ജയഭാരതിയുടെ മകന്‍ കൃഷ്.ജെ.സത്താര്‍ വിവാഹിതനായി

അന്തരിച്ച നടന്‍ സത്താറിന്റെയും നടി ജയഭാരതിയുടെയും മകന്‍ ഉണ്ണികൃഷ്ണന്‍ വിവാഹിതനായി. സോനാലി നബീല്‍ ആണ് വധു. ചെന്നൈയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.
മമ്മൂട്ടി, സുരേഷ് ഗോപി, ഖുശ്ബു, സുരേഷ് കുമാര്‍, വിധുബാല, കെ.പിഎ.സി ലളിത എന്നിവരുള്‍പ്പെടെ നിരവധി സിനിമാതാരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
കൃഷ്.ജെ.സത്താര്‍ എന്ന പേരിലാണ് സിനിമയില്‍ അറിയപ്പെടുന്നത്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണികൃഷ്ണന്‍, മികച്ച പുതുമുഖ താരത്തിനുള്ള പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
മോഹന്‍ലാല്‍ നായകനായെത്തിയ ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ തെലുങ്കു പതിപ്പില്‍ നായകനായി അഭിനയിച്ചതും കൃഷ് സത്താര്‍ ആണ്.
https://www.facebook.com/Malayalivartha