മിലുള്ള സംഘര്‍ഷമാണ് ഈ സിനിമയില്‍ പറയുന്നതെന്നാണ്. ബിജു മേനോന്‍ ആണ് അയ്യപ്പന്‍ നായര്‍ ആയി വരുന്നത്. കോശി കുര്യനായി പൃഥ്വിയും വേഷമിടുന്നു. ഇവര്‍ തമ്മിലുള്ള ചെറിയൊരു നിയമപ്രശ്‌നവും അതിന്‍മേലുണ്ടാകുന്ന സംഘര്‍ഷവുമാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് പേരും ടൈറ്റില്‍ കഥാപാത്രങ്ങളാവണം എന്നുള്ളത് കൊണ്ടാണ് ചിത്രത്തിന് അയ്യപ്പനും കോശിയും എന്ന് പേരിട്ടത്. നായകനും നായികയും വില്ലനും ഈ സിനിമയില്‍ ഇല്ല. എല്ലാവരും മനുഷ്യ ജീവികള്‍ മാത്രമാണ്. എല്ലാവരിലും നന്മകളും തിന്മകളുമുണ്ട്. അത്തരം സ്വഭാവങ്ങളാണ് സിനിമയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha