സെൻസറിൽ പെട്ട് ഫഹദ് ഫാസിൽ ചിത്രം ട്രാൻസ്; ചിത്രം വൈകുമോയെന്ന നിരാശയിൽ ആരാധകർ

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന താര ദമ്പതികളുടെ ചിത്രമാണ് ട്രാൻസ്.ഫഹദ് ഫാസിലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം കൂടിയാണ് ട്രാന്‍സ്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ നസ്രിയയാണ് ഫഹദിന്റെ നായികയായെത്തുന്നത് . ഒരു മോട്ടിവേഷണല്‍ സ്പീക്കറുടെ വേഷത്തില്‍ ഫഹദ് എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫെബ്രുവരി 14നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. റിലീസിങ്ങിനൊരുങ്ങവേ സെന്‍സര്‍ പ്രശ്‌നങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്ചിത്രം ഇപ്പോൾ.
ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സിനിമ മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിളളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്രാന്‍സ് കണ്ട സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തിലെ 8മിനിറ്റ് ദൈര്‍ഘ്യമുളള ഒരു സ്വീക്വന്‍സ്അവ്യക്തമാക്കാനോ അല്ലെങ്കില്‍ പൂര്‍ണമായും ഒഴിവാക്കാനോ ആവശ്യപ്പെട്ടിരുന്നു. ഇതിന് സംവിധായകന്‍ അന്‍വര്‍ റഷീദ് തയ്യാറായില്ല . തുടര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പടം മുംബൈ റിവൈസിംഗ് കമ്മറ്റിക്ക് അയച്ചത്. ട്രാന്‍സിന്റെ സെന്‍സറിന്റെ കാര്യത്തില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നാണ്സൂചന . അന്‍വര്‍ റഷീദ് തന്നെ നിര്‍മ്മിച്ച ചിത്രത്തിന് അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയിലെ പാട്ടുകള്‍ നേരത്തെ തരംഗമായി കഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha