Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പൂർത്തിയാക്കിയ എഴുത്ത് നമുക്ക് പുസ്തകമാക്കണം. പ്രസാധകർ വരിക തന്നെ ചെയ്യും. അതാവട്ടെ അദ്ദേഹത്തിനുള്ള സ്മാരകം.....' കണ്ണീരിൽ കൃതിർന്ന കുറിപ്പുമായി വിവേക് മുഴക്കുന്ന്

05 APRIL 2021 03:00 PM IST
മലയാളി വാര്‍ത്ത

മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമായി മാറി മറ്റൊരു വിയോഗം കൂടി. ഗാംഭീര്യവും സൗമ്യതയും സമന്വയിക്കുന്ന മുഖവുമായി വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന പി. പാലചന്ദ്രന്‍ ചമയങ്ങളില്ലാത്ത ലോകത്തേക്ക് പോയിമറഞ്ഞിരിക്കുകയാണ്. മലയാളത്തിന് ഓര്‍ക്കാന്‍ ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച പ്രതിഭാധനന്‍ മരണത്തിന്റെ ലോകത്തേക്ക് മറയുമ്പോള്‍ ആ ഓര്‍മ്മകളെ ചേര്‍ത്തുപിടിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ വിവേക് മുഴക്കുന്ന്. ബാലേട്ടനെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ബാലചന്ദ്രന്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ച പുസ്തകത്തെ കുറിച്ചാണ് വിവേക് തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ബാലേട്ടന് ആ പുസ്തകം ആദരമാകണം;
പ്രസാധകരേ ഒരു നിമിഷം ....

കൊവിഡ് കാലത്ത് പൊള്ളാച്ചിയിൽ ആയിരുന്നു ബാലേട്ടൻ. ഇടയ്ക്ക് വിളിക്കും. അഭിനയത്തെക്കുറിച്ച് അതിലളിതമായ ഒരു പുസ്തകം ... അതായിരുന്നു ലക്ഷ്യം. എഴുതിക്കഴിഞ്ഞപ്പോൾ വിളിച്ചു - "നീയൊരു പ്രസാധകനെ കണ്ടെത്തെടാ ഉവ്വേ..."

ശ്രീ. പ്രമോദ് രാമൻ വഴി ചില പ്രമുഖ പ്രസാധകരുമായി സംസാരിച്ചു. എല്ലാവരും റെഡിയാണ്, പക്ഷേ കോവിഡ് ! ഞാൻ കാര്യം ബാലേട്ടനെ അറിയിച്ചപ്പോൾ മറുപടി പതിവുപോലെ - മതിയെടാ. ഞാൻ ചാകത്തൊന്നുമില്ല ! ബാലേട്ടൻ മരിച്ചു ... മകൻ ശ്രീകാന്തുമായി ഇടവിട്ട ദിവസങ്ങളിൽ സംസാരിച്ചിരുന്നു. ഒരു മടങ്ങിവരവിന്റെ സാധ്യത ഒരിക്കൽ പോലും ഉദിക്കാതിരുന്നിട്ടും അസ്തമയമായില്ലെന്ന് വെറുതെ ആശിച്ചു. കാറപകടത്തിൽ പരിക്കേറ്റ സമയത്ത് ബാലേട്ടൻ കാറുംപിടിച്ച് കാണാൻ വന്നിരുന്നു. - നീ സമാധാനമായിരിക്കെടാ ഊവേ ...പഴയ ക്രൂരതയൊന്നും കാലനിപ്പോഴില്ല !..... ഉണ്ട്. ബാലേട്ടാ !

'പുനരധിവാസ'ത്തിൽ അച്ഛന്റെ വേഷം ചെയ്തത് ഒടുവിൽ ഉണ്ണികൃഷ്ണന് പകരക്കാരനായിട്ടായിരുന്നു. അതിനെകുറിച്ച് ഒരിക്കൽ ബാലേട്ടൻ പറഞ്ഞു - "കദളിപ്പഴം കിട്ടാത്തതിനാൽ പൂവൻപഴം കൊണ്ടൊരു പൂജ....!" കദളിപ്പഴമെന്ന് തിരിച്ചറിഞ്ഞവർ കാഴ്ചയിൽ കാർക്കശ്യം തോന്നിപ്പിച്ച പി.ബാലചന്ദ്രനെ ബാലേട്ടനെന്ന് വിളിച്ചു. പോയത് ബാലേട്ടനാണ്....

 

പൂർത്തിയാക്കിയ എഴുത്ത് നമുക്ക് പുസ്തകമാക്കണം. പ്രസാധകർ വരിക തന്നെ ചെയ്യും. അതാവട്ടെ അദ്ദേഹത്തിനുള്ള സ്മാരകം.....
വിവേക് മുഴക്കുന്ന്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends