Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

ദിലീപ് ചിത്രം 'ഹെനോക് ദി മാന്‍ ഇന്‍ ദ മിസ്റ്റി'ന്റെ ടൈറ്റില്‍ എത്തി

19 OCTOBER 2026 04:35 PM IST
മലയാളി വാര്‍ത്ത

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'ഹെനോക് ദി മാന്‍ ഇന്‍ ദ മിസ്റ്റി'ന്റെ ടൈറ്റില്‍ ലുക്ക് പുറത്ത്. എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ ആലപ്പുഴയില്‍ നടന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.

ഓരോ സൂചനയും പുതിയ ചോദ്യങ്ങളിലേക്ക് നയിക്കുന്ന 'ഹൂ ഡണ്‍ ഇറ്റ്' മിസ്റ്ററി ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലവും ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്ന സൂചനയാണ് ടൈറ്റില്‍ ലുക്ക് നല്‍കുന്നത്.

ചിത്രത്തിന് റോബിനും ഉല്ലാസ് കൃഷ്ണയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ദുരൂഹമായ സംഭവത്തിന് പിന്നിലെ സത്യവും അതിലേക്ക് നയിക്കുന്ന സൂചനകളും അന്വേഷിക്കുന്ന മിസ്റ്ററി ത്രില്ലര്‍ എന്ന നിലയില്‍ 'ഹെനോക്' പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നു. ചിത്രത്തിന്റെ പ്രമേയത്തെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ജോണി ആന്റണി, എമില്‍ ജോര്‍ജ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഗ്രേസ് ആന്റണി, മനോജ് കെ.യു, സുധി കോപ്പ, പ്രാര്‍ഥന എസ്, ശ്രുതി ജയന്‍, ഷാജു ശ്രീധര്‍, രഘുനാഥ് പലേരി, നിസ്താര്‍ സെയ്ത്, പ്രമോദ് വെളിയനാട്, സോഹന്‍ സീനുലാല്‍, വിനോദ് കെടാമംഗലം, ആശാ മഠത്തില്‍ ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ദിലീപും ശ്രദ്ധേയരായ മറ്റു താരങ്ങളും ഒന്നിക്കുന്ന ചിത്രം മലയാളത്തിലെ മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പുതിയൊരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

നിര്‍മാണം: എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, സംവിധാനം: ഉല്ലാസ് കൃഷ്ണ, രചന: റോബിന്‍, ഉല്ലാസ് കൃഷ്ണ, ഛായാഗ്രഹണം: ഷാജികുമാര്‍, എഡിറ്റിങ്: ഷഫീഖ് വി.ബി, സംഗീതം: മുജീബ് മജീദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എമില്‍ ജോര്‍ജ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: അരുണ്‍ മനോഹര്‍, അസോസിയേറ്റ് ഡയറക്ടര്‍: ദീപക് എ. നാരായണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്: നന്ദു, വിതരണം: വേഫെറര്‍ ഫിലിംസ്, ഡിജിറ്റല്‍ പ്രമോഷന്‍സ്: അനൂപ് സുന്ദരന്‍, പി.ആര്‍.ഒ: ശബരി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (4 minutes ago)

ഭാവനാ റിലീസിന്റെ അടുത്ത ഹിറ്റ് വരുന്നു; മാസ് മിസ്റ്ററി ത്രില്ലറുമായി 'ഭൗമ'!  (9 minutes ago)

അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...  (11 minutes ago)

ദുരൂഹതയും സസ്പെൻസും നിറച്ച് ദിലീപ് ചിത്രം; 'ഹെനോക്ക്' പൂജ ചിത്രങ്ങൾ വൈറൽ!  (14 minutes ago)

പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...  (29 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (33 minutes ago)

ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പ്രതികള്‍ പിടിയില്‍  (35 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (50 minutes ago)

Saudi Arabia പിന്തുണ പ്രഖ്യാപിച്ച് അല്‍ സിസി  (54 minutes ago)

ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ട് ; അടൂർ പ്രകാശ് വിഡി സതീശനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ  (56 minutes ago)

Captain Smith Machar നടുക്കുന്ന അനുഭവം പറഞ്ഞ് പൈലറ്റ് സ്മിത്ത് മച്ചാര്‍  (1 hour ago)

വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...  (1 hour ago)

അക്ഷരങ്ങളുടെ ഉത്സവമായ നവരാത്രി മഹോത്സവം ഭാരത സംസ്‌കാരത്തിന്റെ പ്രതീകമാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ  (1 hour ago)

ദിലീപ് ചിത്രം 'ഹെനോക് ദി മാന്‍ ഇന്‍ ദ മിസ്റ്റി'ന്റെ ടൈറ്റില്‍ എത്തി  (1 hour ago)

മാസപ്പടി ഹവാല കേസില്‍ ഇഡിയുടെ അന്വേഷണം ദുബായിലേക്ക്  (1 hour ago)

Malayali Vartha Recommends