Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഉണ്ണി മുകുന്ദൻ ചെയ്ത തെറ്റുകൾ എന്താണെന്ന് ഓർക്കും... ഇനി തെറ്റ് ചെയ്യാൻ ഞാൻ സമ്മതിക്കില്ല: താൻ അവസാനം വരെ പോരാടും: അറിയാതെ പോകുന്ന ഒരു കാര്യം ഉണ്ട്... മലയാള സിനിമയിൽ 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നു- പ്രതികരിച്ച് ബാല

09 DECEMBER 2022 03:46 PM IST
മലയാളി വാര്‍ത്ത

നടന്‍ ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ഏറ്റവും പുതിയ ചിത്രം ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിലെ മിക്ക അഭിനേതാക്കള്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ലെന്ന നടന്‍ ബാലയുടെ ആരോപണം വലിയ ചര്‍ച്ചയായിരുന്നു. സിനിമയില്‍ അഭിനയിച്ച 24 പേര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കാന്‍ ഉണ്ണി മുകുന്ദന്‍ തയ്യാറായിട്ടില്ലെന്നാണ് ബാല ആരോപിച്ചത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയോട് ഇക്കാര്യത്തില്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ബാല ആരോപിക്കുന്നു. ഇതിനു പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമാ മേഖലയിൽ 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ബാല തുറന്നടിച്ചു. പല നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇതേ കുറിച്ച് പോലീസിലും, ക്രൈംബ്രാഞ്ചിലും വിവരങ്ങൾ നൽകിയതായി ബാല തുറന്നടിച്ചു. ബാലയുടെ വാക്കുകൾ ഇങ്ങനെ...

ഉണ്ണി മുകുന്ദൻ ചെയ്തത് തെറ്റാണ്.. പാവപ്പെട്ടവർക്ക് ആർക്കും കാശ് നൽകിയില്ല. എന്നെ ചതിച്ചോളു താങ്ങാനുള്ള ശക്തി എനിക്കുണ്ട്. സംശയമുണ്ടെങ്കിൽ മനോജ് കെ ജയനോടും, സിദ്ദിഖിന്റെ മകൻ ഷൈനിനോടും, ചോദിക്കാൻ ബാല ആവശ്യപ്പെടുന്നു. ഡയറക്ടറിന് ഒരു കമ്മിറ്റ്മെന്റ് ഉണ്ട്, അതുകൊണ്ടു പരമാവധി സഹിച്ച് മിണ്ടാതിരുന്നു. സിനിമാ താരങ്ങൾ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് ബാല ചൂണ്ടി കാട്ടി. ഒരുപാട് ഇല്ലീഗൽ ആക്ടിവിറ്റികൾ സിനിമാ മേഖലയിൽ നടക്കുന്നുണ്ട്. ഇതൊക്കെ ക്രൈംബ്രാഞ്ചിനെയും, പോലീസിനെയും അറിയിച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ പല ഫ്‌ളാഷ്ബാക്കുകളും ഓർക്കുമെന്നും ബാല പറയുന്നു. ചെയ്ത തെറ്റുകൾ എന്താണെന്ന് ഓർക്കും, ഇനി തെറ്റ് ചെയ്യാൻ ഞാൻ സമ്മതിക്കില്ലെന്ന് ബാല തുറന്നടിച്ചു.

 

താൻ അവസാനം വരെ പോരാടും... എന്ത് ചെയ്യും? തന്നെ സിനിമയിൽ നിന്ന് പുറത്താക്കുമായിരിക്കുമെന്ന് പൊട്ടിച്ചിരിച്ച് ബാല പ്രതികരിച്ചു. പലരും പറയുന്നത് ഞാൻ മദ്യപിച്ച് സംസാരിക്കുകയാണെന്ന്. ഒരു ദിവസം മുപ്പത് ടാബ്‌ലറ്റുകളാണ് കഴിക്കുന്നത്. അപകടത്തിൽ തല പൊട്ടി, കാഴ്ച കുറവാണ്... അതെല്ലാം അതിജീവിച്ച് വന്നവനാണ് ഞാൻ. നിങ്ങൾ അറിയാതെ പോകുന്ന ഒരു കാര്യം ഉണ്ട്. മലയാള സിനിമയിൽ 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ബാല പറയുന്നു.

ഒപ്പം ചെന്നൈയിലെ മധുരവേലിൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കായി ഒരു കെട്ടിടം ആറ് മാസത്തിനുള്ളിൽ കെട്ടികൊടുത്തെന്നും, ഇപ്പോൾ ആശുപത്രി കെട്ടിടം പണിയുകയാണെന്നും എലിസബത്ത് അതിന്റെ എംഡി ആകുമെന്നും ബാല പ്രതികരിച്ചു. നിങ്ങൾ എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോളൂ... നിങ്ങൾ ചീത്ത പറയുകയാണെങ്കിൽ നിങ്ങളുടെ ഗുണമാണ്... എന്റെ ഗുണം നിങ്ങൾക്ക് നല്ലത് ചെയ്യുകയാണെന്നും ബാല അഭിമുഖത്തിൽ പറയുന്നു .

അതേ സമയം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത് ബാലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തി. ബാല സിനിമയിലേക്ക് വരുന്നത് ഉണ്ണി മുകുന്ദന്‍ നിര്‍ദ്ദേശിച്ചിട്ടാണെന്ന് വിനോദ് മംഗലത്ത് പറഞ്ഞു. ചിത്രത്തിന്റെ ആദ്യത്തെ കാസ്റ്റിംഗില്‍ ബാല ഇല്ലായിരുന്നു. ആദ്യം ബാല ചെയ്ത കഥാപാത്രം മനോജ് കെ ജയനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഷൂട്ട് തുടങ്ങുന്ന സമയത്ത് മനോജ് കെ ജയന്‍ യു കെയിലായിരുന്നു. പെട്ടെന്ന് ഷൂട്ട് തുടങ്ങേണ്ടത് കൊണ്ട് ബാലയെ ഉണ്ണി മുകുന്ദന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഉണ്ണി മുകുന്ദന്‍ അല്ല ചിത്രത്തിന്റെ പ്രാഡ്യൂസര്‍, അദ്ദേത്തന്റെ പിതാവാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. സിനിമ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ബാലയുടെ പ്രതിഫലത്തെ കുറിച്ച് ഉണ്ണി മുകുന്ദനോട് ചോദിച്ചിരുന്നു. എന്നാല്‍ സുഹൃത്താണെന്നും പ്രതിഫലം വേണ്ടി വരില്ല, അതേ കുറിച്ച് പിന്നീട് സംസാരിക്കാമെന്നാണ് ഉണ്ണി പറഞ്ഞത്. മേപ്പടിയാന്‍ സിനിമയുടെ വിജയ ആഘോഷത്തന് ബാല എത്തിയിരുന്നു. അന്ന് സിനിമയെ കുറിച്ച് ചോദിച്ചപ്പോള്‍ ഉണ്ണി മുകുന്ദന്‍ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തില്‍ എനിക്ക് പ്രതിഫലം വേണ്ടെന്നാണ് പറഞ്ഞത്. എന്റെ ഫാമിലി സിനിമയാണെന്നും ബാല പറഞ്ഞിരുന്നു.

ബാല പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ച ചരിത്രമുണ്ട്. അതുകൊണ്ട് ഞാന്‍ ഉണ്ണിക്ക് ചെയ്യുന്ന ഒരു ഉപകാരമാണിതെന്ന് പറഞ്ഞു. എനിക്ക് ശമ്പളം വേണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചത്. സിനിമയില്‍ എല്ലാ ആര്‍ട്ടിസ്റ്റുമാരുടെയും എഗ്രിമെന്റ് നമ്മള്‍ തയ്യാറാക്കാറുണ്ട്. എന്നാല്‍ ബാലയുമായി ഒരു എഗ്രിമെന്റും ഒപ്പുവച്ചിട്ടില്ല, പണം വേണ്ടെന്ന് പറഞ്ഞ് അഭിനയിച്ചതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂച്ച് കഴിഞ്ഞ ഡബ്ബിംഗിന് എത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു പ്രതിഫലം എത്രയാണെന്ന്, എന്നാല്‍ എനിക്ക് പ്രതിഫലം വേണ്ട, ഇത് ഉണ്ണിയുടെ സിനിമയാണെന്ന് പറഞ്ഞ് കാര്യങ്ങള്‍ കടന്നുപോയി. എന്നാല്‍ ഇപ്പോള്‍ സിനിമ നന്നായി ഓടി ഈ ഒരു അവസരത്തിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നതെന്ന് വിനോദ് മംഗലത്ത് പ്രതികരിച്ചു. ചിത്രത്തിലെ ക്യാമറമാന് പ്രതിഫലം ലഭിച്ചില്ലെന്ന ബാലയുടെ ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു, ചിത്രത്തിന്റെ ക്യാമറാമാന് 35 ദിവസത്തെ ഷെഡ്യൂളിന് 8 ലക്ഷം രൂപയാണ് പ്രതിഫലം പറഞ്ഞത്.

 

എന്നാല്‍ 25 ദിവസം കൊണ്ട് ഷൂട്ട് കഴിഞ്ഞു. ഇതിനിടെ ക്യാമറമാനുമായി നടത്തിയ ചര്‍ച്ചയില്‍ ഇടനിലക്കാരനായി നിന്നത് ഡയറക്ടര്‍ തന്നെയാണ്. ക്യാമറാമാന് ഏഴ് ലക്ഷം രൂപ ബാങ്ക് വഴി ട്രാന്‍സ്ഫര്‍ ചെ്‌യതെന്ന് വിനോദ് മംഗലത്ത് പറഞ്ഞു. ഈ സിനിമയില്‍ സ്ത്രീകള്‍ മാത്രമല്ല, അഭിനയിച്ചത്. ദിവ്യ പിള്ള, ആത്മീയ രാജന്‍ എന്നിങ്ങനെയുള്ള നിരവധി താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം പേയ്‌മെന്റ് കൊടുത്തിട്ടുണ്ട്. അവരെയെല്ലാം വിളിച്ചു നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ അഭിനയിച്ച എല്ലാ പുരുഷ ആര്‍ട്ടിസ്റ്റുകള്‍ക്കും പേയ്‌മെന്റ് കൊടുത്തെന്നും അദ്ദേഹം പറയുന്നു. ബാലയെ സംബന്ധിച്ച് ഇപ്പോള്‍ ഒരു പബ്ലിസിറ്റി ആവശ്യമാണ്. അതിന് വേണ്ടി ഉണ്ടാക്കിയ ഒരു സ്റ്റണ്ട് എന്ന് മാത്രമായാണ് ഞാന്‍ ഇതിനെ കാണുന്നത്. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ റിലീസിന് മുമ്പ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി കൊടുക്കാമായിരുന്നില്ലേ എന്നും വിനോദ് മംഗലത്ത് പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (41 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (49 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (52 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends