Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാനടനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല.... എട്ടുമാസങ്ങള്‍ക്കുശേഷം ഞാൻ തിരിച്ചുവന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടതായി മമ്മൂട്ടി, മുഖ്യമന്ത്രി ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം; മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്


സിഎംഎസ്-03 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ ... ഭാരമേറിയ വസ്തുക്കള്‍ ഉള്‍ക്കൊള്ളാന്‍ കാര്യക്ഷമതയുള്ള എല്‍വിഎം3-എം5 റോക്കറ്റായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക


കലാശപ്പോരാട്ടം.... ഇന്ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ കന്നി കിരീടം തേടുന്ന ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ നേരിടും...നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം


ചുമതലയേറ്റ ശേഷം ആദ്യ സന്ദര്‍ശനം.... രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും... ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷം നടത്തുന്ന ആദ്യ കേരള സന്ദര്‍ശനം


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..

താന്‍ കുറച്ച് ഇമോഷണല്‍ ആണെങ്കിലും ചേട്ടനും ചേച്ചിയും കൂളാ... ലൈവില്‍ വന്ന് കരഞ്ഞത് കൊണ്ട് അവര്‍ ആഗ്രഹിക്കുന്നത് കൊടുക്കാന്‍ സാധിച്ചു; അത് കിട്ടിയാല്‍ കുറച്ച് നേരത്തേക്ക് മിണ്ടാതിരിക്കുമല്ലോ- അഭിരാമി സുരേഷ്

02 OCTOBER 2022 05:09 PM IST
മലയാളി വാര്‍ത്ത

തന്റെ സഹോദരിയ്ക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന് വരുന്ന അധിഷേപങ്ങളെ കുറിച്ചും പരിഹാസങ്ങള്‍ക്കും എതിരായി അഭിരാമി സുരേഷ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. കണ്ണുനീര് കാണിച്ചിട്ടുള്ള ഫോട്ടോയും അഭിരാമി പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണത്തെപ്പറ്റി തുറന്നടിക്കുകയാണ് അഭിരാമി. ഗായികയുടെ വാക്കുകൾ ഇങ്ങനെ...


എനിക്ക് തന്നെ അറിയാത്ത ഒരു സ്ഥാനമാണ് പലരും നല്‍കിയിരിക്കുന്നത്. അമൃതയുടെ സഹോദരിയെന്ന നിലയില്‍ ഒരു കഴിവുമില്ലാതെ എവിടെയോ എത്തിയ ആളെന്ന തരത്തിലാണ് ആളുകള്‍ എന്നെ വിശേഷിപ്പിക്കുന്നതെന്ന് എനിക്ക് തന്നെ തോന്നിയിട്ടുള്ളതെന്ന് അഭിരാമി പറയുന്നു. എന്ത് ചെയ്താലും തെറിവിളിയാണ്. ചേച്ചിയുടെ ജീവിതത്തില്‍ അടുത്തിടെ ഒരു സംഭവം ഉണ്ടായതിന് ശേഷമാണ് വിമര്‍ശനങ്ങള്‍ കൂടിയത്. എന്നെയും ചേച്ചിയേയും കുറിച്ച് പറയുന്നത് സഹിക്കാം. പക്ഷേ വീട്ടിലുള്ളവരെ കൂടി പറയുന്നതിലേക്ക് കാര്യങ്ങളെത്തിയപ്പോഴാണ് പ്രതികരിക്കണമെന്ന് തീരുമാനിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കമന്റുകള്‍ എന്ന ചോദ്യത്തിന് എനിക്കിതുവരെ മറുപടി കിട്ടിയിട്ടില്ല. നിങ്ങളിങ്ങനെ ഓരോന്നും തുറന്ന് വച്ചത് കൊണ്ടല്ലേ ചീത്ത വിളികേള്‍ക്കേണ്ടി വരുന്നതെന്ന് ചിലര്‍ പറയുന്നു. അത് സ്വതന്ത്ര്യത്തിലേക്കുള്ള കടന്ന് കയറ്റമല്ലേ എന്നാണ് അഭിരാമി തിരിച്ച് ചോദിക്കുന്നത്.

ഞാനിപ്പോഴാണ് കമന്റുകള്‍ വായിക്കാന്‍ തുടങ്ങിയത്. അതില്‍ ന്യായം പറഞ്ഞൊരു കമന്റ് പോലും ഇതുവരെ കണ്ടിട്ടില്ല. ഞാനൊരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ പോയിട്ട് ആരേയും ചീത്ത വിളിക്കില്ല. എനിക്കറിയാത്ത പ്രശ്‌നത്തില്‍ ഇടപെടാനും സാധിക്കില്ലെന്ന് അഭിരാമി കൂട്ടിച്ചേര്‍ത്തു.

ലൈവില്‍ വന്ന് കരഞ്ഞത് കൊണ്ട് അവര്‍ ആഗ്രഹിക്കുന്നത് കൊടുക്കാന്‍ സാധിച്ചു. അത് കിട്ടിയാല്‍ കുറച്ച് നേരത്തേക്ക് മിണ്ടാതിരിക്കുമല്ലോ. അതിന് ശേഷം ഇമ്മോറലായിട്ടുള്ള കമന്റുകള്‍ മാറി. അമ്മയെയും പാപ്പുവിനെയും ഇപ്പോള്‍ എന്റെ അളിയനെയും കൂടി ചേര്‍ത്തിട്ടാണ് ഇമ്മോറലായിട്ടുള്ള കമന്റുകള്‍ കേള്‍ക്കുന്നത്. വീട്ടുകാര്‍ കരയുന്നത് കാണുമ്പോള്‍ നമുക്ക് നമ്മളെത്തന്നെ കിണറ്റിലിടാന്‍ തോന്നില്ലേ? അതാണ് തന്റെ അവസ്ഥ.


ഞാന്‍ പ്രതികരിച്ചതിന് താഴെ സെലിബ്രിറ്റികടക്കം നിരവധി പേര്‍ വന്നിരുന്നു. അവര്‍ക്കും ഇത്തരം പ്രതികരണങ്ങള്‍ അവസാനിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നാണ് അറിയേണ്ടത്. സെലിബ്രിറ്റി ലൈഫ് തിരഞ്ഞെടുത്താല്‍ ഇതൊക്കെ നേരിടാന്‍ ബാധ്യസ്ഥരല്ലേ എന്നൊക്കെയാണ് ചിലരുടെ ചോദ്യം. റിയല്‍ ലൈഫും പേഴ്സണല്‍ ലൈഫും പരസ്യമാക്കിയെന്ന് വെച്ച് അതിര്‍വരമ്പുകള്‍ ലംഘിച്ച് തോന്ന്യാസം പറയാനുള്ള ലൈസന്‍സ് ആര്‍ക്കും കൊടുത്തിട്ടില്ല.

എന്റെ കേസിലും ചേച്ചിയുടെ കേസിലും സ്ത്രീകളില്‍ നിന്നാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്. ആന്റിമാരും കുലസ്ത്രീകളുമൊക്കെയാണ് അറ്റാക്ക് ചെയ്യുന്നതെന്ന് അഭിരാമി കൂട്ടിച്ചേര്‍ത്തു. അതേ സമയം താന്‍ കുറച്ച് ഇമോഷണല്‍ ആണെങ്കിലും ചേട്ടനും ചേച്ചിയും കൂളാണെന്നും താരം സൂചിപ്പിച്ചു. ആ കൊച്ച് ഞങ്ങളുടെ കൂടെ എങ്ങനെ ജീവിക്കുന്നു എന്ന കമന്റുകളും വന്നിരുന്നു. പാപ്പു അമ്പലത്തില്‍ പോയപ്പോഴുള്ള മുഖഭാവമാണ് പലരും പ്രശ്‌നമാക്കിയത്. അത് കണ്ടപ്പോഴാണ് എന്താണ് സംഭവമെന്ന് പാപ്പു ആദ്യമായി ചോദിക്കുന്നത്. കുട്ടികള്‍ക്ക് യാതൊരു ഫണ്ണും ഇല്ലാത്ത സ്ഥലത്ത് വന്നാല്‍ അങ്ങനെയേ ഉണ്ടാവൂ. അവളുടെ മുഖമൊന്ന് മാറിയപ്പോഴെക്കും എന്ത് പ്രശ്‌നമാക്കാനാണെന്ന് അഭിരാമി ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത പുലർത്തുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യുന്നത് ഉചിതമാണ്.  (17 minutes ago)

ധനപരമായ നേട്ടം, കാര്യപ്രാപ്തി, ഭക്ഷണ സുഖം, ദാമ്പത്യ സൗഖ്യം എന്നിവ ഇന്ന് ഉണ്ടാകും.  (27 minutes ago)

അച്ഛനൊപ്പം കരാട്ടൈ ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ  (31 minutes ago)

കെഎസ്ആര്‍ടിസി ബസിലിടിച്ച് രണ്ടുപേര്‍ക്ക് ...  (43 minutes ago)

മഹാനടനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല.... എട്ടുമാസങ്ങള്‍ക്കുശേഷം ഞാൻ തിരിച്ചുവന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടതായി മമ്മൂട്ടി, മുഖ്യമന്ത്രി ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം; മമ്മൂട്ടിക്കെതി  (53 minutes ago)

വിസ അനുവദിക്കുന്ന തീയതിമുതല്‍ ഒരു മാസത്തേക്കാണ് പുതുക്കിയ കാലാവധി....  (1 hour ago)

പ്രദേശത്തെ ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.....  (1 hour ago)

പെയിന്റിങ് തൊഴിലാളി സമീപവാസിയുടെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍  (1 hour ago)

ഭാരമേറിയ വസ്തുക്കള്‍ ഉള്‍ക്കൊള്ളാന്‍ കാര്യക്ഷമതയുള്ള എല്‍വിഎം3-എം5 റോക്കറ്റായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക  (1 hour ago)

വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയ കുട്ടി പുഴയില്‍ മുങ്ങി  (3 hours ago)

ഒന്നര വയസുകാരന്‍ മരിച്ചത് കപ്പലണ്ടി അന്നനാളത്തില്‍ കുടുങ്ങിയെന്നു  (3 hours ago)

സെമിയില്‍ ഇന്ത്യ നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയേയും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനേയുമാണ് വീഴ്ത്തിയത്.  (3 hours ago)

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് കെപിസിസി  (9 hours ago)

Malayali Vartha Recommends