മോഹന്‍ലാല്‍ ശോഭനയെ കൊണ്ട് മാപ്പ് പറയിപ്പിച്ചു
മോഹന്‍ലാല്‍ ശോഭനയെ കൊണ്ട് മാപ്പ് പറയിപ്പിച്ചു. പിറവത്തുള്ള ഒരു മനയില്‍ വെച്ചാണ് സംഭവം നടന്നത്. ചാണക്യനുശേഷം ബാലചന്ദ്രനും ടി.കെ രാജീവ് കുമാറും ഒന്നിച്ച ചിത്രമായിരുന്നു പവിത്രം. താരങ്ങളെല്ലാം എറണാകുളത്തായിരുന്നു താമസം . അതുകൊണ്ട് സംവിധായകന് കടുത്തൊരു നിബന്ധന വച്ചിരുന്നു. എല്ലാദിവസവും രാവിലെ നാല് മണിക്ക് വണ്ടി പുറപ്പെടും. അതില്‍ വരാന്‍ കഴിയാത്തവര്‍ക്ക് സ്വന്തം ചെലവില്‍ വരേണ്ടിവരും. ഷൂട്ടിംഗ് തീരുന്നതുവരെ ലാല്‍ ആ നിബന്ധന തെറ്റിച്ചില്ല.
ലാല്‍ മൂന്നേമുക്കാലിന് വണ്ടിയില്‍ ഇടംപിടിച്ചിട്ടുണ്ടാവും. ഈ സമയനിഷ്ഠ ഏറെ ബാധിച്ചത് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്‍.എല്‍. ബാലകൃഷ്ണനെ പോലെയുള്ളവരെയായിരുന്നു. ആദ്യത്തെ ഒരാഴ്ച അദ്ദേഹം ബസ്സൊക്കെ പിടിച്ചാണ് അദ്ദേഹം ലൊക്കേഷനില്‍ എത്തിയത്.
ഒരു ദിവസം രാവിലെ അഞ്ച് മണിക്ക് ഷൂട്ടിംഗ് പ്ലാന്‍ ചെയ്തു. ലാലും ശോഭനയും പങ്കെടുക്കുന്ന ഒരു രംഗമായിരുന്നു അത്. അന്നെന്തോ ശോഭനയ്ക്ക് പറഞ്ഞ സമയത്ത് ഹോട്ടലില്‍നിന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ല. ലാലിനും ശോഭനയ്ക്കുമായി ഒരു വണ്ടിയാണ് പ്രൊഡക്ഷന്‍ ഏര്‍പ്പാട് ചെയ്തിരുന്നത്. ശോഭന വരാന്‍ വൈകുന്നതുകണ്ട് ലാല്‍ ഏറെ ക്ഷുഭിതനായി. ഒടുവില്‍ സെറ്റിലെത്തുമ്പോള്‍ അഞ്ചേമുക്കാല്‍ കഴിഞ്ഞിരുന്നു.
വന്ന പാടെ ലാല്‍ യൂണിറ്റിലുള്ള മുഴുവന്‍ പേരോടും ക്ഷമാപണം നടത്തി. എന്നിട്ട് ശോഭനയെക്കൊണ്ടും ക്ഷമ പറയിപ്പിച്ചു. നാല് മണിക്ക് വരണമെന്ന് പറഞ്ഞാല്‍ മൂന്നേ മുക്കാലിന് വരും പണ്ട് മുതലേ മോഹന്‍ലാല്‍ അങ്ങനെയാണ്. ആ കൃത്യനിഷ്ഠ അദ്ദേഹം ഇന്നും പാലിച്ച് പോകുന്നു. അതുകൊണ്ടാണ് സൂപ്പര്‍ താരമായി നില്‍ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha