മുടി , നിറം എന്നുപറയുംപോലെയാണ് ശബ്ദവും; അതിൽ ഒന്നും ചെയ്യാനില്ല; ഇതാണ് സിത്താരയുടെ ശബ്ദത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഉചിതമായ മറുപടി; തുറന്നു പറഞ്ഞ് സിത്താര കൃഷ്ണകുമാർ !

ലോക്ക്ഡൗണിൽ എല്ലാം നിശ്ചലമായിരിക്കുന്ന ഈ അവസ്ഥയിൽ മ്യൂസിക് ദർബാർ എന്ന യൂട്യൂബ് ചാനൽ പരിപാടിയിലൂടെ പാട്ടുകളുടെ പൊൻവസന്തം തീർക്കുകയാണ് സരിതാ റാമിന്റെ മ്യൂസിക് ദർബാർ . പിന്നണി ഗായികയും യൂട്യൂബറുമായ സരിതാ റാമിന്റെ ബഡി ടോക്സിലെ പ്രത്യേക പരിപാടിയാണ് മ്യൂസിക് ദർബാർ.
' സംഗീതം ആവോളം ആസ്വദിക്കാം' എന്ന ഉദ്ദേശത്തോടെ തുടക്കമിട്ട മ്യൂസിക് ദർബാറിൽ ഇതിനോടകം തന്നെ നിരവധി ഗായകർ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോൾ പാട്ടുകളും ഒപ്പം വിശേഷങ്ങളും പങ്കുവച്ച് മലയാളികളുടെ സ്വന്തം ഗായിക സിത്താര കൃഷ്ണകുമാറും എത്തിയിരിക്കുകയാണ്.
വൈവിധ്യമാർന്ന ശബ്ദം എന്ന നിലയിൽ വ്യത്യസ്തയാണ് സിത്താര കൃഷ്ണകുമാർ. എന്നാൽ, ശബ്ദത്തിന്റെ പേരിൽ സിത്താര വിമർശങ്ങളും കേട്ടിട്ടുണ്ട്. അത്തരത്തിൽ ഉണ്ടായ വിമർശനങ്ങളെ എങ്ങനെ നേരിട്ടു എന്ന ചോദ്യത്തിന് സിത്താര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
ഇത്തരത്തിലുള്ള ചോദ്യങ്ങൾ വരുമ്പോൾ ചോദ്യത്തിന് ഭംഗികൂട്ടാനാണ് പലതരത്തിൽ ചോദിക്കുന്നതെങ്കിലും ചോദിക്കുന്നവർക്ക് അറിയേണ്ടത് എന്റെ ശബ്ദത്തിലെ പലതരത്തിലുള്ള ടെക്സ്ച്വറിനെ കുറിച്ചാണ്. അതിന് ഞാൻ എന്ത് മാറിമാറി നൽകും എന്നത് കേൾക്കാനാണ്. ആ കാര്യത്തിൽ ചോദ്യം ചോദിക്കുന്നവർക്ക് മാത്രമല്ല, പാടുന്ന എനിക്കും കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്. കാരണം ഒരു പ്രത്യേക റേഞ്ചിൽ എന്റെ ശബ്ദം ഇങ്ങനെയാണ് പുറത്തേക്ക് വരുന്നത്. നമ്മുടെ മുടി , നിറം എന്നുപറയും പോലെ തന്നെയാണ് ശബ്ദവും . അതിൽ ഒന്നും ചെയ്യാനില്ല. സിത്താര പറഞ്ഞു.
അതേസമയം , സിനിമയിൽ പാടാൻ ഈ ടെക്സ്ച്വർ ഒരുപാട് സഹായിച്ചുട്ടുണ്ടെന്നും ഇതിനെ മറ്റൊരു അനുഭവമായി കാണുന്നു എന്നും സിത്താര പറഞ്ഞു.
https://www.facebook.com/Malayalivartha