അയ്യപ്പന്റെ സ്വർണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയത്; കേരളത്തിൽ തന്നെ വീഴും ഈ കമ്യൂണിസ്റ്റ് സർക്കാർ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ പരുക്കേറ്റ ഷാഫി പറമ്പിലിന്റെ ചിത്രം പങ്കുവച്ചായിരുന്നു രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അയ്യപ്പന്റെ സ്വർണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കിൽ, പേരാമ്പ്രയിൽ മാത്രമല്ല കേരളത്തിൽ തന്നെ വീഴും ഈ കമ്യൂണിസ്റ്റ് സർക്കാർ എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. ലൈംഗിക ആരോപണ വിധേയനായ സമയത്ത്, മുഖ്യമന്ത്രിയെ രാഹുൽ പേരെടുത്ത് വിളിക്കുന്നത് വലിയ തോതിൽ ചർച്ചയായിരുന്നു. എന്നാൽ വീണ്ടും മുഖ്യമന്ത്രിയെ വിജയൻ എന്ന് വിളിച്ചാണ് രാഹുൽ പോസ്റ്റ് പങ്കു വച്ചത് .
https://www.facebook.com/Malayalivartha