Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

നൃത്തത്തിന് വേണ്ടി ജീവിതം വരെ മാറ്റിവച്ചു , എന്നിട്ടും ശോഭനയെപ്പോലെ എന്തുകൊണ്ട് ചെയ്തില്ല ? ; നർത്തകിയായത് കൊണ്ട് സിനിമയിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് മനസ് തുറന്ന് ലക്ഷ്മി ഗോപാലസ്വാമി

21 JUNE 2021 04:05 PM IST
മലയാളി വാര്‍ത്ത

ഇന്നും മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട നായികയും നർത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും സിനിമയ്ക്കകത്തും പുറത്തുമുള്ള നൃത്ത പരിപാടികളിലൂടെയും ആരാധകരെ സമ്പാദിക്കാൻ ലക്ഷമിയ്ക്ക് സാധിച്ചു. ലോഹിദാദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെയാണ് ലക്ഷ്മി മലയാളത്തിലേക്കെത്തിക്കുന്നത്. പിന്നീട് നായികയായും സഹനടിയായും 'അമ്മ വേഷത്തിലുമൊക്കെ തകർത്തഭിനയിച്ച താരം ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. എന്നാൽ, നൃത്തം എന്ന ദൈവീക കലയുമായി ജീവിതം ആസ്വാദ്യകരമാക്കുകയാണ് താരമിപ്പോൾ.

 


നൃത്തത്തിന്റെ കാര്യത്തിൽ മലയാളികൾ ആദ്യം ഓർക്കുക ഒരുപക്ഷെ ശോഭനയെയാകും. ഇപ്പോഴും അഭിനയത്തിൽ സജീവമല്ലെങ്കിലും ശോഭനയ്ക്ക് ആരാധകർ ഏറെയാണ്. ഒരു അഭിമുഖത്തിൽ ശോഭനയെ താരതമ്യപ്പെടുത്തി ചോദിച്ച ചോദ്യത്തിന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ശോഭനയൊക്കെ സ്വന്തം നൃത്തശിൽപ്പങ്ങൾ സംവിധാനം ചെയ്യുന്നു. വായിക്കുകയും എഴുതുകയും ചെയ്യുന്ന ലക്ഷ്മി അതിൽ നിന്നെല്ലാം മാറി നടക്കുന്നു ? എന്നായിരുന്നു ഒരു പ്രമുഖ മാധ്യമത്തിന്റെ അവതാരകൻ ലക്ഷ്മിയോട് ചോദിച്ച ചോദ്യം.

 

മറുപടിയായി ലക്ഷ്മി പറഞ്ഞതിങ്ങനെയാണ്... എനിക്ക് നൃത്തത്തിലുള്ള താൽപര്യം ഗവേഷണത്തിലാണ്. ശുദ്ധമായ ക്ലാസിക്കൽ നൃത്തത്തിലാണ് ഇഷ്ടം. മൈസൂർ വൊഡയാർ രാജാക്കൻമാരുടെ കലാസാംസ്കാരിക രംഗത്തെ സംഭാവനയെക്കുറിച്ച് ഗവേഷണം നടത്തി. 600 വർഷത്തെ ചരിത്രമുള്ളവരാണ് ആ കുടുംബം. അവരുടെ അപൂർവമായ രചനകളെക്കുറിച്ചും പഠിച്ചു. മണിപ്പാൽ യൂണിവേഴ്സിറ്റിക്ക് വേണ്ടി ‘ദാസ സാഹിത്യം’ എന്ന വിഷയത്തിൽ പ്രോജക്ട് ചെയ്തു. പുരന്ദരദാസ, കനകദാസ എന്നിവരുടെ കൃതികളെക്കുറിച്ചായിരുന്നു ഇത്.

 

 

ഇപ്പോൾ നമ്മൾ വളരെ ആധുനികമായ ചിന്തകളെക്കുറിച്ച് പറയുമ്പോൾ അന്നത്തെ കാലത്ത് അവർ ആ ചിന്താരീതി പ്രാവർത്തികമാക്കിയവരാണ്. ഇപ്പോൾ സ്വാതിതിരുനാളിന്റെ ഉൽസവ പ്രബന്ധത്തെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ഞാൻ . തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് പാടുന്ന കീർത്തനങ്ങളടങ്ങിയ സംഗീത സമുച്ചയമാണ് ഉത്സവപ്രബന്ധം. അതെല്ലാം സ്വാതിതിരുനാളിന്റെ കൃതികളാണ്. 10 കീർത്തനങ്ങൾ 10 ദിവസം. ദീർഘമായ കീർത്തനങ്ങളാണിത്.

