Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇയിലെ മുന്നണിപ്പോരാളികൾക്കുള്ള വാഗ്ദാനം നിറവേറ്റി സൂപ്പർസ്റ്റാർ മോഹൻലാൽ: മഹാമാരിക്കാലത്തെ മുന്നണിപ്പോരാളികളുടെ ത്യാഗത്തിന് നന്ദി പറഞ്ഞ് അബുദാബിയിൽ സ്നേഹ സംവാദം

24 AUGUST 2021 12:19 PM IST
മലയാളി വാര്‍ത്ത

'വെല്ലുവിളികൾ നിറഞ്ഞകാലത്ത് നഴ്സുമാരും ഡോക്ടർമാരുമാണ് യഥാർത്ഥ ഹീറോകൾ. അവരുടെ ധൈര്യത്തെയും ത്യാഗത്തെയും നമ്മൾ അഭിനന്ദിക്കണം.' കോവിഡിനെ ഫലപ്രദമായി നേരിടാൻ യുഎഇ ഭരണാധികാരികൾ സ്വീകരിച്ച നടപടികൾ രാജ്യത്ത് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തിയതായും ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയ താരം.

അബുദാബി:കഴിഞ്ഞ വർഷം അന്താരാഷ്‌ട്ര നഴ്‌സസ് ദിനത്തിൽ യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളികൾക്ക് നൽകിയ വാക്ക് സൂപ്പർതാരം മോഹൻലാൽ മറന്നില്ല. 'ലാലേട്ടാ, യുഎഇയിലെത്തുമ്പോൾ ഞങ്ങളെയൊക്കെ ഒന്ന് കാണാൻ വരാമോ', എന്ന ആഗ്രഹം അന്ന് പങ്കുവച്ച രജിസ്‌ട്രേഡ് നഴ്സ് സോണിയ ചാക്കോയ്ക്കും സഹപ്രവർത്തകർക്കും വൻ സർപ്രൈസൊരുക്കി മോഹൻലാൽ അവരെ നേരിൽ കാണാനെത്തി. മോഹൻലാൽ വരുമോ ഇല്ലയോ എന്ന ചോദ്യം അപ്രസക്തമാക്കിയായിരുന്നു ആരോഗ്യപ്രവർത്തകരെ നേരിൽ കാണാനുള്ള അബുദാബിയിലേക്കുള്ള മോഹൻലാലിന്റെ മാസ് എൻട്രി. താരപരിവേഷമില്ലാതെ മുന്നണിപ്പോരാളികളുടെ വിശേഷങ്ങളും അനുഭവങ്ങളും കേട്ടും അവർക്ക് പ്രചോദനമാകുന്ന വാക്കുകൾ പറഞ്ഞും അരമണിക്കൂറിലധികം മോഹൻലാൽ അവർക്കൊപ്പം ചിലവഴിച്ചു.

“യുഎഇ പതിവായി സന്ദർശിക്കുന്ന തനിക്ക് ഇവിടം രണ്ടാം വീട് പോലെയാണ്. ഗോൾഡൻ വിസ നൽകിയ യുഎഇ സർക്കാരിന് നന്ദി. കോവിഡ് -19 മഹാമാരി നേരിടാൻ യുഎഇ ഭരണാധികാരികൾ സ്വീകരിച്ച തന്ത്രങ്ങളും നടപടികളും രാജ്യത്ത് സുരക്ഷിത അന്തരീക്ഷം പ്രദാനംചെയ്തതു", മോഹൻലാൽ കൂട്ടിച്ചേർത്തു.

നടക്കുമെന്ന് യാതൊരു ഉറപ്പുമില്ലാഞ്ഞിട്ടും കഴിഞ്ഞ കാണാൻ വരണമെന്ന അഭ്യർത്ഥന കഴിഞ്ഞവർഷം മോഹൻലാലിന് മുന്നിൽവച്ച അൽ-ഐൻ മെഡിയോർ ആശുപത്രിയിലെ രജിസ്‌ട്രേഡ് നഴ്സ് സോണിയ ചാക്കോ ആവേശം മറച്ചു വച്ചില്ല. "നഴ്‌സസ് ദിനത്തിൽ ലാലേട്ടന്റെ വിളി വരുമെന്ന് ആശുപത്രിയിൽ നിന്ന് അറിയിപ്പൊന്നും ഉണ്ടായിരുന്നില്ല. ഫോൺ എടുത്തപ്പോൾ മോഹൻലാലാണെന്ന് ആദ്യം കേട്ടപ്പോൾ ആരോ കളിപ്പിക്കുകയാണെന്നാണ് ഞങ്ങളെല്ലാം കരുതിയത്. അല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ അപ്പോഴത്തെ ആവേശത്തിലാണ് യുഎഇയിൽ വന്നാൽ ആരോഗ്യപ്രവർത്തകരെ കാണാൻ വരാമോയെന്ന് ചോദിച്ചത്. ഞങ്ങളുടെ എളിയ അഭ്യർത്ഥന മാനിച്ച് കാണാനും സംസാരിക്കാനും എത്തിയ ലാലേട്ടന് നന്ദി. ഇതൊരു അവിസ്മരണീയ അവസരമാണ്.ഈയൊരു കാലത്ത് ഇത്തരം അവസരങ്ങൾ നമ്മെ പ്രചോദിപ്പിക്കുന്നതാണ്", കോവിഡ് രോഗികളെ പരിചരിക്കുന്നതിൽ മുന്നണിയിലുള്ള സോണിയ പറഞ്ഞു.

ഇന്ത്യ, ഫിലിപ്പീൻസ്, ഈജിപ്റ്റ്, പാകിസ്ഥാൻ, മൊറോക്കോ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. സഹപ്രവർത്തകരിൽ നിന്ന് മോഹൻലാലിനെക്കുറിച്ച് കേട്ടറിഞ്ഞ ഫിലിപ്പീൻസ് സ്വദേശിയായ സ്റ്റാഫ് നഴ്സ് മോഹൻലാലിനോട് കുശലം പറഞ്ഞു.

“ഇന്ത്യയിലെ പ്രിയതതാരത്തെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. ഞങ്ങളെ അഭിനന്ദിക്കുകയും ഞങ്ങളുടെ ജോലിയെ അംഗീകരിക്കുകയും ചെയ്യുന്നത് സന്തോഷത്തോടൊപ്പം അഭിമാനവും പകരുന്ന കാര്യമാണ്. ഇത്തരം നല്ല വാക്കുകളാണ് എല്ലാവർക്കും ഊർജ്ജവും പ്രതീക്ഷയും”, എന്നും കൂട്ടിച്ചേർത്തു.

ചടങ്ങിൽ മറ്റ് പ്രമുഖർ എന്നിവർ പങ്കെടുത്തു. “ആരോഗ്യപ്രവർത്തകരെ കാണാനെത്തിയ മോഹൻലാലിന്റെ കരുതലിനും സ്നേഹത്തിനും നന്ദി. പകർച്ചവ്യാധിക്കെതിരായ മുന്നണിപ്പോരാളികളുടെ യുദ്ധം ഇതുവരെയും അവസാനിച്ചിട്ടില്ല, അവരുടെ തുടർപ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ വാക്കുകൾ പ്രോത്സാഹനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.” എന്നും പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (29 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends