ചോറ്റാനിക്കരയിൽ ഗോപി സുന്ദറിനൊപ്പം അമൃത സുരേഷ്; സീമന്തരേഖയില്‍ സിന്ദൂരമിട്ട് മുല്ലപ്പൂവും ചൂടി താരം: ചിത്രങ്ങൾ വൈറൽ

ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം വർഷങ്ങളായി അമൃത സുരേഷ് സ്വന്തം കുടുംബത്തിനും മകൾക്കുമൊപ്പമായിരുന്നു താമസം. ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലാകും മുമ്പ് ഗായിക അഭയ ഹിരൺമയിയുമായി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. ഈ അടുത്ത കാലത്താണ് ഇരുവരും പ്രണയത്തിലാണെന്ന് സോഷ്യൽ മീഡിയയിലൂടെ പരസ്യമാക്കിയത്. ഇപ്പോഴത്തെ ജീവിതത്തില്‍ സമാധാനവും സന്തോഷവുമുണ്ടെന്നും ഗായിക വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ചോറ്റാനിക്കരയിൽ ഒരുമിച്ച് നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
സാരിയണിഞ്ഞ് തനിനാടന്‍ ലുക്കിലായാണ് അമൃത ക്ഷേത്രത്തിലെത്തിയത്. സീമന്തരേഖയില്‍ സിന്ദൂരമിട്ട് മുല്ലപ്പൂവും വെച്ച് അതീവ സന്തോഷത്തോടെയായി ഗോപി സുന്ദറിനോട് ചേര്‍ന്ന് നിന്ന് പോസ് ചെയ്യുകയായിരുന്നു അമൃത.
അമൃതയ്ക്ക് ഏറ്റവും ഇണങ്ങുന്ന വേഷം സാരിയാണെന്ന കമന്റുകളും ചിത്രങ്ങള്‍ക്ക് താഴെയുണ്ട്. മോഡേണ്‍ വേഷങ്ങളും സാരിയും ഒരുപോലെ ഉപയോഗിക്കുന്നയാളാണ് അമൃത. ഇങ്ങനെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായെന്നായിരുന്നു പല കമന്റുകളും.
https://www.facebook.com/Malayalivartha