 

 

 

 

ഇത്രയുമൊക്കെ നൃത്തത്തിൽ പഠനം നടത്തുന്ന ലക്ഷ്മി എന്തുകൊണ്ട് ഒരു നൃത്തവിദ്യാലയം തുടങ്ങാതിരുന്നു എന്ന ചോദ്യത്തിനും താരത്തിന് മറുപടിയുണ്ട്. എന്റെ ഇഷ്ടങ്ങൾ ഡാൻസും തിയറ്ററും മറ്റ് ആർട്ട് ഫോംസുമാണ്.തിയറ്ററിൽ ഞാൻ ഒരു കാഴ്ചക്കാരി മാത്രമാണ്. കൂടുതലും വായിക്കാനും എഴുതാനുമാണ് താൽപര്യം. ഒരു വിദ്യാലയം നടത്താനുള്ള ക്ഷമ എനിക്കില്ല. അത് ക്രിയേറ്റിവിറ്റി കൊണ്ട് മാത്രം ചെയ്യാവുന്ന കാര്യമല്ല. ഭരണപരമായും മറ്റും അതിൽ ഇടപെടണം. അതൊരു ദീർഘകാല കമ്മിറ്റ്മെന്റാണ്. ശിഷ്യരോടുള്ള കടമ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ അതിലേക്ക് ഇറങ്ങരുത്.

 

 

നർത്തികമാർ നിശ്ചയമായും വായിച്ചിരിക്കേണ്ട രണ്ടു പുസ്തകങ്ങളെക്കുറിച്ചും ലക്ഷ്മി തുറന്നു പറഞ്ഞു.
ലീലാ സാംസന്റെ രുക്മിണിദേവി അരുണ്ഡേലിനെക്കുറിച്ചുള്ള പുസ്തകമാണ് ആദ്യം താരം പറഞ്ഞത് . മറ്റൊന്ന് ബാലസരസ്വതിയെക്കുറിച്ചുള്ള കൃതികളാണ്. ദേവദാസി സമ്പ്രദായത്തിന്റെ പിൻമുറക്കാരിയായി വന്ന് ഭരതനാട്യത്തെ അടിമുടി പരിഷ്കരിച്ച ഇതിഹാസമാണ് ബാലസരസ്വതി. ലീലാ സാംസന്റെ തന്നെ ‘റിഥം ഇൻ ജോയ്’ ഒരു നല്ല വായനാനുഭമാണ്. അത് എവിടെ നിന്ന് കിട്ടിയാലും വായിച്ചിരിക്കണമെന്നാണ് ലക്ഷ്മിയ്ക്ക് പറയാനുള്ളത്.

 

 

സിനിമയിൽ അഭിനയിക്കുന്ന നർത്തകിമാരിൽ ഏറെ ഇഷ്ടം എന്ന വളരെ രസകരമായ ചോദ്യത്തിനും മടികൂടാതെ ഉത്തരമെത്തി. മാധുരി ദീക്ഷിതിനോട് വലിയ ആരാധനയുണ്ട്. അവരുടെ ചലനങ്ങൾ വിസ്മയകരമാണ്. വലിയ എനർജിയുള്ള ചുവടുകൾ. ഭാനുപ്രിയയും ശോഭന മാഡവും പ്രിയപ്പെട്ടവരാണ്. നർത്തകിയല്ലെങ്കിലും രേഖയാണ് സിനിമയിലെ നൃത്തം കൊണ്ട് അത്ഭുതപ്പെടുത്തിയത്. വല്ലാത്തൊരു ലയമാണ് രേഖയുടെ നൃത്തമെന്നും ലക്ഷ്മി അഭിപ്രായപ്പെട്ടു.

 

 

ഒരു നർത്തകിയായത് കൊണ്ട് സിനിമയിൽ ഉണ്ടായ ഗുണവും ദോഷവും എന്താണെന്നും ലക്ഷ്മി പറഞ്ഞു. രണ്ടും ഇരുതല മൂർച്ചയുള്ള വാളാണ്. പണ്ട് എനിക്ക് ഒരു ഡയലോഗിൽ സംശയമുണ്ടെങ്കിൽ കണ്ണ് അറിയാതെ ചിമ്മുന്ന സ്വഭാവമുണ്ടായിരുന്നു. സിനിമയിൽ അതൊരു പ്രശ്നമാണ്. നർത്തകി പലപ്പോഴും പുരിക ചലനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവരാണ്. എന്നാൽ സിനിമയിൽ അത് ആവശ്യമില്ല. നല്ല നർത്തകിയായതുകൊണ്ട് നല്ല നടിയാകാനോ നല്ല നടിയായതുകൊണ്ട് നല്ല നർത്തകിയാകാനോ കഴിയില്ല. പക്ഷേ, എന്റെ സിനിമയും നൃത്തവും രണ്ടു വഴിക്കു തന്നെ നടന്നു, എന്നാണ് ലക്ഷ്മി പറഞ്ഞത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (4 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (10 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (13 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (17 minutes ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (20 minutes ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (26 minutes ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (30 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (34 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (40 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (52 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (58 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (7 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

Malayali Vartha Recommends