Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരിച്ചാലും ഒരു കുഴിയില്‍ മാത്രമേ കിടക്കൂ എന്ന് പറയുന്നത് പോലെ ശക്തമായ ഒരു സൗഹൃദം എനിക്ക് ഉണ്ടായിരുന്നു; പക്ഷെ ജീവിതത്തിലെ ആ വിഷമഘട്ടത്തിൽ തിരിഞ്ഞുപോലും നോക്കിയില്ല!!! സിനിമയില്‍ നിന്ന് വിട്ടു നിന്ന് സമയത്ത് തന്നെ ഒറ്റപ്പെട്ടുത്തിയ സിനിമാ സുഹൃത്തിനെക്കുറിച്ച് വെളിപ്പെടുത്തി നടി ജോമോൾ

17 AUGUST 2021 06:56 AM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ സ്വന്തം ജാനകിക്കുട്ടി വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത് വികെ പ്രകാശ് സംവിധാനം ചെയ്ത കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന താരം വർഷങ്ങളുടെ ഇടവേള കഴിഞ്ഞായിരുന്നു എത്തിയത്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും വീട്ടുകാരില്‍ നിന്നുണ്ടായ എതിര്‍പ്പിനെക്കുറിച്ചും, തന്നെ ജീവിതത്തിൽ ഒറ്റപ്പെടുത്തിയ സുഹൃത്തിനെക്കുറിച്ചും വെളിപ്പെടുത്തിയ പഴയ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സിനിമയില്‍ നിന്ന് വിട്ടു നിന്ന് സമയത്ത് ആരും ജോമോളിനെ അന്വേഷിച്ച് പോയിരുന്നില്ല. അത്രയ്ക്ക് വീക്കായിരുന്നു ജോമോളിന്റെ സൗഹൃദം. തന്റെ സിനിമാ സൗഹൃദത്തെ കുറിച്ച് ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ജോമോളിന്റെ ആ വെളിപ്പെടുത്തൽ.

എനിക്ക് ഇപ്പോള്‍ സിനിമയില്‍ അടുത്ത സുഹൃത്തുക്കള്‍ എന്ന് പറയാന്‍ ആരുമില്ല. എല്ലാവരും സുഹൃത്തുക്കള്‍ മാത്രമാണ്.. അതിനപ്പുറത്തേക്കുള്ള അടുപ്പമില്ല. സിനിമയില്‍ ഉള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. പേരെടുത്ത് പറയാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. മരിച്ചാലും ഒരു കുഴിയില്‍ മാത്രമേ കിടക്കൂ എന്ന് പറയുന്നത് പോലെ.. അത്രയും ശക്തമായ സഹൃദമായിരുന്നു..

പക്ഷെ എന്റെ ജീവിതത്തില്‍ ഒരു വിഷമഘട്ടം വന്നപ്പോള്‍ ആ സുഹൃത്ത് അന്വേഷിച്ചില്ല. മൂന്നാല് കൊല്ലം മുന്‍പ് ഒരിക്കൽ ആ സുഹൃത്തിനെ വീണ്ടും കാണാന്‍ ഇടയായി. പക്ഷെ ഒരു ചിരിയില്‍ തീര്‍ന്നു ആ പരിചയം - ജോമോള്‍ പറഞ്ഞു. ഒപ്പം തന്റെ പ്രണയ കാലങ്ങളെക്കുറിച്ചും താരം മനസ് തുറന്നു.

ഇ-മെയില്‍ വഴിയാണ് ഞാനും എന്റെ ഹസ്ബന്‍ഡും ആദ്യമായി പരിചയപ്പെട്ടത്. അദ്ദേഹം ഷിപ്പില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു മെയില്‍ വഴിയിലുള്ള ഞങ്ങളുടെ ആശയ വിനിമിയം. അത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. അദ്ദേഹത്തിന് മലയാളം തീരെ അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവരെയല്ലാതെ മറ്റാരെയും അറിയില്ലായിരുന്നു.

ശോഭനയുടെ വലിയ ആരാധകനായിരുന്നു പുള്ളി. ഞാന്‍ മലയാള സിനിമയില്‍ അത്ര പ്രധാന്യം ഇല്ലാത്ത വേഷം ചെയ്യുന്ന ഒരു നടിയായിട്ടാണ് അദ്ദേഹം എന്നെ മനസിലാക്കിയത്. പിന്നീട് മയില്‍പ്പീലിക്കാവൊക്കെ ചെയ്യുന്ന സമയത്താണ് ഞാന്‍ നായിക വേഷം ചെയ്യുന്ന നടിയാണ് എന്നൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞത്'. വിവാഹത്തോടെ സ്വന്തം വീട്ടില്‍ ഉണ്ടായ പ്രശ്നങ്ങള്‍ മാറുന്നത് 2017 ലെ ഒരു വിഷുക്കാലത്തായിരുന്നു, അന്ന് ആശുപത്രിയില്‍ വച്ച്‌ ഉരുകി തീര്‍ന്നത് വര്‍ഷങ്ങള്‍ നീണ്ട പിണക്കവും പരിഭവവും ഒക്കെയായിരുന്നു. തനിക്ക് നഷ്ടപ്പെട്ടുപോകുമെന്നു ഭയന്ന സന്തോഷം ജീവിതത്തിലേക്ക് എത്തിയത് ഒരു വിഷുക്കാലത്തായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

2007ല്‍ പുറത്തിറങ്ങിയ രാക്കിളിപ്പാട്ടിന് ശേഷം താരം രണ്ടാം വരവ് നടത്തിയത് കെയര്‍ഫുള്‍ എന്ന സിനിമയിലൂടെയായിരുന്നു. മമ്മുട്ടി നായകനായ എത്തിയ എംടി ഹരിഹരന്റെ ടീമിന്റെ വടക്കന്‍ വീരഗാഥയില്‍ ബാലതാരമായിട്ടാണ് ജോമോള്‍ അഭിനയ രംഗത്തേക്കെത്തിയത്. ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പകാലമാണ് ജോമോള്‍ അഭിനയിച്ചത്.

ജോമോളുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ വേഷം ലഭിച്ചതും എംടിയുടെ രചനയിലായിരുന്നു. എംടി വാസുദേവന്‍നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത എന്ന സ്വന്തം ജാനകിക്കുട്ടി ജോമോളുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ജാനകിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോമോളെ തേടി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരമെത്തി. ദേശീയ പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യക പരാമര്‍ശവും ജോമോള്‍ നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (8 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (39 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends