ബിഗ് ബോസ്സിൽ മഞ്ജുവിന് കടുത്ത താക്കീത്... "ഇനി ഇതാവർത്തിക്കരുത്;"മോഹൻ ലാൽ മഞ്ജുവിനെ പുറത്താക്കുമെന്ന സൂചനയാണോ ലഭിക്കുന്നതെന്ന ആകാംഷയോടെ പ്രേക്ഷകർ

അടിപിടിയും വാക്കേറ്റവുമായി ചൂടുപിടിച്ചു നിന്ന ബിഗ് ബോസ് ഹൗസ് കണ്ണിന് അസുഖം വന്നു അഞ്ച് പേർ പുറത്തായതോടെ കുറച്ചു ദിവസമായി തണുപ്പൻ മട്ടിലാണ് ഓടിക്കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ മോഹൻ ലാൽ എത്തിയതോടെ ബിഗ് ഹൗസിലെ മട്ട് മാറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്നത് മോഹൻലാൽ എത്തുന്ന വാരാന്ത്യ എപ്പിസോഡിന് വേണ്ടിയാണ്. ആഴ്ചയുടെ അവസാന വാരമായ ശനി, ഞായർ, ദിവസങ്ങളിലാണ് മോഹൻലാൽ ബിഗ് ബോസ് ഹൗസ് അംഗങ്ങളെ കാണാനായി എത്തുന്നത്. മത്സരാർത്ഥികൾ പുറത്തേക്ക് പോകുന്നതും പുതിയ ആളുകൾ അകത്തേക്ക് വരുന്നതും ഈ ദിനങ്ങളിലാണ്. മാത്രമല്ല മത്സരാർത്ഥികൾക്ക് പരാതികൾ ഉന്നയിക്കാനും ആവശ്യങ്ങൾ അറിയിക്കാനും കൂടിയുള്ള അവസരമാണ് മോഹൻ ലാൽ എത്തുന്ന എപ്പിസോഡുകൾ. മോഹൻ ലാൽ മത്സരാർത്ഥികളോട് കഴിഞ്ഞ ആഴ്ചയിലെ സംഭവ വികാസങ്ങളെക്കുറിച്ചു ചോദിച്ചുകൊണ്ടായിരുന്നു തുടക്കം.
എപ്പോഴത്തെയും പോലെ രജിത്ത് കുമാറിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് മറ്റ് മത്സരാർഥികൾ ഉന്നയിച്ചത്. മഞ്ജു പത്രോസ്, ആര്യ, ജസ്ല, എലീന എന്നിവർ രജിത്ത് കുമാറിന്റെ ക്യാപ്റ്റൻസിയ്ക്കെതിരെ വിമർശനം ഉന്നയിച്ചു .വരുന്ന വാരാന്ത്യ എപ്പിസോഡുകളില്‍ അവതാരകനായ മോഹന്‍ലാല്‍ രജിത് കുമാറിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചോദിച്ചാൽ പരമ ബോറായിരുന്നെന്നു പറയുമെന്ന് നേരത്തെ തന്നെ മഞ്ജു മറ്റ് മത്സരാർത്ഥികളോട് പറഞ്ഞിരുന്നു.തുടർന്ന് മോഹൻ ലാൽ ബിഗ് ബോസ് ഹൗസിൽ ഒരു കോടതി മുറിയും ഒരുക്കി. ബിഗ് ബോസ്സിനുള്ളിൽ അനീതി നടക്കുന്നുണ്ടെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് മോഹൻലാൽ മത്സരാർത്ഥികൾക്ക് വിസ്തരിക്കാനുള്ള അവസരം നൽകിയത്. തനിക്ക് തോന്നിയെന്ന് രജിത്ത് കുമാർ കൈ ഉയർത്തുകയും തുടർന്ന് ആരിൽ നിന്നാണ് അനീതി നേരിട്ടതെന്ന് രജിത്ത് കുമാറിനോട് മോഹൻലാൽ ചോദിക്കുകയും ചെയ്തു. തുടർന്ന് കുറച്ചു പേരുടെ പേരുകൾ രജിത്ത് കുമാർ നിർദേശിക്കുകയും മഞ്ജു പത്രോസിൽ നിന്നാണ് ഏറ്റവും കൂടുതൽ അനീതി നേരിട്ടതെന്നു ആരോപിക്കുകയും ചെയ്തു. രജിത് കുമാറിനേയും മഞ്ജു പത്രോസിനേയും കോടതിയ്ക്ക് സമാനമായ കൂട്ടിൽ കയറ്റി വിസ്തരിക്കുകയും ചെയ്തിരുന്നു. പരസ്പരം രൂക്ഷ വിമർശനങ്ങളായിരുന്നു ഇരുവരം ഉന്നയിച്ചത് . ബിഗ് ബിഗ് ബോസിൽ അനീതി നടന്നതായി ആർക്കെങ്കിലും തോന്നുന്നുണ്ടോ എന്നുള്ള മോഹൻ ലാലിൻറെ ചോദ്യത്തിന് പിന്നാലെയായിരുന്നു ഹൗസ് ഒരു കോടതിയ്ക്ക് സമാനമായത്. തുടർന്ന് രജിത്തും മഞ്ജുവും വാദ പ്രതിവാദങ്ങളിൽ ഏർപ്പെടുകയായിരുന്നു.
തുടർന്ന് മത്സരാർത്ഥികളും പ്രേക്ഷകരും കാണുന്നത് മോഹൻ ലാൽ മഞ്ജുവിന് താക്കീത് നൽകുന്നതായിരുന്നു. 'വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ല' എന്ന ആറാം തമ്പുരാനിലെ ഡയലോഗ് പറഞ്ഞുകൊണ്ടാണ് മോഹൻ ലാൽ തുടങ്ങിയത് .രോഗം എന്നത് ഒരു അവസ്ഥയാണ്, മനസിന് അത് ബാധിച്ചയാള്‍, അതെല്ലാം മോശമായ വര്‍ത്തമാനമാണ്, അല്ലെ മഞ്ജു എന്ന് മോഹൻലാൽ ചോദിച്ചു .എന്നാൽ തനിക്കത് ഓര്‍മ്മയില്ലെന്നാണ് മഞജു ഉത്തരം നൽകുന്നത്. ഓർമയില്ലെന്ന് പറഞ്ഞ മഞ്ജുവിനോട് അടുത്തുള്ള ആളോട് ചോദിക്കു എന്നാണ് മോഹൻലാൽ പറയുന്നത്. നിങ്ങൾ ഒരുപാട് പേർ അപ്പോൾ അവിടെയുണ്ടായിരുന്നെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു . എന്നാൽ അപ്പോഴും മഞ്ജുവിന് കര്യം മനസ്സിലായിട്ടില്ലായിരുന്നു. വീണ്ടും ഓർമയില്ലെന്ന് പറഞ്ഞ മഞ്ജുവിനോട് ഞാന്‍ എന്താ തമാശ പറയുകയാണോ എന്ന് മോഹന്‍ലാല്‍ ക്ഷുഭിതനാവുകയായിരുന്നു. മാത്രമല്ല മറ്റ് മത്സരാർത്ഥികളും തങ്ങൾക്കൊന്നും അറിയില്ല എന്ന ഭാവത്തിലാണ് ഇരുന്നത്.
ഒടുവിൽ ഡോ.രജിത്തിന്റെ ഊഴമെത്തി. രജിത്ത് കുമാറിനോട് ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് രജിത്ത് പറയുകയും ചെയ്തു പാത്രം കഴുകി കൊണ്ട് നിൽക്കുമ്പോഴായിരുന്ന മഞ്ജുവിന്റെ ഭാഗത്ത് നിന്ന് മോശമായ വാക്ക് വീണതെന്നും നേരത്തെ ഇത് പറയാതെ വിടുകയായിരുന്നു എന്നും ഡോക്ടർ രജിത് കുമാർ പറഞ്ഞു. തുടർന്ന് മഞ്ജുവിനോട് ഇനി ഇത്തരം വാക്കുകൾ ഉപയോഗിക്കരുതെന്നും ഇത്തരം പെരുമാറ്റം പാടില്ലായെന്നും മോഹൻ ലാൽ താക്കീത് നൽകി. തുടർന്ന് മഞ്ജു മോഹൻ ലാലിനോടും രജിത്ത് കുമാറിനോടും ക്ഷമാപണം നടത്തി. സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം എന്ന മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ഡയലോഗ് പറഞ്ഞു കൊണ്ടാണ് മോഹൻ ലാൽ പ്രശ്നം അവസാനിപ്പിച്ചത്. ഏറ്റവും ഒടുവിൽ താൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും മഞ്ജു പറഞ്ഞു. ഒടുവിൽ എല്ലാവരു ചേർന്ന് നൃത്തം ചെയ്തു കൊണ്ടാണ് ഉദ്വേഗജനകമായ എപ്പിസോഡിന് അവസാനമായത്.
https://www.facebook.com/Malayalivartha






















