അന്ന ബെൻ ചിത്രം ഹെലൻ തമിഴിലേക്ക്; ചിത്രത്തിലെ നായിക അന്നയല്ല

യുവതാരങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന മലയാളി നടിയാണ് അന്ന ബെൻ.കുമ്പളങ്ങി നൈറ്സ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചുവടു വെച്ചത്. കുമ്പളങ്ങി നൈറ്റ്‌സിന് പിന്നാലെ അന്ന ബെന്നിന്റെതായി തരംഗമായ ചിത്രമാണ് ഹെലന്‍. മാത്തുക്കുട്ടി സേവ്യറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയില്‍ ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവെച്ചത്. സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യ ലഭിചിരുന്നു. വിനീത് ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളത്തില്‍ വലിയ വിജയമായ ചിത്രം തമിഴിലും ഒരുങ്ങുകയാണ് .
ഹെലന്റെ തമിഴ് പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു . മലയാളത്തില്‍ അന്ന ബെന്നും ലാലും അവതിരിപ്പിച്ച വേഷങ്ങൾ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അവതരിപ്പിക്കുന്നത് . ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ. പൂജാ ചടങ്ങുകളോടെ കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമ ആരംഭിച്ചെങ്കിലും ഹെലന്റെ തമിഴ് റീമേക്കിന് ഇതുവരെയും പേരിട്ടിട്ടില്ല. വരുംദിവസങ്ങളില്‍ ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. മലയാളത്തില്‍ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ഹെലന്‍ വലിയ നേട്ടമുണ്ടാക്കിയിരുന്നു. വലിയ ഹൈപ്പുകള്‍ ഒന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വി വമ്പൻ ഹിറ്റായി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha