Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴുത്തിലും കൈയ്യിലും നിറയെ സ്വര്‍ണാഭരണങ്ങള്‍! ഇത് മോഡലാണോ? അതോ... ഇത്രയധികം സ്വര്‍ണാഭരണങ്ങള്‍ അദ്ദേഹം ഇടുന്നതിന് പിന്നിലെ രഹസ്യം എന്താണെന്നറിയുമോ??

16 FEBRUARY 2022 09:45 PM IST
മലയാളി വാര്‍ത്ത

നിരവധി ഹിറ്റ് ഗാനങ്ങള്‍ സിനിമാ ലോകത്തേയ്ക്ക് സമ്മാനമായി നല്‍കിയ ബോളിവുഡ് സംഗീതജ്ഞന്‍ ബപ്പി ലഹിരിയുടെ വേഷവിധാനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കഴുത്തിലും കൈകളിലും നിറയെ സ്വര്‍ണാഭരണങ്ങളുമായാണ് അദ്ദേഹം എല്ലായ്പ്പോഴും പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇത്രയധികം സ്വര്‍ണാഭരണങ്ങള്‍ അദ്ദേഹം ഇടുന്നതിന് പിന്നിലെ രഹസ്യം ബപ്പി ലഹിരി തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പല അടുക്കുകളായുള്ള സ്വര്‍ണ മാലകളും ലോക്കറ്റുകളും വിരലില്‍ നിറയെ മോതിരങ്ങളും കൈകളില്‍ വളകളുമായി ആകെ സര്‍വാഭരണ വിഭൂഷിതനായാണ് അദ്ദേഹം എപ്പോഴും നടക്കാറുള്ളത്. സ്വര്‍ണം തനിക്ക് ഭാഗ്യം കൊണ്ടു വരാറുണ്ടെന്നും തന്റെ വിജയത്തിന്റെ രഹസ്യം സ്വര്‍ണത്തില്‍ തീര്‍ത്ത ആഭരണങ്ങളാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഇക്കാര്യം തുറന്നു പറയാനും അദ്ദേഹം മടിച്ചിട്ടില്ല.

ഹരേ രാമ, ഹരേ കൃഷ്ണ എന്നെഴുതിയ സ്വര്‍ണ ലോക്കറ്റോടു കൂടിയ സ്വര്‍ണ മാല ആദ്യമായി അമ്മ തനിക്ക് സമ്മാനിച്ചു. പിന്നാലെയാണ് തന്റെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ പിറക്കുന്നത്. അതിന് ശേഷം സ്വര്‍ണം തന്റെ ഭാഗ്യമായി മാറുകയായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ഹരേ രാമ, ഹരേ കൃഷ്ണ എന്നെഴുതിയ ലോക്കറ്റോടു കൂടിയ ചെയിന്‍ അമ്മ എനിക്ക് സമ്മാനിച്ചു. അതു കഴുത്തിലിട്ടതിന് പിന്നാലെ ഞാന്‍ സംഗീതം നല്‍കിയ സഖ്മി എന്ന ചിത്രം ബ്ലോക്ക് ബസ്റ്ററായി മാറി. എന്റെ ആദ്യ ഹിറ്റ് ചിത്രമായിരുന്നു അത്. അന്ന് മാല സമ്മാനിക്കുമ്‌ബോള്‍ അത് എനിക്ക് ഭാഗ്യം കൊണ്ടു വരുമെന്ന് അമ്മ പറഞ്ഞിരുന്നു. അത് സംഭവിക്കുകയും ചെയ്തു.’

‘പിന്നീട് കൂടുതല്‍ ബോക്സ് ഓഫീസ് വിജയങ്ങള്‍ പിറക്കുമ്പോഴും സ്വര്‍ണ മാലകള്‍ കഴുത്തില്‍ കയറി. കുടുംബത്തില്‍ നിന്ന് പലരും എനിക്ക് സ്വര്‍ണാഭരണങ്ങള്‍ സമ്മാനിക്കാറുണ്ട്. അമ്മയ്ക്ക് പിന്നാലെ 1977ല്‍ എന്റെ ഭാര്യ ഒരു പിറന്നാള്‍ ദിനത്തില്‍ എനിക്ക് വലിയ ഗണപതിയുടെ ലോക്കറ്റോടു കൂടിയ ഒരു സ്വര്‍ണ മാല സമ്മാനിച്ചു. അത് കഴുത്തിലിട്ടതിന് പിന്നാലെയാണ് ഞാന്‍ സംഗീതം ചെയ്ത രണ്ട് ചിത്രങ്ങള്‍ ബോക്സ് ഓഫീല്‍ സൂപ്പര്‍ ഹിറ്റായി മാറിയത്. ആപ് കി ഖതിര്‍, ബംബായ് ആയേ മേര ദോസ്ത് എന്നീ ചിത്രങ്ങളായിരുന്നു ഹിറ്റ് ചാര്‍ട്ടില്‍ എത്തിയത്.’

‘ഇത്തരത്തില്‍ ഞാന്‍ കഴുത്തിലണിഞ്ഞത് ഏഴ് മാലകളാണ്. ഞാന്‍ വലിയ ഗണപതി ഭക്തനാണ്. ഗണപതിയുടെ ആ വലിയ ലോക്കറ്റ് അണിഞ്ഞതിന് പിന്നാലെ ഒരു സ്വപ്ന നേട്ടവും എന്നെ തേടിയെത്തി. ഗിന്നസ് റെക്കോര്‍ഡായിരുന്നു അത്. ഞാന്‍ എവിടെ പോകുമ്‌ബോഴും കഴുത്തില്‍ ഈ മാലകളൊക്കെ അണിയാറുണ്ട്. ഈശ്വരന്‍ എല്ലായ്പ്പോഴും എനിക്കൊപ്പമുണ്ടെന്ന തോന്നലും ഇത്തരം ആഭരണങ്ങള്‍ അണിയുമ്‌ബോള്‍ എനിക്കുണ്ടാകാറുണ്ട്’ എന്നും അദ്ദേഹം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (11 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (22 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (29 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (51 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends