സിനിമാ നടൻ പാഷാണം ഷാജി രണ്ടാമതും വിവാഹിതനായോ? അമ്പലത്തിന് മുന്നിൽ തുളസിമാല ചാര്‍ത്തി നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ

നിരവധി സ്‌റ്റേജ് പരിപാടികളിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരമാണ് പാഷാണം ഷാജി. ബിഗ് ബോസ് ഷോ യിലേക്ക് എത്തിയതോടെയാണ് താരത്തിന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന വിവരങ്ങൾ ആരാധകർ കൂടുതലും അറിഞ്ഞു തുടങ്ങിയത്. ഭാര്യ രശ്മിയുമായിട്ടുള്ള പ്രണയ വിവാഹത്തെ കുറിച്ചും താരം പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ നടന്‍ രണ്ടാമതും വിവാഹിതനായെന്ന തരത്തിൽ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അമ്പലത്തിന് മുന്നില്‍ നിന്നും തുളസിമാല ചാര്‍ത്തി നില്‍ക്കുന്ന ദമ്പതിമാരുടെ ഫോട്ടോ കണ്ടതോടെയാണ് വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും പ്രചരിച്ചത്.
ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച് വധുവിന്റെ കൈയ്യില്‍ മോതിരം അണിയ്ക്കുന്നതും ശേഷം ഇരുവരും തുളസിമാല അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമാണ് വൈറലായ ചിത്രങ്ങളിലുള്ളത്. സാജുവിന്റെ രണ്ടാം വിവാഹമാണോ എന്ന ചോദ്യം ഉയരുമ്പോഴും ഫോട്ടോയിലുള്ളത് ഭാര്യ രശ്മി തന്നെയാണ്. ഇതോടെ ഇവര്‍ ഇതുവരെ വിവാഹം കഴിച്ചിരുന്നില്ലേ? ഇപ്പോഴാണോ വിവാഹം കഴിക്കുന്നതെന്ന ചോദ്യവുമെത്തി.
'2001 ലോ 2002 ലോ വിവാഹം കഴിച്ചവര്‍ക്കുള്ള ആശംസ 2022 ല്‍ കൊടുക്കേണ്ടി വന്നു, ഒരാളെ തന്നെ രണ്ടാമതും കെട്ടിയോ?, വിവാഹം കഴിച്ചിട്ട് കുറേ ആയെങ്കിലും ഇപ്പോള്‍ രണ്ടാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണോ, എന്തായാലും രണ്ടാള്‍ക്കും ആശംസകള്‍ അറിയിക്കുകയാണ്' എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയുടെ താഴെ വരുന്നത്. നിലവില്‍ സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ സാജു ഭാര്യയുടെ കൂടെ പങ്കെടുക്കുന്നുണ്ട്.
താരദമ്പതിമാരായ ചിലരെ ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയാണിത്. അതിന്റെ പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.നടി അശ്വതി ശ്രീകാന്ത് അവതാരകയായിട്ടെത്തുന്ന പരിപാടിയിൽ മിനിസ്ക്രീനിൽ നിന്നുള്ള വേറെയും താരങ്ങൾ ഭാര്യമാരുടെ കൂടെ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണോ അതോ ശരിക്കും ഒന്നൂടി താരങ്ങള്‍ വിവാഹിതരായതാണോ എന്ന കാര്യം വ്യക്തമല്ല.
https://www.facebook.com/Malayalivartha