'വീണ്ടും വീണ്ടും അയാള്‍ ആ ഷോട്ടിന് നിര്‍ബന്ധിച്ചു. മമ്മൂക്കയ്ക്ക് ഇത് കണ്ട് ദേഷ്യം വന്നു. അദ്ദേഹം സംവിധായകനോട് ചൂടായി. മലയാള സിനിമയില്‍ മോശപ്പെട്ട അനുഭവം എന്നുപറയാന്‍ ഇതുമാത്രമേ എനിക്കുള്ളൂ...' തിരുവോണനാളിൽ മലയാളികൾക്ക് തീരാനഷ്ടം, മരണവർത്തയ്ക്ക് പിന്നാലെ വൈറലായി നടി ചിത്രയുടെ വക്കുകൾ

80കളിൽ തെന്നിന്ത്യൻ സിനിമയിലെ സജീവമായിരുന്ന അഭിനേതാവിന്റെ മരണം ഞെട്ടലോടെയാണ് മലയാള സിനിമാലോകം കേട്ടത്. ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ചിത്ര. ശശികുമാറിന്റെ ആട്ടകലാശം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായാണ് ചിത്ര സിനിമയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. പിന്നീടങ്ങോട്ട് അമരം, ദേവാസുരം, പാഥേയം, ഏകലവ്യന്, പൊന്നുച്ചാമി, അദ്വൈതം, ആറാം തമ്പുരാന് തുടങ്ങി സൂത്രധാരനില്‍ വരെ വളരെ ശ്രദ്ധേയമായ വേഷങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിത്രയെത്തുകയുണ്ടായി.
എന്നാല്‍ ഇപ്പോഴിതാ സിനിമാ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടിവന്ന ഒരു ദുരനുഭവത്തെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് മുമ്പ് നല്കിയ പ്രത്യേക അഭിമുഖത്തില്‍ തുറന്നുപറയുകയുണ്ടായി. ചിത്രയുടെ ആ വക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
'വലിയ ബാനറുകള്‍, വലിയ സംവിധായകര്‍, വലിയ എഴുത്തുകാര്‍ ഒക്കെ നിറഞ്ഞു നിന്ന കാലഘട്ടമായിരുന്നു അത്. ജോലി തന്നെ ഉന്മാദമായി കണ്ടിരുന്ന അവര്‍ക്ക് മോശപ്പെട്ട കാര്യങ്ങള്‍ ചിന്തിക്കാന്‍ കൂടി സമയം കിട്ടിയിരുന്നില്ല. ഇന്നത്തെ തലമുറയ്]ക്ക് തൊഴിലില്‍ ആത്മാര്‍ത്ഥത കുറഞ്ഞിട്ടാവാം സെറ്റില്‍ അസുഖകരമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അധികമാരോടും സംസാരിക്കാത്ത എന്റെ പ്രകൃതം ജാഡയാണെന്ന് തെറ്റിദ്ധരിച്ച ഒരു അസി. ഡയറക്ടര്‍ ഉണ്ടായിരുന്നു.അയാള്‍ എപ്പോഴും പറയും 'രണ്ടുകൊല്ലം കഴിഞ്ഞാല്‍ ഞാനും സിനിമയെടുക്കും. വലിയ സംവിധായകനാകും. എന്നെ മൈന്റ് ചെയ്യാത്തവരെയൊക്കെ അന്ന് ഒരു പാഠം പഠിപ്പിക്കും." എന്റെ മുഖത്തുനോക്കിയാവും അയാളിത് പറയുക.
കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സംവിധായകനായി. ആളുടെ ഒരു പടത്തില്‍ ഞാനായിരുന്നു നായിക. മമ്മൂക്കയാണ് നായകന്. ഒരു പാട്ടുസീനില്‍ ഞാന്‍ ഒരു കുന്നിറങ്ങിവരുന്നു. വലിയ കുന്നാണ്. തിളച്ചുമറിയുന്ന വെയിലും. ഞാന്‍ മിണ്ടാത്തതിലുള്ള പ്രതികാരം മനസില്‍വച്ചാവണം പതിനഞ്ച് തവണ അയാള്‍ ആ ഷോട്ട് എടുത്തു. ഞാനാകെ വിയര്‍ത്ത് കുളിച്ചു. എനിക്ക് തലചുറ്റി. വീണ്ടും വീണ്ടും അയാള്‍ ആ ഷോട്ടിന് നിര്‍ബന്ധിച്ചു. മമ്മൂക്കയ്ക്ക് ഇത് കണ്ട് ദേഷ്യം വന്നു. അദ്ദേഹം സംവിധായകനോട് ചൂടായി. അപ്പോഴാണ് അയാള്‍ ഓകെ പറഞ്ഞത്. മലയാള സിനിമയില്‍ മോശപ്പെട്ട അനുഭവം എന്നുപറയാന്‍ ഇതുമാത്രമേ എനിക്കുള്ളൂ' എന്നാണ് അഭിമുഖത്തിൽ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha


























