'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും

ശ്രീനാഥ് ഭാസിയും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ മാധവ്, മാത്യു തോമസ്, മിലിന്ദ് സോമന്, ദിലീഷ് പോത്തന്, സിദ്ദിഖ് തുടങ്ങി ശ്രദ്ധേയമായ താരങ്ങള്‍ അണിനിരക്കുന്നു.
മലയാള സിനിമയില്‍ വ്യത്യസ്തമായൊരു സിനിമാനുഭവം സമ്മാനിക്കാന്‍ 'ഉടുമ്പന്‍ചോല വിഷന്‍' ന് സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മാധ്യമലോകത്തിന്റെ കാണാപ്പുറങ്ങളും അധികാരത്തിന്റെ ഇടനാഴികളും സംഘര്‍ഷങ്ങളും പശ്ചാത്തലമാക്കുന്ന ചിത്രം പ്രമേയത്തിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധ നേടുന്നു. വാര്‍ത്തകളുടെ ലോകവും അതിന് പിന്നിലെ താല്‍പ്പര്യങ്ങളും അധികാരബന്ധങ്ങളും കോര്‍ത്തിണക്കുന്ന ചിത്രം പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന മുഹൂര്‍ത്തങ്ങളുമായാണ് എത്തുന്നത്.
അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സലാം ബുഖാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അലന് റോഡ്നി തിരക്കഥ ഒരുക്കുന്നു. ഗോപി സുന്ദര്‍ സംഗീതവും വിഷ്ണു തണ്ടാശ്ശേരി ഛായാഗ്രഹണവും വിവേക് ഹര്ഷന് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. എആന്‍ഡ്ആര്‍ മീഡിയ ലാബ്സിന്റെയും യുബി പ്രൊഡക്ഷന്സിന്റെയും ബാനറുകളില്‍ അഷര്‍ അമീറും റിയാസ് കെ. മുഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.facebook.com/Malayalivartha


























