Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാടക സീരിയല്‍ സിനിമാ നടൻ മണി മായമ്പിള്ളി അന്തരിച്ചു; ശവസംസ്‌കാരം ചേന്ദമംഗലം കോട്ടയില്‍ കോവിലകം പൊതുശ്മശാനത്തില്‍

03 JULY 2021 10:30 AM IST
മലയാളി വാര്‍ത്ത

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും പ്രഫഷനല്‍ നാടക സീരിയല്‍ സിനിമാ നടനുമായ മണി മായമ്പിള്ളി അന്തരിച്ചു. പൂർണമായ പേര് മണികണ്ഠന്‍ എന്നാണ് . 47 വയസായിരുന്നു. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം.

തൃശൂര്‍ കോട്ടപ്പുറം മായമ്പിള്ളി ഇല്ലത്ത് നീലകണ്ഠന്‍ ഇളയതിന്‍റെയും ദേവകി അന്തര്‍ജ്ജനത്തിന്‍റെയും മകനായിട്ട് ജനനം . 15 വര്‍ഷത്തോളമായി പറവൂര്‍ ചേന്ദമംഗലത്താണ് താമസം. തൃശൂര്‍ മണപ്പുറം കാര്‍ത്തിക നാടകവേദിയുടെ കുട്ടനും കുറുമ്ബനും എന്ന നാടകം മുതല്‍ ഇദ്ദേഹം നാടകരംഗത്തു സജീവമായിരുന്നു.

തൃശൂര്‍ യമുന എന്‍റര്‍ടെയ്‌നേഴ്‌സിന്‍റെ കടത്തനാടന്‍ പെണ്ണ് തുമ്പോലാര്‍ച്ച എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു. 2015-16 വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാര്‍ഡ് ലഭിച്ചത്. ഈ നാടകത്തില്‍ തുമ്പോലാര്‍ച്ചയുടെ ഭര്‍ത്താവ് പാക്കനാരും മുത്തച്ഛനുമായി ഇരട്ടവേഷത്തില്‍ മികച്ച പ്രകടനമാണ് അവാര്‍ഡ് നേടികൊടുത്തത്.


നാടകരംഗത്ത് ദീര്‍ഘകാലം തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരം സംഘചേതന, ഓച്ചിറ നിള, രാജന്‍ പി. ദേവിന്‍റെ ചേര്‍ത്തല ജൂബിലി തുടങ്ങി ഒട്ടേറെ നാടകസമിതികളുടെ നാടകങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അല്‍ഫോന്‍സാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലും സുപരിചിതമായിരുന്ന ഇദ്ദേഹം ചൈതന്യം, സത്യന്‍ അന്തിക്കാടിന്‍റെ ജോമോന്‍റെ സുവിശേഷങ്ങള്‍ തുടങ്ങിയ ഏതാനും സിനിമകളിലും വേഷമിട്ടിട്ടുണ്ട് . ഭാര്യ: ശ്രീകുമാരി. മക്കള്‍: അക്ഷയ്, അഭിനവ്. ശവസംസ്‌കാരം ശനിയാഴ്ച 12ന് ചേന്ദമംഗലം കോട്ടയില്‍കോവിലകം പൊതുശ്മശാനത്തില്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (25 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends