Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

"മിത്രങ്ങളേ… നിഖില ബീഫ് കഴിക്കും, പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ല"; അപ്പോൾ പിന്നെ നമ്മള്‍ സിംഹത്തെ തിന്നുമോ?, ഇല്ലല്ലോ?; പേടിപ്പിക്കാന്‍ നോക്കല്ലേ മിത്രങ്ങളെ....; പശുവിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി ബഹളം വച്ച് നിഖില; ; പിന്നെ സംഭവിച്ചത് ശാഖയുടെ ട്രോൾ മാർച്ച്!

15 MAY 2022 11:39 AM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക്  ഏറെ ഇഷ്ടപ്പെട്ട, നടിയും വ്യക്തിയുമാണ് നിഖില  വിമൽ. സോഷ്യൽ  മീഡിയ അകൗണ്ടിലൂടെ സ്ഥിരമായി  അഭിപ്രായങ്ങളും  നിലപാടുകളും വ്യക്തമാക്കാറുള്ള നിഖില ഇപ്പോൾ  സോഷ്യൽ മീഡിയയിൽ  സംഘികൾക്കിടയിൽ  വൈറലാകുകയാണ്.

നിഖില വിമലിന്റെ വൈറലായ ഇന്റര്‍വ്യൂ മുഴുവനും കാണുകയാണെങ്കിൽ അതിൽ അഭിമുഖത്തിന്റെ ആദ്യ 20 മിനിറ്റുകളില്‍ നിഖിലയുടെ മുഖത്ത് ചിരിയും പ്രസന്നതയും നിറഞ്ഞുനില്‍ക്കുന്നത് കാണാം . ”നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല” എന്ന പ്രസ്താവന അവതാരകന്‍ മുന്നോട്ടുവെച്ചതോടെ നിഖില അടിമുടി മാറി. ചിരിയും മാറി.... വാക്കുകളുടെ മൂര്‍ച്ച വര്‍ദ്ധിച്ചു. കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചു. ശരീരഭാഷയിലെ ആ മാറ്റം തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്താവനയായിരുന്നു. ഒരു തല്ലിപ്പൊളി ചോദ്യം തൊടുത്തുവിട്ട അവതാരകന്റെ നെഞ്ചില്‍ ചവിട്ടിനിന്ന് അഭിപ്രായം പറയുന്നത് പോലെയായിരുന്നു അത്!

നിഖില പറഞ്ഞു-
”നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന് ആരാണ് പറഞ്ഞത്? പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ല. ഞാന്‍ എന്തും കഴിക്കും…” അതുകേട്ട അവതാരകന്‍ തന്റെ വാദത്തെ ന്യായീകരിക്കാന്‍ പരമാവധി ശ്രമിച്ചു. ”നമ്മള്‍ സിംഹത്തെ തിന്നുമോ” എന്ന മണ്ടന്‍ ചോദ്യം ഉന്നയിക്കേണ്ട ഗതികേടിലേയ്ക്ക് വരെ അയാള്‍ എത്തിച്ചേര്‍ന്നു. പക്ഷേ നിഖില സ്വന്തം നിലപാടില്‍നിന്ന് ഒരിഞ്ച് പോലും വ്യതിചലിച്ചില്ല. കാരണം നിഖിലയ്ക്ക്  ബോധം  ഉണ്ടായിരുന്നു.

 



ബീഫ് കൈവശം വെച്ചു എന്ന ‘കുറ്റം’ ആരോപിച്ചാണ് മുഹമ്മദ് അഖ്‌ലാഖിനെ കാവിപ്പട ക്രൂരമായി തല്ലിക്കൊന്നത്. ആ കൊലപാതകം നടന്നത് 2015-ലായിരുന്നു. അഖ്‌ലാഖിനുശേഷം എത്ര പേര്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടുവെന്ന് നമുക്കറിയില്ല. അവരുടെ പേരുകളും വിശദാംശങ്ങളും നമുക്ക് ഓര്‍മ്മയില്ല. അഖ്‌ലാക്കിന്റെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു എന്ന സത്യവും നാം മറന്നിരിക്കുന്നു.



ഭരണകൂടത്തിന്റെ ഒത്താശയോടെ അരങ്ങേറുന്ന പശുരാഷ്ട്രീയവും ബുള്‍ഡോസര്‍ രാഷ്ട്രീയവുമെല്ലാം നമുക്ക് ശീലമായിക്കഴിഞ്ഞിരിക്കുന്നു. മുസ്‌ലിങ്ങളും ദളിതരും ആക്രമിക്കപ്പെടുന്നത് ഇപ്പോള്‍ ഒരു സ്വാഭാവികതയാണ്. ആ പൊതുബോധം തലയിലേറ്റുന്ന ഒരാളാണ് നിഖിലയുടെ അഭിമുഖം നടത്തിയത്. പക്ഷേ താന്‍ സംസാരിക്കുന്ന വിഷയത്തിന്റെ ഗൗരവം എന്താണെന്ന് നിഖിലയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറായതുമില്ല.

”ഞാന്‍ പശു ഇറച്ചി കഴിക്കും” എന്ന് നിഖില മുഖത്ത് നോക്കി തുറന്നടിച്ചപ്പോള്‍ വികാരം വ്രണപ്പെട്ട അവതാരകന്‍ ഇപ്രകാരം പ്രതികരിച്ചു-”എന്റെ എല്ലാ സുഹൃത്തുക്കളും ഇത് കാണുന്നുണ്ടല്ലോ അല്ലേ!?’ നിഖിലയെ തെറിവിളിക്കാനുള്ള ആഹ്വാനം പരോക്ഷമായി നല്‍കുകയായിരുന്നു അവതാരകന്‍! മിത്രങ്ങള്‍ അത് ആനന്ദപൂര്‍വ്വം ഏറ്റെടുത്തു. ഇപ്പോള്‍ നിഖിലയ്‌ക്കെതിരെ വ്യക്തിഹത്യയും ചീത്തവിളിയും പൊടിപൊടിക്കുന്നുണ്ട്. നിഖിലയുടെ  അഭിമുഖം വൈറലായതുകൊണ്ട് ശാഖ മുഴുവൻ  ഇളകിയിരിക്കുകയാണ്. ശാഖയുടെ  ബഹളത്തിനിടയിൽ  സോഷ്യൽ  മീഡിയയിൽ  സംഘി  ട്രോളും നിറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (14 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (42 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends