Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

പഠിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞ് പുറത്താക്കിയിട്ടുണ്ട്... ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും എന്ന ചിന്ത എനിക്കില്ല! ആ ചിപ്പ് പണ്ടേ ഓഫാണ്... വലിയ ആളുകള്‍ക്ക് മദ്യം ഒഴിച്ച് കൊടുത്തിരുന്നൊരു ഗോപി സുന്ദറിനെ ആര്‍ക്കും അറിയില്ല...

06 DECEMBER 2022 05:00 PM IST
മലയാളി വാര്‍ത്ത

നിരന്തരം സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയാകാറുണ്ട് സംഗീത സംവിധായകനായ ഗോപി സുന്ദർ. സംഗീത റിയാലിറ്റി ഷോ വിധികര്‍ത്താവായും ഗോപി സുന്ദര്‍ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരന്തരം സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയാകാറുണ്ട് അദ്ദേഹം.

ഗായിക അമൃത സുരേഷുമായുള്ള തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം തന്നെ ഗോപി സുന്ദറിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ താന്‍ വിമര്‍ശനങ്ങളെ നേരിടുന്നത് എങ്ങനെയാണെന്നും എന്തുകൊണ്ടാണ് തനിക്ക് അവയെ നിയന്ത്രണം നഷ്ടപ്പെടാതെ നേരിടാന്‍ സാധിക്കുന്നതെന്നും തുറന്ന് പറയുകയാണ് ഗോപി സുന്ദര്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.

ചില ആളുകള്‍ പുസ്തകം വായിച്ചും മറ്റും ഇങ്ങനെയാണ് ഞാന്‍ ഇരിക്കേണ്ടതെന്ന് പഠിച്ച് അങ്ങനെയിരിക്കും. അത് ഞാനായിരിക്കില്ല, ശരിക്കുമുള്ള ഞാന്‍ വേറെയായിരിക്കും. എനിക്ക് അങ്ങനെ അഭിനയിക്കുന്നതിനോട് താല്‍പര്യമില്ല. ജന്മനാ ഞാനിങ്ങനെയാണ്. മറ്റുള്ളവര്‍ എന്ത് പറയും എന്ന് കരുതി ജീവിക്കുന്ന രീതി കുഞ്ഞുവാവയായിരുന്ന, നിങ്ങള്‍ക്കൊന്നും എന്നെ അറിയാതിരുന്ന കാലത്തും എനിക്കില്ല. ഞാന്‍ ഏഴാം ക്ലാസില്‍ തോറ്റിട്ടുണ്ട്. ഒമ്പതാം ക്ലാസില്‍ തോറ്റിട്ടുണ്ട്. എട്ടാം ക്ലാസില്‍ അച്ഛന്‍ ചെന്ന് കയ്യും കാലും പിടിച്ചിട്ടാണ് പാസാക്കി വിട്ടത്. ഒമ്പതാം ക്ലാസില്‍ ഇവനെ പഠിപ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് വിട്ടിട്ടുണ്ട്. പത്താം ക്ലാസില്‍ വീണ്ടും തോറ്റുവെന്നാണ് ഗോപി സുന്ദര്‍ പറയുന്നത്.

ബാക്കിയുള്ളവര്‍ എന്ത് വിചാരിക്കും എന്നു കരുതിയാണ് ഇവിടെ പലരും പഠിക്കുന്നത് തന്നെ. പരീക്ഷ കഴിഞ്ഞാല്‍ പഠിച്ചതൊന്നും ഓര്‍മ്മയില്ല. പക്ഷെ ഞാന്‍ അങ്ങനെയല്ല. മൂന്നാം ക്ലാസില്‍ പഠിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. ഏഴാം ക്ലാസില്‍ പഠിച്ചതും ഓര്‍മ്മയുണ്ട്. പഠിച്ചത് കുറച്ചാണെങ്കിലും ആ പഠിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. ബാക്കിയുള്ളവരെന്ത് വിചാരിക്കും, ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും എന്ന ചിന്ത എനിക്കില്ല. ആ ചിപ്പ് പണ്ടേ ഓഫാണ്. അതു തന്നെയാണ് ഇപ്പോഴും. എന്തോ അങ്ങനെയായിപ്പോയെന്നും അദ്ദേഹം പറയുന്നു.

 

അതുകൊണ്ട് എന്റെ സഹന ശേഷിയെ ബാധിക്കുന്ന തരത്തില്‍ ഒന്നും എത്താറില്ല. ചിലപ്പോള്‍ ചിലരെന്തെങ്കിലും പറയുമ്പോള്‍ തീര്‍ച്ചയായും വിഷമം വരും. അവരോട് പറയാനുള്ളത് നിങ്ങള്‍ എന്റെ വീട്ടിലേക്ക് കുടുംബസമേതം വരികയും കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാകാം. അങ്ങനെ നമുക്കെല്ലാവര്‍ക്കും ഉന്നമനത്തിലേക്ക് എത്താം. അല്ലാതെ പബ്ലിക്കായിട്ട് പറഞ്ഞിട്ടൊരു കാര്യമില്ലെന്നും ഗോപി സുന്ദര്‍ അഭിപ്രായപ്പെടുന്നു.

 

25 വര്‍ഷമായി ഈ പണി ചെയ്യുന്നു. ഒരു മുറിയുടെ മൂലയ്ക്ക് നില്‍ക്കുന്ന പയ്യനായിട്ട് തുടങ്ങിയതാണ്. അല്ലാതെ ഒരു സുപ്രഭാതത്തില്‍ നാഷണല്‍ അവാര്‍ഡ് വിന്നറായി വന്ന് കയ്യും കെട്ടി നിന്നതല്ല. ഒരു വിദ്യാഭ്യാസവുമില്ലാത്ത, പാവപ്പെട്ട, വലിയ വലിയ ആളുകള്‍ കൂടുന്നിടത്ത് അവര്‍ക്ക് മദ്യം ഒഴിച്ച് കൊടുത്തിരുന്നൊരു ഗോപി സുന്ദറിനെ ആര്‍ക്കും അറിയില്ല. അവനെ അറിയുന്നവര്‍ എന്നെ ഇങ്ങനെ വിളിക്കില്ല. എനിക്ക് എന്നെ അറിയാം. ഞാന്‍ ആരേയും ബുദ്ധിമുട്ടിച്ചിട്ടില്ല. ആരുമായും പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (41 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (49 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (52 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends