Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

എവിടേലും കിടന്ന ദില്‍ഷയായിരുന്നെങ്കില്‍ പ്രശ്നമല്ല, ഇത് ബിഗ് ബോസ് വിന്നർ ദില്‍ഷയാണ്: ദില്‍ഷയുടെ പ്രമോഷൻ പരസ്യം തട്ടിപ്പാണെന്ന് വ്യക്തമാക്കി ബ്ലെസ്ലി

27 NOVEMBER 2022 02:45 PM IST
മലയാളി വാര്‍ത്ത

ട്രേഡിങ് സ്ഥാപനത്തിന്റെ പരസ്യത്തിൽ അഭിനയിച്ച ബിഗ്‌ബോസ് ലേഡി വിന്നർ ദിൽഷ വലിയ രീതിയുള്ള ആരോപണങ്ങള്‍ക്കിടയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പരസ്യം തട്ടിപ്പാണെന്ന് വ്യക്തമാക്കി പലരും രംഗത്ത് എത്തുകയായിരുന്നു. ബിഗ് ബോസിലെ ബ്ലെസ്ലിയാണ് ഇത്തരത്തില്‍ ദില്‍ഷയുടെ പരസ്യം തട്ടിപ്പാണെന്ന് വ്യക്തമാക്കി ആദ്യമെത്തിയത്. ഇതോടെ ദില്‍ഷ പരസ്യം ഡിലീറ്റ് ചെയ്തെങ്കിലും അവരുടെ ആരാധകർ ബ്ലെസ്ലീക്കെതിരെ വലിയ രീതിയിലുള്ള ആരോപണമായിരുന്നു ഉയർത്തിയത്. ദില്‍ഷയോട് പേഴ്സണലായി കാര്യം പറയാതെ പബ്ലിക്കായി പറഞ്ഞ് സൈബർ അറ്റാക്കിനിട്ടുകൊടുത്തെന്നായിരുന്നു പ്രധാന ആരോപണം. എന്നാലിപ്പോഴിതാ ഇക്കാര്യങ്ങളിലൊക്കെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്ലെസ്ലീ...

ദില്‍ഷ പ്രസന്നന്‍ ചേച്ചി എടുത്ത ഒരു പ്രമോഷന്‍ വർക്ക് ഒരു തട്ടിപ്പായിരുന്നു. അവരിട്ട സ്റ്റോറി ഞാനെടുത്ത് സ്കാം അലർട്ട് എന്നും പറഞ്ഞ് ഞാന്‍ ഷെയർ ചെയ്തു. അപ്പോള്‍ തന്നെ ദില്‍ഷ പ്രസന്നന്‍ അത് റിമൂവ് ചെയ്യുകയും അതിന് ശേഷം എന്റെ സ്റ്റോറിയും ഓട്ടാമാറ്റിക്കായി ഡിലീറ്റാവുകയും ചെയ്തു. അവർ എന്റെ അടുത്തും വന്നിരുന്നു എന്നതിനാലാണ് അതൊരു തട്ടിപ്പാണെന്ന് എനിക്ക് മനസ്സിലായത്. 24 മണിക്കൂർ ആ വീഡിയോ അവിടെ ഉണ്ടാവണം, അതിന് ശേഷം സ്റ്റോറി ഒരെണ്ണം ഇടണം. ഇന്നയിന്ന ആളുകള്‍ ഈ പരസ്യം ഏറ്റെടുത്തിട്ടുണ്ടെന്നും എന്നോട് പറഞ്ഞു. എത്രരൂപ വേണമെങ്കിലും മുടക്കാന്‍ അവർ തയ്യാറായിരുന്നില്ലെങ്കിലും തട്ടിപ്പാണെന്ന് മനസ്സിലായതോടെ ഞാന്‍ വേണ്ടെന്ന് പറഞ്ഞു.

ഒരു ലക്ഷം രൂപവരെ എനിക്ക് തരാമെന്ന് പറഞ്ഞു. ബാക്കിയെല്ലാവരും ചെയ്യുന്നുണ്ടല്ലോ, പിന്നെന്താണ് എനിക്ക് ചെയ്താലെന്നായിരുന്നു അവർ ചോദിച്ചത്. കുറെ സർട്ടിഫിക്കറ്റൊക്കെ പേഴ്സണലായി അയച്ച് തന്നു. ട്രേഡിങ്ങുമായി ബന്ധപ്പെടുന്ന കുറച്ച് നല്ല സുഹൃത്തുകളുള്ളതിനാല്‍ ഇതൊക്കെ തട്ടിപ്പാണെന്ന് മനസ്സിലായി. ശുദ്ധമായ ചൂതാട്ടമാണ് ട്രേഡിങ് എന്നാണ് എന്റെ അറിവ്.

