Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കോടികള്‍ മുടക്കി എടുക്കേണ്ട ചിത്രമാണ് വാരിയംകുന്നന്‍. എന്നാല്‍ മുടക്കുമുതല്‍ തിരിച്ചുകിട്ടുന്ന സാമൂഹിക സാഹചര്യമല്ല ഇന്ന് നിലവിലുള്ളത്. വര്‍ഗീതയൊക്കെ മൂലം ഇന്ന് മുഴുവന്‍ കലുഷിതമായി കടക്കുകയാണ്...' വാരിയംകുന്നന്‍ എന്ന ചിത്രത്തിൽ നിന്ന് ഇരുവരും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി സംവിധായകന്‍ ആലപ്പി അഷറഫ്

04 SEPTEMBER 2021 12:00 PM IST
മലയാളി വാര്‍ത്ത

മലയാള ചലച്ചിത്ര ലോകത്ത് ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ വാരിയംകുന്നന്‍ എന്ന ചിത്രത്തില്‍ നിന്നും താനും പൃഥ്വിരാജും പിന്മാറുകയാണെന്ന് സംവിധായകന്‍ ആഷിഖ് അബു കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. ഇതിനു പിന്നാലെ മറ്റ് ചിലര്‍ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച്‌ രംഗത്ത് വരുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ഇരുവരും ചിത്രത്തില്‍ നിന്ന് പിന്മാറിയതിന്റെ കാരണം പറയുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. നിലവിലെ സാഹചര്യത്തില്‍ മുടക്ക് മുതല്‍ തിരിച്ച്‌ കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ആകാം പൃഥ്വിയും ആഷിഖ് അബുവും പിന്മാറിയതിന് പിന്നിൽ എന്നാണ് അദ്ദേഹത്തിന്റെ വിശകലനം.

'കോടികള്‍ മുടക്കി എടുക്കേണ്ട ചിത്രമാണ് വാരിയംകുന്നന്‍. എന്നാല്‍ മുടക്കുമുതല്‍ തിരിച്ചുകിട്ടുന്ന സാമൂഹിക സാഹചര്യമല്ല ഇന്ന് നിലവിലുള്ളത്. വര്‍ഗീതയൊക്കെ മൂലം ഇന്ന് മുഴുവന്‍ കലുഷിതമായി കടക്കുകയാണ്. ഇതിനുദാഹരണമാണ് ആര്യാടന്‍ ഷൗക്കത്തിന്റെ വര്‍ത്തമാനം. അത് സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചില്ലേ', എന്ന് ആലപ്പി അഷറഫ് ഒരു ചാനലിനോട് പറയുകയുണ്ടായി.

2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണമാണ് നടന്നത്. വിവാദങ്ങളോ ചര്‍ച്ചകളോ അല്ല സിനിമയില്‍ നിന്നും പിന്മാറുന്നതിന്റെ കാരണമെന്നായിരുന്നു ആഷിഖ് അബു വ്യക്തമാക്കിയത്. നിര്‍മ്മാതാവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സിനിമ വേണ്ടെന്ന് വെയ്ക്കുന്നതെന്നായിരുന്നു ആഷിഖ് അബു അന്ന് തുറന്നുപറഞ്ഞത്.

അതേസമയം, വാരിയംകുന്നന്റെ കഥ പറയുന്ന മൂന്ന് ചിത്രങ്ങളാണ് ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, അലി അക്ബറിന്റെ '1921 പുഴ മുതല്‍ പുഴ വരെ' എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍ എന്നത്. ഇതിനിടയില്‍ ഒമര്‍ ലുലുവും ഒരു പ്രഖ്യാപനം നടത്തികൊണ്ട് രംഗത്ത് എത്തുകയുണ്ടായി. എന്നാല്‍, അതിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (29 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends