Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗികാതിക്രമ ആരോപണം..അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയത്..രാഹുൽ ഈശ്വർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി..23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്..


ഫ്രണ്ടിന്‍റെ വില മനസിലായി... യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമാധാന സമിതിയിൽ ഇന്ത്യയ്ക്കും ക്ഷണം, പലസ്തീനും ഇസ്രയേലിനും സ്വീകാര്യമായ രാജ്യം


വീണ്ടും അതിക്രൂരമായ കൊലപാതകം.. ദമ്പതികളെ വെട്ടിക്കൊന്നു..കൊച്ചുമകനെ ഗുരുതര പരുക്കേറ്റ നിലയില്‍ കണ്ടെത്തി.. വളര്‍ത്തു മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍..


കേരളത്തിൽ ഇന്നും മഴയുണ്ടോ ? സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല...ഇടിമിന്നൽ ജാഗ്രതാ നിർദേശം..


കെവിൻ വധക്കേസിൽ പ്രതി ചേർക്കപ്പെടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിൽ പലയിടത്തും മുറിവ്; ഫ്ലാറ്റിന് മുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെടുത്തു...

ഒരു സ്‌ത്രീയ്‌ക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ലെങ്കിൽ അത് ശാപമാണ്; കാലങ്ങളായി ഈ കഥയ്ക്ക് മാറ്റമില്ല;സാന്ത്വനം പരമ്പരയിൽ നിന്നും ബാലനും ദേവിയും മാത്രമല്ല ഞങ്ങളും പടിയിറങ്ങുന്നു'; കണ്ണീർ ട്രാക്ക് കൊണ്ട് വെറുപ്പിച്ച സാന്ത്വനം പരമ്പര; സോഷ്യൽ മീഡിയയിലെ കലിപ്പന്റെ കാന്താരി സീരിയൽ വിമർശനത്തിൽ!

15 MAY 2022 05:21 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ടോപ്പ് ലെവലിലുള്ള സീരിയലാണ് സാന്ത്വനം. കഴിഞ്ഞ ​രണ്ടാഴ്ചയായി കരച്ചിലും കലുഷിതമായ അന്തരീക്ഷവുമാണ് സാന്ത്വനം കുടുംബത്തിൽ. കാലങ്ങളായുള്ള പരമ്പരകളിൽ നിന്നും അധികമൊന്നും മാറിയിട്ടില്ലെങ്കിലും പരമ്പരയുടെ കഥയുടെ അവതരണവും കഥാപാത്രങ്ങളുടെ അഭിനയവുമാണ് സീരിയലിനെ വേറിട്ട് നിർത്തുന്നത്.

ഇതുവരെ മലയാളം മിനിസ്‌ക്രീൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രണയവും പ്രണയ ജോഡികളുമെല്ലാം സാന്ത്വനത്തിന്റെ മാത്രം പ്രത്യേകതയാണ്.പതിവായുള്ള കണ്ണീർ പരമ്പയിൽ നിന്നെല്ലാം വ്യത്യസ്തമാണ് സാന്ത്വനമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ സീരിയൽ സഞ്ചരിക്കുന്നത് പതിവ് കണ്ണീർ സീരിയൽ ട്രാക്കിലാണ്. പക്ഷെ മികച്ച റേറ്റിംഗോടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.

സാന്ത്വനം കുടുംബത്തിലെ സഹോദരന്മാരുടേയും അവരുടെ ഭാര്യമാരുടേയും കുടുംബത്തിന്റേയും കഥയാണ് പരമ്പര പറയുന്നത്. പ്രശ്‌നങ്ങളാൽ കലുഷിതമായ അന്തരീക്ഷത്തിലാണ് പരമ്പര ഇപ്പോൾ‌ സഞ്ചരിക്കുന്നത്.

ഹരിയുടേയും അപർണയുടേയും കുഞ്ഞ് മരിച്ചതോടെയാണ് സാന്ത്വനത്തിലെ അം​ഗങ്ങളുടെ അവസ്ഥ കൂടുതൽ‌ ദുസ്സഹമായത്.ഹരിയേയും അപർണയേയും തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരണമെന്നും സാന്ത്വനത്തിൽ നിന്നും അവരെ അകറ്റണമെന്നുമാണ് തമ്പിയുടെ ലക്ഷ്യം.

ഇതിനായി പല അടവുകൾ തമ്പി പയറ്റിയെങ്കിലും ഹരിയും അപർണയും അവയെല്ലാം തകർത്തു. പിന്നീട് തന്റെ ഇളയ സഹോദരിയെ സാന്ത്വനത്തിലേക്കയച്ച് അപർണ്ണയെ കൂട്ടികൊണ്ട് വരാനുള്ള അടവ് തമ്പി ഇറക്കി. എന്നാൽ അതും ഫലം കണ്ടില്ല.



ശേഷം തമ്പിയുടെ മൂത്ത സഹോദരി രാജേശ്വരി പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. രാജേശ്വരി പ്രശ്‌നത്തിൽ ഇടപെട്ടത് കായികമായിട്ടായിരുന്നു. തന്റെ ഗുണ്ടകളെ വച്ച് അപർണ്ണയുടെ ഭർത്താവായ ഹരിയെ വിളിപ്പിക്കുകയും തല്ലുകയുമായിരുന്നു.അത് ചോദിക്കാനെത്തി ശിവനും ഹരിയും രാജേശ്വരിയുടെ ഓഫീസിൽ തല്ലുണ്ടാക്കി. പ്രശ്‌നമറിഞ്ഞ അപർണ്ണ തന്റെ വീട്ടിലേക്കെത്തി അച്ഛനേയും അപ്പച്ചിയേയും ചീത്ത വിളിക്കുകയും ഇനി തന്റെ കാര്യത്തിൽ ഇടപെടരുതെന്നും പറഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നു.

വീട്ടിൽനിന്ന് ഇറങ്ങിയ അപർണ്ണ ഹരിയെ കാണുകയും ഹരിയുടെ അടുക്കലേക്ക് നീങ്ങുമ്പോൾ തല കറങ്ങി വീഴുകയുമായിരുന്നു. ആ വീഴ്ച്ചയിൽ അപർണ്ണയുടെ വയറ്റിലെ കുഞ്ഞ് നഷ്ടപ്പെട്ടു.

വീട്ടിൽ ആദ്യമായി കുഞ്ഞുണ്ടാകാൻ പോകുന്ന സന്തോഷത്തിലായിരുന്നു സാന്ത്വനത്തിലെ അം​ഗങ്ങൾ. അപ്പുവിന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും സങ്കടകടലിലായി.

അതിനിടയിൽ ജയന്തി അടക്കമുള്ളവർ ​ദേവി ശാപം കിട്ടിയ സ്ത്രീയാണെന്നും അവർ‌ ഉള്ളിടത്ത് കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നും പറഞ്ഞ് പരത്തുന്നു.വിഷമം താങ്ങാനാവതെ സാന്ത്വനത്തിൽ നിന്നും കുറച്ച് നാൾ മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ദേവിയും ബാലനും. വീട്ടിലുള്ള അനിയന്മാരോടും അവരുടെ ഭാര്യമാരോടും കള്ളങ്ങൾ പറഞ്ഞാണ് എല്ലാവരിൽ നിന്നും മാറി താമിസിക്കാൻ ബാലനും ദേവിയും പോകുന്നത്.

ഇരുവരും വീട് വിട്ട് പോകാൻ തീരുമാനിക്കുന്ന രം​​ഗങ്ങളാണ് പുതിയതായി പുറത്തിറങ്ങിയ പ്രമോയിലുള്ളത്. അതേസമയം പുതിയ വീക്കെൻഡ് പ്രമോ വന്നതോടെ സീരിയൽ പ്രേക്ഷകർ നിരാശയിലാണ്.

സാന്ത്വനം വരുന്ന ആഴ്ചയിലെങ്കിലും പഴയപോലെ സന്തോഷം നിറച്ച് സംപ്രേഷണം ചെയ്യുമെന്നാണ് കരുതിയിരുന്നതെന്നും കണ്ണീർ ട്രാക്ക് കണ്ട് മടുത്തുവെന്നുമാണ് പ്രേക്ഷകർ കുറിച്ചത്. കണ്ണീർ പരമ്പരകളിൽ നിന്ന് മോചനം പ്രതീക്ഷിച്ച് സാന്ത്വനം കാണാൻ തുടങ്ങിയപ്പോൾ സാന്ത്വനവും കണ്ണീർ ട്രാക്ക് പിടിച്ചത് നിരാശയിലാക്കിയെന്നും വിമർശനമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിജിപിക്ക് പരാതി നൽകി രാഹുൽ ഈശ്വർ  (39 minutes ago)

ഫ്രണ്ടിന്‍റെ വില മനസിലായി... യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമാധാന സമിതിയിൽ ഇന്ത്യയ്ക്കും ക്ഷണം, പലസ്തീനും ഇസ്രയേലിനും സ്വീകാര്യമായ രാജ്യം  (49 minutes ago)

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു  (56 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം  (1 hour ago)

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ ശക്തികള്‍ കടന്നാക്രമിക്കുന്ന സംഭവങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി  (8 hours ago)

കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വിവാഹത്തിന് പോയ സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്  (8 hours ago)

നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ച കുഞ്ഞിന്റെ കയ്യില്‍ 3 പൊട്ടല്‍  (8 hours ago)

തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് വീണ്ടും ഹാജരാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സ്  (9 hours ago)

ഡല്‍ഹിയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി  (9 hours ago)

ഇതെല്ലാം റെയില്‍വേയുടെ തെറ്റാണോ അതോ യാത്രക്കാരുടെ തെറ്റാണോ? പുത്തന്‍ വന്ദേഭാരത് സ്ലീപ്പറില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് യാത്രക്കാര്‍  (10 hours ago)

2027 കലോത്സവം അടുത്ത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും  (10 hours ago)

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (11 hours ago)

ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ നാട് ഒന്നടങ്കം പ്രതിഷേധത്തിൽ....പോലീസിന്റെ അനാസ്ഥയ്ക്കെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്  (11 hours ago)

കലാമേളക്ക് കൊടിയിറങ്ങി, സ്വർണക്കപ്പ് ഉയർത്തി കണ്ണൂർ...!5 പോയിന്‍റ് വ്യത്യാസത്തിൽ കിരീടം...മത്സരമല്ലെന്ന്.. കുട്ടികളുടെ ആവേശത്തിന് കയ്യടിച്ച് മോഹൻലാലും പ്രതിപക്ഷ നേതാവും മന്ത്രിമാരും  (11 hours ago)

മലപ്പുറത്ത് അമ്മയും രണ്ടുമക്കളും കുളത്തില്‍ മുങ്ങിമരിച്ചു  (11 hours ago)

Malayali Vartha Recommends