ദില്‍ഷ പ്രസന്നന്‍ ചേച്ചിയോട് പറയാതെ ഞാനെന്തുകൊണ്ട് അത് സ്റ്റോറിയാക്കി എന്ന് ചോദിച്ചാല്‍. അവരോട് നേരിട്ട് ഞാനത് പറഞ്ഞാല്‍ ദില്‍ഷ എന്ന് പറയുന്ന വ്യക്തി അത് ഡിലീറ്റ് ചെയ്യും. എന്നാല്‍ അതിന് ശേഷം ഈ തട്ടിപ്പുകാർ ബിഗ് ബോസ് വിന്നർ ദില്‍ഷ ഈ പരസ്യം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് പലയാളുകളേയും സമീപിക്കും. ദില്‍ഷ ഓള്‍റെഡി ഇത് ചെയ്തുവെന്നും പറഞ്ഞാണ് എന്നെ സമീപിച്ചത്. അവർ അമ്പതിനായിരത്തിനോ എഴുപത്തി അയ്യായിരത്തിനോ ആവും ചെയ്തത്. എന്നാല്‍ മറ്റുള്ളവരുടെ അടുത്ത് പോയി പതിനായിരത്തിനൊക്കെ ചെയ്യിക്കും. അങ്ങനെ വീണ്ടും ആള്‍ക്കാർ കബളിക്കപ്പെടും. ഇവർ മറ്റ് പല സംസ്ഥാനത്തും പോയി ഇത്തരം തട്ടിപ്പ് നടത്തും. ദില്‍ഷ പ്രസന്നന് ക്രെഡിബിലിറ്റിയും ഉത്തരവാദിത്തവുമുണ്ടെന്ന് മനസ്സിലാക്കണം. ഞാന്‍ പേഴ്സണല്‍ മെസേജ് അയച്ച് ദില്‍ഷ ഡീലീറ്റ് ചെയ്താലും അവരത് പല സ്ഥലത്തും എത്തിക്കും.

എവിടേലും കിടന്ന ദില്‍ഷയായിരുന്നെങ്കില്‍ പ്രശ്നമല്ല, ഇത് ബിഗ് ബോസ് വിന്നർ ദില്‍ഷയാണ്. അതിന് അവർ മിസ്യൂസ് ചെയ്യുകയാണ്. അതുകൊണ്ടാണ് ഞാന്‍ അതെടുത്ത് ഷെയർ ചെയ്തത്. ആരും ഇത് അറിഞ്ഞില്ല നിരവധിയാളുകള്‍ പറ്റിക്കപ്പെടും. ഒരോരുത്തരുടേയും കയ്യില്‍ നിന്നും പതിനായിരം വെച്ച് പോയാല്‍ തന്നെ കോടികളായി. എല്ലാ ഇന്‍ഫ്ലൂവേഴ്സിനും ഇതൊരു പാഠമായിക്കൊള്ളട്ടേയെന്ന് ഞാന്‍കരുതി. അതുകൊണ്ടാണ് അക്കാര്യം ഞാന്‍ എടുത്ത് പറഞ്ഞത്.

എന്റെ ഫാമിലി ഗ്രൂപ്പില്‍ നിന്നാണ് ഇതേക്കുറിച്ച് ആദ്യം അറിഞ്ഞത്. അപ്പോള്‍ തന്നെ എടുത്ത് സ്റ്റോറിയിട്ടു. ഒരു ബിഗ് ബോസ് വിന്നർ ഇത്തരമൊരു തട്ടിപ്പ് കേസില്‍ പെട്ടാല്‍ ഭാവിയില്‍ വരുന്ന ബിഗ് ബോസ് താരങ്ങളുടെ ക്രെഡിബിലിറ്റിയെ ബാധിക്കും. പിന്നീട് എത്ര ജെനുവിനായി നിന്നുവെന്ന് പറഞ്ഞാലും ബിഗ് ബോസ് മത്സരാർത്ഥി എന്ന് പറയുമ്പോള്‍ ഒരു വിലയും ഉണ്ടാവില്ല. ബിഗ് ബോസെന്ന ഷോയുടെ ക്രെഡിബിലിറ്റി തന്നെയാണ് ഇതില്ലാണ്ടാക്കുന്നത്.

ഞാന്‍ ദില്‍ഷയുടെ കരിയർ നശിപ്പിച്ചെന്നും അവർ ആത്മഹത്യചെയ്യാന്‍ പോവുകയാണെന്നൊക്കെയാണ് ചിലർ പറയുന്നത്. ഈ തട്ടിപ്പിന് ഇരയാക്കപ്പെട്ടവരില്‍ ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ നിങ്ങള്‍ അറിയുക പോലുമുണ്ടാവില്ല. പിന്തുണയ്ക്കാന്‍ ആരും ഇല്ലാതെ അവർക്ക് ഏതെങ്കിലും തെരുവില്‍ കിടന്ന് മരിക്കേണ്ടി വരും. അതൊന്നും ചിന്തിക്കാതെ ദില്‍ഷയിലേക്ക് മാത്രം ഈ വിഷയത്തെ ഒതുക്കരുത്.

ഞാനും ദില്‍ഷയും തമ്മിലുള്ള പേഴ്സണല്‍ മെസേജില്‍ ഒതുങ്ങിത്തീരേണ്ട വിഷയമല്ലിത്. ഇതിന് പിന്നില്‍ വലിയൊരു തട്ടിപ്പ് സംഘമായതിനാല്‍ തന്നെ ചില ഭീഷണികളൊക്കെ വന്നിരുന്നു. ദില്‍ഷ കമന്റ് ബോക്സ് ഓഫ് ചെയ്തത് കൊണ്ട് കൂടിയാണ് പേഴ്സണല്‍ മെസേജ് അയക്കാതിരുന്നത്. എന്നോട് ഇതേക്കുറിച്ച് പറഞ്ഞപ്പോഴും ഈ തട്ടിപ്പുകാർ കമന്റ് ബോക്സ് ഓഫ് ചെയ്തിടാമെന്ന കാര്യപറഞ്ഞിരുന്നു. എന്ത് തന്നെയായാലും ഇതൊരു മുന്നറിയിപ്പായി കണ്ടാല്‍ മതിയെന്നും ബ്ലെസ്ലീ കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (55 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends