Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

കാത്തിരുന്ന കള്ളക്കണ്ണൻ പിറന്നു... സന്തോഷ വാർത്ത പുറത്ത് വിട്ട് നടൻ നരേൻ....

25 NOVEMBER 2022 12:12 PM IST
മലയാളി വാര്‍ത്ത

സഹനടനായി അഭിനയം തുടങ്ങിയ നരേന്‍ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് നായകനായത്. വൈകാതെ മലയാളത്തിലും തമിഴിലുംതാരം ശ്രദ്ധേയനായി. തമിഴ് സിനിമയില്‍ ചുവടുറപ്പിച്ചതോടെയാണ് സുനില്‍ എന്ന പേരു മാറ്റി നരേന്‍ എന്നാക്കി മാറ്റിയത്. സോഷ്യല്‍മീഡിയയിലും സജീവമായ നരേന്‍ പങ്കുവെച്ച പുതിയ സന്തോഷമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരാള്‍ കൂടി വരാന്‍ പോവുകയാണെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മകൾ ജനിച്ച വിവരം ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവയ്ക്കുകയായിരുന്നു. തങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നുവെന്നും സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുകയാണെന്നും കുറിച്ച നരേന്‍ തന്റെ വിരലില്‍ കോര്‍ത്ത കുഞ്ഞോമനയുടെ കൈയുടെ ചിത്രവും പങ്കു വെച്ചിട്ടുണ്ട്.

ചലച്ചിത്രതാരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ആശംസകളുമായെത്തിയത്. സംവൃത സുനില്‍, മീര ജാസ്മിന്‍, ഷറഫുദ്ദീന്‍, സരിത ജയസൂര്യ, പ്രിയങ്ക നായര്‍, മുന്ന,കൃഷ്മപ്രഭ തുടങ്ങി ഒട്ടേറെ പേര്‍ നരേനും മഞ്ജുവിനും ആശംസകളറിയിച്ചു. നരേന്റെയും മഞ്ജുവിന്റെയും 15ാം വിവാഹവാര്‍ഷിക ദിനത്തില്‍ വീട്ടിലേക്ക് പുതിയ അതിഥി ഉടന്‍ എത്തുമെന്ന് നരേന്‍ കുറിച്ചിരുന്നു. 2007 ല്‍ വിവാഹിതരായ മഞ്ജുവിനും നരേനും തന്മയ എന്ന മകളുണ്ട്. ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നരേന്‍ തമിഴിലും ശ്രദ്ധ പതിപ്പിച്ചു. അടുത്തിടെ ഇറങ്ങിയ കമല്‍ഹാസന്‍ ചിത്രം വിക്രത്തിലും നരേന്‍ അഭിനയിച്ചിരുന്നു. കൈതി 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

തമിഴ് ഡയറക്ടര്‍ മിഷ്‌കിന്റെ തുടരെയുള്ള മൂന്ന് സിനിമകളില്‍ അഭിനയിച്ച നടനാണ് നരേൻ. കഥാപാത്രത്തിന് യോജിച്ച മുഖം അല്ലെന്ന് പറഞ്ഞ് മിഷ്‌കിന്‍ തന്നെ സിനിമയില്‍ നിന്ന് റിജക്ട് ചെയ്തിട്ടുണ്ടെന്ന് താരം മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം അന്നത് വെളിപ്പെടുത്തിയത്. മിഷ്‌കിന്‍ പലപ്പോഴും ടെറര്‍ ആണ്. പക്ഷേ എനിക്ക് അത് പുതുമയല്ലാത്തത് കൊണ്ട് കുഴപ്പമില്ല. ആല്ലാത്ത ഒരാള്‍ക്ക് പറ്റില്ല. റിജക്ട് ചെയ്യാന്‍ വളരെ എളുപ്പമാണ്, ഉള്‍കൊള്ളാനാണ് ബുദ്ധിമുട്ട്.

ഒരാള്‍ എന്തുകൊണ്ട് നമ്മളെ റിജക്ട് ചെയ്യുന്നു എന്ന് മനസിലാക്കാന്‍ പറ്റണം. സിനിമാറ്റോഗ്രഫിക്ക് പഠിക്കുമ്പോള്‍ എന്റെ ഒരു ഫ്രണ്ട് ദിവാകറിന്റെ ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അവിടെ ഉള്ളവര്‍ക്ക് എല്ലാം അറിയാം എനിക്ക് അഭിനയിക്കാനാണ് ഇഷ്ടമാണെന്ന്, ടീച്ചര്‍മാരും കുട്ടികളും എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. വെറുതെ സീറ്റ് പാഴാക്കി നീ കാരണം വേറെ ഒരാളുടെ ഭാവി പോയി എന്നൊക്കെ പറഞ്ഞു.
നീ ആദ്യം ക്യാമറ നന്നാക്ക് എന്നിട്ട് ആകാം അഭിനയം എന്ന് പറഞ്ഞവര്‍ വരെ ഉണ്ടായിരുന്നു. അഭിനയിക്കണമെന്ന ആഗ്രഹം ഉള്ളിലുള്ളത് കൊണ്ട് എന്നെ അതൊന്നും ബാധിച്ചില്ല.

ദിവാകറിന്റെ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത് കൊണ്ട് ദിവാകറും മിഷ്‌കിനും ഒന്നിച്ച് ഒരു സിനിമയില്‍ വന്നപ്പോള്‍ ദിവാകര്‍ മിഷ്‌കിനോട് എന്നെക്കുറിച്ച് പറഞ്ഞു. മിഷ്‌കിന്‍ പറഞ്ഞ കഥകേട്ടപ്പോള്‍ എനിക്ക് റിജക്ട് ചെയ്യാന്‍ പറ്റിയില്ല. പക്ഷേ അദ്ദേഹം എന്നെ നോക്കി പറഞ്ഞത് ഞാന്‍ ഉദ്ദേശിച്ച നടന്‍ അല്ല നിങ്ങളെന്നായിരുന്നു. നിങ്ങള്‍ക്ക് സോഫ്റ്റ് മുഖമാണ്, സോഫ്റ്റ് നേച്ചറാണ്. എന്റെ കഥാപാത്രം അടിക്കാന്‍ നടക്കുന്ന ആളാണ് എന്നായിരുന്നു. ഞാന്‍ ആ സമയത്ത് ക്ലീന്‍ ഷേവായിരുന്നു. താടിയും മുടിയും നീട്ടി വന്നാല്‍ ശരിയാവുമോ എന്ന് ഞാന്‍ ചോദിച്ചു. എന്നാലും ഒരു പരിധി ഇല്ലെയെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് മാസം കഴിഞ്ഞ് ഞാന്‍ താടിയും മുടിയും നീട്ടി കാണാന്‍ ചെന്നു, അപ്പോള്‍ മിഷ്‌കിന്‍ എന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു,’ നരേന്‍ പറഞ്ഞു.

അങ്ങനെയാണ് മിഷ്‌കിന്റെ ആദ്യ സിനിമയിലെത്തുന്നതെന്നും അറുപത് ദിവസത്തെ ഷൂട്ട് എന്ന് പറഞ്ഞിട്ട് ആറുമാസത്തോളം സിനിമയുടെ ഷൂട്ടിങ്ങ് നീണ്ടുവെന്നും നരേന്‍ പറഞ്ഞു. ഇതുപോലെ ഞാന്‍ ഒരുപാട് സിനിമ മിസ് ചെയ്തിട്ടുണ്ട്. ആ സമയത്ത് ആരു വിളിക്കുമ്പോഴും ഞാന്‍ ഈ സിനിമയുടെ ലൊക്കേഷനിലാണ്. മലയാളം സിനിമ ചെയ്യുന്നില്ലേ എന്ന് പലരും ചോദിക്കാന്‍ വരെ തുടങ്ങി. പകുതി നിര്‍ത്തി വരാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു.

ഒമ്പത് മാസം കഴിഞ്ഞ് ലാസ്റ്റ് ഷെഡ്യൂളിന്റെ സമയത്ത് ഭാവന ഒരു പാട്ട് സീനിന് വേണ്ടി വന്നിരുന്നു. ഈ സിനിമ ഇതുവരെ കഴിഞ്ഞില്ലേ, ഞാന്‍ നാല് സിനിമ അതിനിടക്ക് അഭിനയിച്ചു .അതില്‍ ഒരു സിനിമ ഇറങ്ങുകയും ചെയ്തു എന്നും പറഞ്ഞ് അവള്‍ എന്നെ കളിയാക്കാന്‍ തുടങ്ങി. അവസാനം ചിത്രം റിലീസായപ്പോള്‍ തിയറ്ററിലാകെ 50 ആള്‍ക്കാരെ ഉണ്ടായിരുന്നുള്ളു. എനിക്ക് ആകെ സങ്കടമായി. കണ്ണില്‍ നിന്ന് വെള്ളം വന്നു. പക്ഷേ പിന്നെ സിനിമ പെട്ടെന്ന് ചര്‍ച്ചയായി വീണ്ടും റീ റിലിസായി 125 ദിവസം തിയേറ്ററില്‍ ഓടിയ സിനിമയാണ് ചിത്തരം പേശുതടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (55 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends